1 GBP = 97.30 INR                       

BREAKING NEWS

ഡല്‍ഹിയുടെ കണ്ണീര്‍ തിരിച്ചറിഞ്ഞ് 70 ഏക്കറിലെ കോംപ്ലക്‌സ് വിട്ടു നല്‍കിയത് രാധാ സോമി സത്സംഗ് ബ്യാസ്; രോഗികള്‍ക്കുള്ള ഭക്ഷണവും ആത്മീയ സംഘടന നല്‍കും; 1700 അടി നീളവും 700 അടി വീതിയുമുള്ള സെന്ററില്‍ 50 കിടക്കകള്‍ വീതമുള്ള 200 വിഭാഗങ്ങള്‍ അതിവേഗം സജ്ജീകരിച്ചത് ഡിആര്‍ഡിഒ; കോവിഡ് പ്രതിരോധത്തിലും ചൈനയെ തോല്‍പ്പിച്ച് ഇന്ത്യന്‍ സൈനിക മാതൃക; സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍ വിസ്മയമാകുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രം സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍ ഡല്‍ഹിയില്‍ തുറക്കുമ്പോള്‍ തല ഉയര്‍ത്തുന്നത് ഇന്ത്യന്‍ സൈന്യം. പ്രതിരോധ ഗവേഷണ വികസന സ്ഥാപന(ഡി.ആര്‍.ഡി.ഒ.)മാണ് പത്തുദിവസം കൊണ്ട് പതിനായിരം കിടക്കകളുള്ള ആശുപത്രിയൊരുക്കിയത്. 250 ഐ.സി.യു.കളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അത് അത്യപൂര്‍വ്വമാണ്. കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ വുഹാനില്‍ 10 ദിവസത്തിനകം 1000 കിടക്കകളുള്ള താല്‍ക്കാലിക ആശുപത്രി നിര്‍മ്മിച്ച് നേരത്തേ ചൈന വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 25,000 ച.മീ വിസ്തൃതിയിലായിരുന്നു ആശുപത്രി.

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിനുസമീപം പ്രതിരോധമന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആശുപത്രി സജ്ജീകരിച്ചത്. ആരോഗ്യമന്ത്രാലയം, സൈന്യം, ടാറ്റാ ട്രസ്റ്റ് എന്നിവയും സഹകരിച്ചു. 20 ഫുട്ബോള്‍ മൈതാനങ്ങളുടെ വലുപ്പമാണ് ആശുപത്രിക്കുള്ളത്. 50 കിടക്കകള്‍ വീതമുള്ള 200 കേന്ദ്രങ്ങളുടെ സമുച്ചയമായാണ് ഇത്. ഡല്‍ഹിയില്‍ കോവിഡ് രോഗികളാല്‍ ആശുപത്രികള്‍ നിറയുന്ന സാഹചര്യത്തിലാണു യുദ്ധകാലടിസ്ഥാനത്തില്‍ താല്‍ക്കാലിക ആശുപത്രി ഉയര്‍ന്നത്. 75 ആംബുലന്‍സ്, 500 കുളിമുറികള്‍, 450 ശുചിമുറികള്‍ എന്നിവയും സജ്ജമാണ്. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി രക്ഷാസേനയ്ക്കാണ് നടത്തിപ്പ് ചുമതല. ഐ.ടി.ബി.പി.യിലെയും മറ്റു കേന്ദ്ര പൊലീസ് സേനകളുടെയും മെഡിക്കല്‍ വിഭാഗം ചികിത്സച്ചുമതല വഹിക്കും. പ്രതിരോധമന്ത്രാലയത്തിനുകീഴിലുള്ള ഡി.ആര്‍.ഡി.ഒ. പരിപാലനച്ചുമതല വഹിക്കും.

കാര്യമായ ലക്ഷണമില്ലാത്തവര്‍ക്കും ഗുരുതരരോഗികള്‍ക്കും പ്രത്യേകം ചികിത്സാകേന്ദ്രങ്ങള്‍ ഉണ്ട്. കോവിഡ് പരിചരണ കേന്ദ്രത്തില്‍ ലോകത്തിലെ തന്നെ മികച്ച സംവിധാനങ്ങള്‍ ആണുള്ളത്. സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍ ആന്‍ഡ് ഹോസ്പിറ്റല്‍ എന്നു പേരിട്ടിരിക്കുന്ന കേന്ദ്രം ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജല്‍ ഉദ്ഘാടനം ചെയ്തു. . ഡല്‍ഹിയിലെ ദീന്‍ദയാല്‍ ഉപാധ്യായ, മദന്‍ മോഹന്‍ മാളവ്യ ആശുപത്രികളുമായി സംയോജിപ്പിച്ചാണു പ്രവര്‍ത്തനം. റഫറല്‍ ആശുപത്രിയായി എല്‍എന്‍ജെപി, രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കും. ആദ്യത്തെ 2000 കിടക്കകള്‍ക്ക് 170 ഡോക്ടര്‍മാരെയും 700 നഴ്സുമാരെയും പാരാ മെഡിക്കല്‍ ജീവനക്കാരെയും അര്‍ധസൈനിക വിഭാഗമായ ഐടിബിപിയാണു സജ്ജീകരിച്ചത്. 5 നേരം ഭക്ഷണവും നല്‍കും. രാധാ സ്വാമി സത്സങ്ങിന്റെ 70 ഏക്കര്‍ ക്യാംപസിലാണു കേന്ദ്രം.

വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്തെ ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വൈറസ് ബാധിതര്‍ക്ക് വേണ്ടി കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നടപടിയാരംഭിച്ചത്. ചികിത്സാ കേന്ദ്രമായി കോംപ്ലക്‌സ് വിട്ടു നല്‍കാന്‍ ആത്മീയ സംഘടനയായ രാധാ സോമി സത്സംഗ് ബ്യാസ് സന്നദ്ധത അറിയിക്കുകയായിരുന്നു. കൂടാതെ ഇവിടെ വരുന്ന രോഗികള്‍ക്കുള്ള ഭക്ഷണവും സംഘടന തന്നെ നല്‍കാമെന്നും അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ഡിആര്‍ഡിഒ ചെയര്‍മാന്‍ സതീഷ് റെഡ്ഡി എന്നിവരും ആശുപത്രി സന്ദര്‍ശിച്ചു. ഒരേസമയം 10000 രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യം ഈ ആശുപത്രിയിലുണ്ട്.

ഇതില്‍ 10 ശതമാനം ബെഡുകള്‍ ഓക്‌സിജന്‍ സൗകര്യമുള്ളതാണ്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളെയും രോഗബാധ ഗുരുതരമല്ലാത്തവരെയും ഇനി സര്‍ദാര്‍ പട്ടേല്‍ കൊറോണ കെയര്‍ ആശുപത്രിയിലായിരിക്കും പ്രവേശിപ്പിക്കുക. 1700 അടി നീളവും 700 അടി വീതിയുമുള്ള സെന്ററില്‍ 50 കിടക്കകള്‍ വീതമുള്ള 200 വിഭാഗങ്ങള്‍ ആശുപത്രിയിലുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category