1 GBP = 97.30 INR                       

BREAKING NEWS

സര്‍, ഒരു പാക്കറ്റ് പാല് വേണം, പച്ചക്കറി തീര്‍ന്നു പോയി സര്‍; തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടു സാധനങ്ങള്‍ക്കായുള്ള ഫോണ്‍ വിളിയില്‍ പൊറുതി മുട്ടി പൊലീസ്; രാവിലെ തന്നെ ആയിരക്കണക്കിന് ഫോണ്‍വിളി എത്തിയതോടെ പണി പാളി; അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോവാമെന്നും വീടുകളില്‍ സാധനങ്ങള്‍ എത്തിക്കില്ലെന്നും കുറിപ്പിറക്കി പൊലീസ്; പലചരക്ക്, പച്ചക്കറി കടകള്‍ രാവിലെ 7 മുതല്‍ 11 വരെ പ്രവര്‍ത്തിക്കാമെന്ന് വ്യക്തമാക്കി ജില്ലാ ഭരണകൂടവും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്തെ പൊലീസിന് കടുത്ത തലവേദനയാണ്. കാരണം മറ്റൊന്നുമല്ല, അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ വേണ്ടിയുള്ള ഫോണ്‍വിളികളുടെ ബഹളമായിരുന്നു ഇന്ന് രാവിലെ മുതല്‍. സര്‍, ഒരു പാക്കറ്റ് പാല് വേണം, പച്ചക്കറി തീര്‍ന്നു പോയി സര്‍ എന്നിങ്ങനെ രാവിലെ മുതല്‍ ഫോണ്‍വിളികള്‍ പൊലീസ് ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് എത്തിക്കൊണ്ടിരുന്നു. ആയിരക്കണക്കിന് ഫോണ്‍വിളി എത്തിയതോടെ പൊലീസ് ശരിക്കും വലഞ്ഞു. ഇതോടെ ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ ഇളവു പ്രഖ്യാപിച്ചു കൊണ്ടു ഉത്തരവിറക്കി.

പാലും പച്ചക്കറികളും ഉള്‍പ്പെടെ വീട്ടുസാധനങ്ങള്‍ക്കായുള്ള ജനങ്ങളുടെ ഫോണ്‍ കോളില്‍ പൊറുതി മുട്ടിയതോടെ അത്യാവശ്യ സാധനങ്ങള്‍ തൊട്ടടുത്ത കടയില്‍നിന്നു വാങ്ങാമെന്ന് പൊലീസ് വിശദീകരണക്കുറിപ്പിറക്കി. ഒറ്റരാത്രികൊണ്ട് ഓണ്‍ലൈന്‍ സപ്ലൈ ചെയിന്‍ ആയി മാറാന്‍ പൊലീസിനാവില്ലെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു. അവശ്യവസ്തുക്കള്‍ക്കായി പൊലീസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കാമെന്നാണ് അറിയിച്ചതെന്ന് വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയുള്ളവ പൊലീസ് വീട്ടില്‍ എത്തിക്കും. എന്നാല്‍ ഇതു ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. പൊലീസിന്റെ എല്ലാ നമ്പറുകളിലും വീട്ടിലേക്കുള്ള സാധനങ്ങള്‍ക്കായുള്ള വിളിയാണ് വന്നുകൊണ്ടിരിക്കുന്നത്.

ലോക്ക് ഡൗണ്‍ നടപ്പിലാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമുള്ള ജോലിയാണ് പൊലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് പൊലീസിന്റെ ഉത്തരവാദിത്വം. അതുകെണ്ട് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണെന്ന് പൊലീസ് പറഞ്ഞു. സമീപവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു വേണ്ടിയാണ് പലചരക്കു കടകള്‍ തുറന്നുവയ്ക്കാമെന്ന് നിര്‍ദ്ദേശിച്ചത്. അടുത്തുള്ള കടകളില്‍ പോയി ജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാവുന്നതാണ്.

യാത്രയുടെ ലക്ഷ്യം വ്യക്തമാക്കുന്ന സത്യവാങ്മൂലം അവര്‍ കയ്യില്‍ കരുതണം. സ്ഥിരമായി ഭക്ഷണം നല്‍കുന്നവര്‍ക്കു തുടര്‍ന്നും ഭക്ഷണ വിതരണം നടത്താന്‍ ഓണ്‍ലൈന്‍ വിതരണക്കാരെ അനുവദിച്ചിട്ടുണ്ട്. ഒറ്റയ്ക്കു താമസിക്കുന്ന വയോധികര്‍ക്കു ഭക്ഷണം നല്‍കുന്നതിന് ഇതില്‍ ഇളവ് അനുവദിക്കും. വിതരണക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

മരുന്നുകള്‍ അടുത്തുള്ള കടയില്‍ നിന്നു വാങ്ങാം. അടുത്തുള്ള കടകളില്‍നിന്നു കിട്ടാത്ത മരുന്നുകളോ മെഡിക്കല്‍ ആവശ്യങ്ങളോ ഉണ്ടെങ്കില്‍ അത് എത്തിക്കാന്‍ പൊലീസ് സംവിധാനം ഒരുക്കും. ഇതിനായി 94979 00999 എന്ന നമ്പറില്‍ മാത്രം വിളിക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category