1 GBP = 97.30 INR                       

BREAKING NEWS

ഭൂട്ടാനെ ചൊറിയുന്നത് അരുണാചല്‍ ടിബറ്റിന്റെ ഭാഗമെന്ന വാദം സജീവമാക്കാന്‍; ഭൂട്ടാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെ അസ്വസ്ഥമാക്കാനും ഇന്ത്യയ്ക്കു മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താനും ഇതുവരെ ഇല്ലാത്ത പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി ചൈന; കിഴക്കന്‍ ഭൂട്ടാന്റെ ഭാഗമായ സാക്തങ് വന്യജീവി സങ്കേതം വേണമെന്ന ആവശ്യവുമായി ചൈന; ഭൂട്ടാനെ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കാന്‍ ഇന്ത്യയും; അതിര്‍ത്തിയിലെ ചൈനീസ് ഇടപെടലുകള്‍ മുഴു വട്ടായി മാറുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: നേപ്പാളും പാക്കിസ്ഥാനും ചൈനയ്ക്കൊപ്പം. ഇന്ത്യയ്ക്കെതിരെ ഭൂട്ടാനെ കൂടെ കൂട്ടാനും ശ്രമിച്ചു. എന്നാല്‍ ഭൂട്ടാന്‍ വഴങ്ങിയില്ല. ഇതോടെ മുഴു വട്ടായ ചൈനയ ഭൂട്ടാനുമായും തര്‍ക്കം തുടരുകയാണ്. ഇന്ത്യയെ ലക്ഷ്യമിട്ട് ഭൂട്ടാനെതിരെ അതിര്‍ത്തിത്തര്‍ക്കത്തിനു തുടക്കമിട്ട് ചൈന അതിര്‍ത്തിയിലെ പ്രശ്നത്തിന് പുതിയ തുടക്കമിടുകയാണ്. കിഴക്കന്‍ ഭൂട്ടാന്റെ ഭാഗമായ സാക്തങ് വന്യജീവി സങ്കേതം വേണമെന്നാണ് ചൈനയുടെ പുതിയ ആവശ്യം. ഭൂട്ടാനുമായി മുന്‍പുണ്ടായിരുന്ന അതിര്‍ത്തി പ്രശ്നങ്ങളില്‍ ചൈന ഒരിക്കല്‍പോലും തര്‍ക്കമുന്നയിക്കാത്ത പ്രദേശമാണിത്. 1962നു ശേഷം ഒരിക്കല്‍ പോലും തര്‍ക്കമുണ്ടായിട്ടില്ലാത്ത ലഡാക്കിലെ ഗല്‍വാന്‍ താഴ്വര പൂര്‍ണമായും തങ്ങളുടേതാണെന്ന ചൈനീസ് വാദത്തിനു സമാനമാണിത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കിഴക്ക്, മധ്യ, പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലകളില്‍ ദീര്‍ഘകാലമായി തര്‍ക്കങ്ങളുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഭൂട്ടാന് സൈനികമായ പിന്തുണയും മറ്റും നല്‍കുന്നത് ഇന്ത്യയാണ്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ സംഘര്‍ഷം ഉണ്ടായാലും പ്രതിരോധത്തിന് മുമ്പില്‍ നില്‍ക്കുക ഇന്ത്യ തന്നെയാകും. ഗല്‍വാനിലെ സംഘര്‍ഷത്തിന് ശേഷം അതിര്‍ത്തിയില്‍ ഉടനീളം ഇന്ത്യ സൈന്യത്തെ വിന്യസിച്ചു കഴിഞ്ഞു. ചൈനയുടെ അതിര്‍ത്തിയില്‍ അമ്പതിനായിരം സൈനികരാണ് ഉള്ളത്. ഇതിനൊപ്പം പുതിയ മേഖലകളില്‍ കൂടി സമ്മര്‍ദ്ദം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഭൂട്ടാനെ ചൈന അലോസരപ്പെടുത്തുന്നത്.

അരുണാചല്‍ പ്രദേശ് ടിബറ്റിന്റെ ഭാഗമാണെന്നാണു ചൈനയുടെ വാദം. ഇവിടെ ഭൂട്ടാന്‍ അതിര്‍ത്തിക്കടുത്തുള്ള തവാങ്ങില്‍ ഇന്ത്യ വിമാനത്താവളം നിര്‍മ്മിക്കുന്നതുള്‍പ്പെടെ ചൈന എതിര്‍ത്തിരുന്നു. അതുകൊണ്ടുതന്നെ അരുണാചലിനു മേലുള്ള അവകാശവാദവും കൂടി കൂട്ടിയിണക്കിയാണ് ചൈന ഭൂട്ടാനുമായുള്ള തര്‍ക്കം ഉയര്‍ത്തുന്നതെന്നാണു വിലയിരുത്തല്‍. ചൈനയുടെ വാദത്തെക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഭൂട്ടാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെ അസ്വസ്ഥമാക്കാനും ഇന്ത്യയ്ക്കു മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താനുമാണ് ചൈന ഇപ്പോള്‍ ഇല്ലാത്ത പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്നാണ് വിലയിരുത്തല്‍.

മധ്യ, പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ മുന്‍പും തര്‍ക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഭൂട്ടാന്റെ കിഴക്കന്‍ മേഖലയില്‍ ചൈന അവകാശവാദമുന്നയിക്കുന്നത് ഇതാദ്യമാണ്. രാജ്യാന്തര പരിസ്ഥിതി സംഘടന (ജിഇഎഫ്) സാക്തങ് വന്യജീവി സങ്കേതത്തിനു നല്‍കുന്ന ഫണ്ട് തടസ്സപ്പെടുത്താനും ചൈന ശ്രമിച്ചു. പ്രദേശം തര്‍ക്കമേഖലയാണെന്നു വാദിച്ചായിരുന്നു ഇത്. ത്രശിഗങ് ജില്ലയിലുള്‍പ്പെട്ട സാക്തങ് തങ്ങളുടെ അവിഭാജ്യ ഘടകമാണെന്നു ഭൂട്ടാന്‍ വ്യക്തമാക്കി.

ഇന്ത്യ ചൈന ഭൂട്ടാന്‍ അതിര്‍ത്തികള്‍ ചേരുന്ന മുക്കവലയാണ് സാക്തങ് ഉള്‍പ്പെട്ട ഭൂട്ടാന്റെ കിഴക്കന്‍ പ്രദേശം. അരുണാചലിലെ വെസ്റ്റ് കാമെങ് ജില്ലയോടു ചേര്‍ന്ന പ്രദേശം. ഇവിടെ അവകാശവാദമുന്നയിക്കുന്നതിലൂടെ അരുണാചല്‍ അതിര്‍ത്തിയിലും പ്രശ്നമുണ്ടാക്കാനാ് ശ്രമം. സാക്തങ് പ്രശ്നം തങ്ങളും ഭൂട്ടാനും തമ്മിലാണെന്നും അതില്‍ മൂന്നാമതൊരു രാജ്യം ഇടപെടേണ്ടെന്നും ചൈന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭൂട്ടാന്റെ നിലപാടിന് അനുസരിച്ച് ഇന്ത്യ ഇടപെടും.

3 രാജ്യങ്ങളും ചേരുന്നയിടത്തുള്ള ദോക്ലായില്‍ 2017ല്‍ ചൈന കടന്നുകയറ്റത്തിനു ശ്രമിച്ചപ്പോള്‍ ഭൂട്ടാനു പിന്തുണയുമായി ഇന്ത്യ രംഗത്തുവന്നിരുന്നു. ഭൂട്ടാന്‍ പാര്‍ലമെന്റിലെ രേഖകള്‍ പ്രകാരം 1984 2016 കാലഘട്ടത്തില്‍ ഭൂട്ടാനും ചൈനയും തമ്മില്‍ അതിര്‍ത്തി വിഷയങ്ങളില്‍ 24 തവണ ചര്‍ച്ച നടന്നു. സാക്തങ് ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖല ഒരു തവണ പോലും ചര്‍ച്ചയായിട്ടില്ല.

കിഴക്കന്‍ അതിര്‍ത്തിയോടു ചേര്‍ന്ന സാക്ടെങ് വന്യജീവി സങ്കേതത്തിന് വാഷിങ്ടണ്‍ ആസ്ഥാനമായ ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് ഫസിലിറ്റിയുടെ സാമ്പത്തിക സഹായത്തിനായുള്ള ഭൂട്ടാന്റെ അഭ്യര്‍ത്ഥനയെ കഴിഞ്ഞമാസം നടന്ന വിര്‍ച്വല്‍ യോഗത്തില്‍ ചൈന എതിര്‍ത്തിരുന്നു. 650 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വനമേഖല തര്‍ക്കപ്രദേശത്താണെന്നായിരുന്നു ചൈനയുടെ പ്രതിനിധി ഷോങ്ജിങ് വാങ്ങിന്റെ വാദം. ഭൂട്ടാനുവേണ്ടി യോഗത്തില്‍ പങ്കെടുത്ത ലോക ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്റ്ററും ഇന്ത്യന്‍ ഉദ്യോഗസ്ഥയുമായ അപര്‍ണ സുബ്രഹ്മണി അപ്പോള്‍ത്തന്നെ ചൈനയുടെ വാദത്തെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ചൈനീസ് പ്രതിനിധി വിട്ടുനില്‍ക്കുകയും ഭൂട്ടാന് സഹായം അനുവദിക്കാന്‍ ജിഇഎഫിലെ മറ്റ് അംഗങ്ങള്‍ ഒറ്റക്കെട്ടായി തീരുമാനിക്കുകയും ചെയ്തു.

സാക്ടേങ് വന്യജീവി സങ്കേതം ഭൂട്ടാന്റേതാണെന്നു വ്യക്തമാക്കുന്ന രേഖകളുണ്ടെന്നും ജിഇഎഫ് അറിയിച്ചിരുന്നു. പിന്നീട് ഡല്‍ഹിയിലെ ചൈനീസ് എംബസിയെ ഭൂട്ടാന്‍ നേരിട്ടു പ്രതിഷേധം അറിയിക്കുകയും ചെയ്തു. ചൈനയ്ക്കു ഭൂട്ടാനില്‍ എംബസിയില്ലാത്തതിനാല്‍ ഡല്‍ഹിയിലെ എംബസി വഴിയാണു ഭൂട്ടാനുമായി ഇടപെടുന്നത്. സക്ടേങ് വന്യജീവി സങ്കേതം ഉള്‍പ്പെടുന്ന ത്രഷിഗാങ് ജില്ല ഒരു മുക്കവലയ്ക്കു സമമാണെന്ന് ജെഎന്‍യു സ്‌കൂള്‍ ഒഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ സംഗീത തപ്ലിയാല്‍ വിശദീകരിക്കുന്നു. സൈനിക തന്ത്രപരമായി ഡോക്ലാം പോലെ ഏറെ പ്രാധാന്യമുണ്ട് ഈ മേഖലയ്ക്കും. അരുണാചല്‍ പ്രദേശിലെ വെസ്റ്റ് കമെങ് ജില്ലയാണ് തൊട്ടടുത്ത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category