1 GBP = 97.30 INR                       

BREAKING NEWS

ഇന്ത്യയില്‍ നിന്നെത്തി മാഞ്ചസ്റ്ററിലെ മാര്‍ക്കറ്റ് സ്റ്റാളിലൂടെ ശതകോടീശ്വരനായി; ബൂഹൂ ബ്രാന്റിലൂടെ ഫാഷന്‍ വിപണി കീഴടക്കി; ലെസ്റ്ററില്‍ കൊവിഡ് വ്യാപിച്ചപ്പോള്‍ തൊഴിലാളി പീഡനത്തിന്റെ കഥകളും; മോഡലുകളുമായി മകന്റെ അടിപൊളി ജീവിതം; ഇന്ത്യന്‍ സംരംഭകര്‍ക്കെതിരെ മനുഷ്യക്കടത്ത് ഉള്‍പ്പെടെ ആരോപണങ്ങള്‍

Britishmalayali
kz´wteJI³

മാഞ്ചസ്റ്റര്‍ മാര്‍ക്കറ്റിലെ ഒരു സ്റ്റാളില്‍ നിന്നും 2.6 ബില്ല്യണ്‍ പൗണ്ടിന്റെ ബൂഹൂ ബ്രാന്‍ഡിലേക്കെത്തിയ ഫാഷന്‍ കമ്പനി സ്ഥാപകനായ ഇന്ത്യന്‍ വംശജന്‍ ഇന്ന് നേരിടുന്നത് അടിമപ്പണിയുടേയും മനുഷ്യക്കടത്തിന്റെയും ആരോപണങ്ങളാണ്. മാര്‍ക്കറ്റിലെ വില്‍പന സ്റ്റാളില്‍ ഹാന്‍ഡ് ബാഗുകള്‍ വിറ്റിരുന്ന മഹമ്മൂദ് കമാനി എന്ന 55 കാരന്‍ ഇന്ന് ഏറ്റവുമധികം വില്‍പനയുള്ള ബ്രാന്‍ഡുകളിലൊന്നിന്റെ ഉടമയായതിന് പിന്നില്‍ ഒരു വലിയ കഥയുണ്ട്. ഇന്റര്‍നെറ്റിന്റെ സ്വാധീനം തിരിച്ചറിഞ്ഞ ഇയാള്‍ സ്വന്തമായി ഒരു ബ്രാന്‍ഡ് ഏറ്റവും വിലകുറച്ച് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുവാനായി 2006 ല്‍ ഒരു ഓണ്‍ലൈന്‍ ഷോപ്പ് ആരംഭിക്കുന്നതോടെയാണ് ആ കഥ തുടങ്ങുന്നത്.

വെറും മൂന്ന് ജീവനക്കാരുമായി മാഞ്ചസ്റ്ററിലെ മുറിയിലായിരുന്നു തുടക്കം. ഇന്ന് ഈ കമ്പനിയിലുള്ളത് 1000 ത്തില്‍ ഏറെ ജീവനക്കാര്‍. കമ്പനിയുടെ ആസ്തി 2.6 ബില്ല്യണ്‍ പൗണ്ട്. എന്നാല്‍ കൊറോണ വ്യാധിക്കാലത്ത് ലെസ്റ്ററിലെ കുടുസ്സുമുറികളില്‍, കുറഞ്ഞ വേതനത്തിന് തൊഴിലാളികളെ പണിയെടുപ്പിച്ചാണ് വിലകുറഞ്ഞ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത് എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരിയില്‍ 1.3 ബില്ല്യണ്‍ പൗണ്ടിന്റെ ഇടിവുണ്ടായിട്ടുണ്ട്.

ബൂഹൂ ബ്രാന്‍ഡിന് വേണ്ടിയും മഹമൂദിന്റെ മകന്റെ ചില്ലറ വില്‍പന കേന്ദ്രമായ പ്രെറ്റി ലിറ്റില്‍ തിംഗ്സിനു വേണ്ടിയും വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഫെയ്സ് ഫാഷന്‍ എന്ന കമ്പനിയിലെ തൊഴിലാളികള്‍ പറയുന്നത് അവര്‍ക്ക് ഫേസ് മാസ്‌കുകളും കയ്യുറകളും പോലും നല്‍കുന്നില്ല എന്നാണ്. ഇയാളുടെ തന്നെ മറ്റൊരു കമ്പനിയായ ജസ്വാള്‍ ഫാഷന്‍സില്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന മണിക്കൂറിന് വെറും 3.50 പൗണ്ട് മാത്രമാണെന്ന് ഒരു പ്രധാന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. മാത്രമല്ല, ഈ കമ്പനിയില്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്തു. ബൂഹുവിന്റെ തന്നെ മറ്റൊരു ബ്രാന്‍ഡായ നാസ്റ്റി ഗേളിനായുള്ള വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനിയാണിത്.

രഹസ്യ കാമറയുമായി എത്തിയ ഒരു റിപ്പോര്‍ട്ടര്‍, വസ്ത്രങ്ങളിലെ ബ്രാന്‍ഡഡ വ്യക്തമായി കാണുന്ന രീതിയില്‍ തന്നെയാണ് ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയത്. മാത്രമല്ല, തൊഴിലാളികള്‍ക്ക് തുച്ഛമായ വേതനം നല്‍കി മുതലാളിമാര്‍ കൊടും ലാഭം ഉണ്ടാക്കുന്നു എന്ന് ഒരു ഫോര്‍മാന്‍ പരാതി പറയുന്നതും വീഡിയോയിലുണ്ട്. അഞ്ചു വര്‍ഷമായി ഇവിടെ ജോലി ചെയ്തിട്ടും തനിക്ക് കിട്ടുന്നത് മണിക്കൂറിന് വെറും അഞ്ചു പൗണ്ടാണെന്നും അയാള്‍ പരാതി പറയുന്നു. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നാഷണല്‍ ക്രൈം ഏജന്‍സി അന്വേഷണമാരംഭിച്ചു.

തികച്ചും ഭീതിദമായ ഒരു കാര്യം എന്ന് ഇതിനെ കുറിച്ച് പറഞ്ഞ ആഭ്യന്തര മന്ത്രി പ്രീതി പട്ടേല്‍ ബ്രിട്ടനില്‍ ഒരു സാഹചര്യത്തിലും ആധുനിക അടിമത്തം അനുവദിക്കില്ല എന്ന് വ്യക്തമാക്കി. ലെസ്റ്ററില്‍ കഴിഞ്ഞ ദിവസം കൊറോണാ വ്യാപനം പുറത്തു വന്നപ്പോള്‍ തന്നെ പ്രശസ്ത ബ്രാന്‍ഡുകള്‍ക്കായി വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഇത്തരത്തിലുള്ള ചെറുകിട യൂണിറ്റുകള്‍ക്കെതിരെ വിരലുകള്‍ ചൂണ്ടപ്പെട്ടിരുന്നു.

1969ല്‍ കെനിയയില്‍ നിന്നാണ് ഇന്ത്യന്‍ വംശജനായ മഹമൂദ് കമാനി ബ്രിട്ടനിലെത്തുന്നത്. അന്ന് അയാള്‍ക്ക് പ്രായം വെറും രണ്ട് വയസ്സ്. പഠനം പൂര്‍ത്തിയാക്കി വ്യാപാരത്തിലേക്ക് തിരിഞ്ഞ കമാനി മാര്‍ക്കറ്റിലെ ഒരു സ്റ്റാളില്‍ ഹാന്‍ഡ് ബാഗുകള്‍ വിറ്റുകൊണ്ടായിരുന്നു കച്ചവടം ആരംഭിക്കുന്നത്. പണം ബുദ്ധിപൂര്‍വ്വമായി നിക്ഷേപം നടത്തിയ അയാള്‍ പിന്നീട് മൊത്തക്കച്ചവടത്തിലേക്ക് തിരിഞ്ഞു. ഇന്ത്യയില്‍ നിന്നും മറ്റും തുണികള്‍ എടുത്തു വില്‍ക്കുകയായിരുന്നു ആദ്യം. 2000 ആയപ്പോഴേക്കും പ്രതിവര്‍ഷം 50 മില്ല്യണ്‍ പൗണ്ടിന്റെ വ്യാപാരം നടക്കുന്ന ഒരു സ്ഥാപനമായി മാറി മെഹമൂദ് കമാനിയുടേത്.

പിന്നീട് 2006 ലാണ് ബൂഹൂ എന്ന ബ്രാന്‍ഡ് ആരംഭിക്കുന്നതും ഓണ്‍ലൈന്‍ ബിസിനസ്സിലേക്ക് തിരിയുന്നതും. ബൂഹൂവിന്റെ വളര്‍ച്ച അവിശ്വസനീയമാം വിധം വേഗത്തിലായിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ കൂടുതലായി ഓണ്‍ലൈന്‍ ഷോപ്പിംഗിനെ ആശ്രയിച്ചപ്പോള്‍ ബൂഹൂവിന്റെ ഓഹരിമൂല്യം 22 ശതമാനം വര്‍ദ്ധിച്ചു.

ഇതിനിടയില്‍ മെഹമൂദിന്റെ മകന്‍ ഉമര്‍ കമാനി പ്രെറ്റി ലിറ്റില്‍ തിംഗ്സ് എന്ന ഒരു ബ്രാന്‍ഡ് ആരംഭിച്ചു. പ്ലേബോയ് ശൈലിയിലുള്ള ജീവിതം നയിക്കുന്ന ഉമര്‍ എന്നും ഗ്ലാമറിന്റെ ലോകത്തായിരുന്നു. മോഡലുകള്‍ക്കൊപ്പം അടിച്ചുപൊളിച്ചു നടക്കുമ്പോഴും കച്ചവടം കൈവിട്ടിരുന്നില്ല. ടാറ്റ്ലര്‍ 2019 ല്‍ പ്രസിദ്ധീകരിച്ച മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍മാരുടെ ലിസ്റ്റില്‍ എട്ടാം സ്ഥാനമായിരുന്നു ഉമറിന്. പ്രെറ്റി ലിറ്റില്‍ തിംഗ്സ് അമേരിക്കയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രശസ്ത ടി വി താരവും കിം കര്‍ദ്ദാഷിയന്റെ അര്‍ദ്ധ സഹോദരിയുമായ കെയ്ലി ജെന്നെറിനെയായിരുന്നു മോഡലായി തീരുമാനിച്ചത്. ആറക്ക തുകയായിരുന്നത്രെ അന്ന് അവര്‍ക്ക് പ്രതിഫലം.

അമേരിക്കന്‍ സംരംഭവും മോശമായില്ല. കെയ്ല്‍ ജെന്നെറിന്റെ സാന്നിധ്യം കച്ചവടം പത്തിരട്ടി വര്‍ദ്ധിപ്പിച്ചു എന്നണ് പറയുന്നത്. ഏതായാലും ഹോളിവുഡ് ഹില്‍സില്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടോടു കൂടിയ, ഏഴു കിടപ്പുമുറികളുള്ള ഒരു ബംഗ്ലാവ് ഉമര്‍ സ്വന്തമാക്കി. എന്നാല്‍ ഉമര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് ഈ ലോക്ക്ഡൗണ്‍ കാലത്തായിരുന്നു. ദുബായിയിലെ സ്പാകളില്‍ ജീവിതം ആസ്വദിക്കുമ്പോള്‍, മാഞ്ചസ്റ്ററിലെ തന്റെ കമ്പനിയിലെ ജീവനക്കാരെ ഫര്‍ലോ ചെയ്യുകയും അവര്‍ക്കായി സര്‍ക്കാര്‍ ധനസഹായം ഉപയോഗിക്കുകയും ചെയ്തുകൊണ്ട്.

ഏതായാലും ബൂഹൂവിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞ വേതനത്തില്‍, മോശമായ സാഹചര്യങ്ങളില്‍ കേവല സുരക്ഷ പോലും ഉറപ്പാക്കാതെയാണ് ഇവിടെ തൊഴിലാളികളെ പണിയെടുപ്പിക്കുന്നത്. വ്യാവസായിക വിപ്ലവകാലത്ത് നിലനിന്നിരുന്ന അടിമത്തത്തിന്റെ മറ്റൊരു ആധുനിക മുഖമാണിത്. തന്റെ കമ്പനികളില്‍ ജോലിക്കായി ഇന്ത്യയുള്‍പ്പടെ പല ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ആളുകളെ അനധികൃതമായി ബ്രിട്ടനില്‍ എത്തിക്കുന്നു എന്നൊരു ആരോപണം കൂടി ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category