1 GBP = 97.30 INR                       

BREAKING NEWS

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിനെ കൊലപ്പെടുത്തിയത് കറുത്ത വസ്ത്രം ധരിച്ച ഒരാള്‍; മറ്റൊരാളെ രക്ഷിക്കാന്‍ വേണ്ടിയാണ് അദ്ദേഹം മരണമടഞ്ഞത് എന്നും വെളിപ്പെടുത്തല്‍; പാരാനോര്‍മല്‍ വിദഗ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോണ്‍ ലാര്‍സണനും ഭാര്യ ട്രീസ ലാര്‍സനും നടത്തിയ വെളിപ്പെടുത്തല്‍ വീഡിയോ കാണാം

Britishmalayali
kz´wteJI³

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം കൊലപാതകമെന്ന് വെളിപ്പെടുത്തല്‍. അമേരിക്കയില്‍ നിന്നുള്ള പാരാനോര്‍മല്‍ വിദഗ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോണ്‍ ലാര്‍സണനും ഭാര്യ ട്രീസ ലാര്‍സനുമാണ് സുശാന്തിനെ ഒരാള്‍ കൊലപ്പെടുത്തുകയായിരുന്നു എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ ഒരാള്‍ സുശാന്തിനെ കൊലപ്പെടുത്തി എന്നാണ് ഇവര്‍ പറയുന്നത്. സുശാന്തിന്റെ മരണശേഷം ഉയര്‍ന്ന വിവാദങ്ങള്‍ കെട്ടടങ്ങും മുന്നേയാണ് പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ നിന്നുള്ള കോസ്‌മോ പാരാനോര്‍മല്‍ ആന്‍ഡ് ഗോസ്റ്റ് ഹണ്ടിങ് സൊസൈറ്റിയിലെ അംഗവുമായി നടത്തിയ ഓണ്‍ലൈന്‍ ചാറ്റിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

'ആത്മഹത്യയല്ല മരണ കാരണം. മറ്റൊരാളെ രക്ഷിക്കാന്‍ വേണ്ടിയാണ് അദ്ദേഹം മരണമടഞ്ഞത്. എന്നാല്‍ അത് ആര്‍ക്കു വേണ്ടിയാണെന്ന് അറിയില്ല. അതൊരു പുരുഷനാണ്. കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് ഇതിനു പിന്നില്‍.'-ട്രീസ ലാര്‍സന്‍ പറയുന്നു. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവരുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിന്റെ കണ്ടെത്തിയത്. അവസാന നാളുകളില്‍ താരം കടുത്ത മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു എന്നുള്ള റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തുവന്നിരുന്നത്. താരത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ രം?ഗത്തെത്തിയിരുന്നു.

അതിനിടെ സുശാന്ത് സിങ് താമസിക്കുന്ന ബാന്ദ്രയിലെ ഫ്‌ലാറ്റില്‍ പ്രേതബാധയുണ്ടെന്ന ചില റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ഇതുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകള്‍ പൊലീസിനോടു പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. വീട്ടിലെ പ്രേതബാധയുടെ കാര്യത്തില്‍ സുശാന്തിനും മനസില്‍ ഭയമുണ്ടായിരുന്നതായി റിയ പറയുന്നു. അവസാനനാളുകളില്‍ സുശാന്ത് ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നതായി റിയ പൊലീസിന് മൊഴി നല്‍കിയിരുന്നു.


സുശാന്തിന്റെ മരണത്തെ കുറിച്ച് പ്രമുഖ നിരൂപകന്‍ സുഭാഷ് ഷായുടെ ചില വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. അവസാന കാലങ്ങളില്‍ സുശാന്തിന്റെ മാനസിക നില വല്ലാത്ത അവസ്ഥയിലായിരുന്നുവെന്നും ഇല്ലാത്ത ശബ്ദങ്ങള്‍ പോലും കേട്ട് അസ്വസ്ഥനാകുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിയെന്നും ഷാ പറയുന്നു.

സുശാന്ത് ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. അവസാന ഒരുവര്‍ഷം അടച്ച് പൂട്ടപ്പെട്ട അവസ്ഥയിലായിരുന്നു സുശാന്ത്. അടുപ്പക്കാരെ പോലും തന്റെ വീട്ടിലേക്ക് കടത്തിയിരുന്നില്ല. യാതൊരു വിധ ഇടപെടലും പുറംലോകവുമായി സുശാന്തിനുണ്ടായിരുന്നില്ല. പൊതുപരിപാടികളില്‍ എത്തുമെങ്കിലും അവാര്‍ഡ് ഷോകളില്‍ പോലും സുശാന്ത് ഉണ്ടാവാറില്ലായിരുന്നു.

സംവിധായകന്‍ മഹേഷ് ഭട്ടിന്റെ അടുത്ത സുഹൃത്തായ സുഹൃത്ത് സെന്‍ഗുപ്ത പറഞ്ഞ ചില കാര്യങ്ങളും ജാ വെളിപ്പെടുത്തി. തന്നെ പലരും കൊല്ലാന്‍ വരുന്നതായി സുശാന്തിന് തോന്നിയിരുന്നു. ഒരു ദിവസം വീട്ടില്‍ അനുരാഗ് കശ്യപിന്റെ സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. റിയയും ഒപ്പമുണ്ടായിരുന്നു. ഞാന്‍ അനുരാഗിന്റെ ചിത്രം വേണ്ടെന്ന് വച്ചു. ഇപ്പോള്‍ അയാളെന്നെ കൊല്ലാന്‍ വരുമെന്ന് പെട്ടെന്ന് സുശാന്ത് റിയയോട് പറഞ്ഞിരുന്നു. ശരിക്കും റിയ ഭയന്ന് പോയെന്ന് അവരുടെ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നു. അന്ന് മുതലാണ് റിയ സുശാന്തിനൊപ്പം താമസിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇവര്‍ പിന്നീട് ബന്ധം വേര്‍പിരിഞ്ഞെന്ന് സുഹൃത സെന്‍ഗുപ്ത പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category