1 GBP = 97.30 INR                       

BREAKING NEWS

ബ്രിസ്റ്റോളിലെ പബ്ബില്‍ ഇരുന്ന് ഉറക്കെ പോളിഷ് ഭാഷയില്‍ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; എന്‍എച്ച്എസ് കെയര്‍ വര്‍ക്കറെ എടുത്തിട്ടു പൂശി ഇംഗ്ലീഷുകാര്‍; വീഡിയോ വൈറലായപ്പോള്‍ ഇംഗ്ലീഷുകാരിയുടെ പണി തെറിച്ചു; വീഡിയോ കാണാം

Britishmalayali
kz´wteJI³

തവും രാഷ്ട്രീയവുമെല്ലാം തലക്ക് പിടിച്ച് ആവേശകുമാരന്മാരായി സോഷ്യല്‍ മീഡിയയില്‍ ഓരോന്ന് എഴുതിപ്പിടിപ്പിച്ച് ജോലിയും നഷ്ടപ്പെട്ട് മടങ്ങുന്നവരുടെ കഥകള്‍ ഈയടുത്തകാലത്ത് മലയാളികള്‍ ഏറെ കണ്ടതാണ്. ഇതാ ബ്രിട്ടനില്‍ നിന്നും അത്തരത്തിലുള്ളൊരു ആവേശകുമാരിയുടെ കഥ. മദ്യം തലക്ക് പിടിച്ചപ്പോള്‍ ഈ യുവതിയില്‍ ഉണര്‍ന്നത് ഭാഷാവികാരമായിരുന്നു എന്നു മാത്രം.

ബ്രിസ്റ്റോളിലെ കിംഗ്സ്വുഡ് കോളീഴ്സ് ബാറിലായിരുന്നു സംഭവം. എന്‍എച്ച്എസിലെ ഒരു കെയര്‍ വര്‍ക്കര്‍ അവിടെ ഉച്ചത്തില്‍ പോളിഷ് ഭാഷയില്‍ സംസാരിച്ചത് ഈ യുവതിക്ക് ഇഷ്ടപ്പെട്ടില്ല. അതിന്റെ പേരില്‍ എന്‍എച്ച്എസ് കെയര്‍ വര്‍ക്കറെ ആക്രമിക്കുകയായിരുന്നു ഈ യുവതി. 30 കാരിയായ ക്ലെയര്‍ മെക്കാര്‍ത്തി അന്ന റുത്കോവ്സ്‌കയെ നോക്കി പരിഹസിച്ചു ചിരിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നെ അവര്‍ക്ക് നേരെ ആക്രോശിക്കുന്നതും.

എന്നാല്‍ താന്‍ വംശീയ വെറി പൂണ്ട ഒരാളല്ലെന്നും അത്തരത്തിലൊരു ഭാഷ താന്‍ ഉപയോഗിച്ചിട്ടില്ലെ എന്നുമാണ് ക്ലെയര്‍ അവകാശപ്പെടുന്നത്. ഏതായാലും ഒരു റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തിരുന്ന അവരുടെ ജോലി ഇതിന്റെ പേരില്‍ നഷ്ടപ്പെട്ടു എന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിനെ തുടര്‍ന്നാണ് ജോലി നഷ്ടമായതെന്നും അവര്‍ പറഞ്ഞു.

പോളിഷ് സംഘത്തിലുണ്ടായിരുന്നവര്‍ തന്നെ തുറിച്ചുനോക്കുകയും തന്നെ കളിയാക്കി ചിരിക്കുകയും ചെയ്തപ്പോള്‍ മാത്രമാണ് താന്‍ പ്രതികരിച്ചത് എന്നാണ് മെക്കാര്‍ത്തി അവകാശപ്പെടുന്നത്. ഏകദേശം 20 മിനിറ്റോളം അവര്‍ ഇത് തുടര്‍ന്നുവെന്നും പിന്നീട് താന്‍ പ്രതികരിച്ചപ്പോള്‍ അതിലൊരാള്‍ തന്നെ തള്ളിവീഴ്ത്താന്‍ ശ്രമിച്ചു എന്നും അവര്‍ അവകാശപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച്ച് രാത്രി 9:15 ന് നടന്ന ഈ സംഭവത്തിന്റെ വീഡിയോ വിശദാംശങ്ങള്‍ ഇപ്പോള്‍ പോലീസ് അന്വേഷിക്കുകയാണ്.

വംശീയ വിദ്വേഷം എപ്പോഴും സംഭവിക്കുന്ന ഒന്നാണ് എന്നാല്‍ തന്റെ ശരീരത്തിലും മനസ്സിലും അതില്ല എന്നാണ് മെക്കാര്‍ത്തി ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. താന്‍ ആക്രമിച്ചു എന്നാണ് ആ സ്ത്രീ പരാതിപ്പെട്ടത്. എന്നാല്‍ ആദ്യം മറ്റൊരാളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നവനാണ് നിയമത്തിന്റെ കണ്ണില്‍ പ്രകോപനം ഉണ്ടാക്കിയ വ്യക്തി. ഇതറിയാവുന്നത് കൊണ്ടാണ് താന്‍ പോലീസില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതെന്നും അവര്‍ പറഞ്ഞു.

ആ സ്ത്രീയും ഇപ്പോള്‍ അന്വേഷണത്തിന്റെ ഭാഗമാണെന്ന് അവര്‍ മനസ്സിലാക്കണം. അന്വേഷണം കഴിഞ്ഞാലുടന്‍ അവര്‍ക്കെതിരെ സ്വഭാവ ഹത്യക്കും, വരുമാന നഷ്ടത്തിനും കേസ് നല്‍കുമെന്നും മെക്കാര്‍ത്തി പറഞ്ഞു. തന്റെ സഹോദരനും സുഹൃത്തിനുമൊപ്പമണ്‍ ബ്രിസ്റ്റോളിലെ ബാറില്‍ എത്തിയതെന്ന് പറഞ്ഞ മെക്കാര്‍ത്തി താന്‍ മദ്യപിച്ചിരുന്നു എങ്കിലും അമിതമായി മദ്യപിച്ചിരുന്നില്ല എന്ന് പറഞ്ഞു. തന്നെ തുറിച്ചുനോക്കിക്കൊണ്ട് എന്തൊക്കെയോ പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്ന പോളിഷ് സംഘത്തിന്റെ അടുത്തു ചെന്ന് എന്തിനാണ് തുറിച്ചു നോക്കുന്നത് എന്ന് ചോദിക്കുക മാത്രമാണ് താന്‍ ചെയ്തത്.

അപ്പോള്‍ ആ കൂട്ടത്തില്‍ ഒരാള്‍ മെക്കാര്‍ത്തിയെ ആക്രമിക്കാന്‍ തുനിഞ്ഞു. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി താന്‍ വംശീയാധിക്ഷേപം നടത്തി എന്ന് ആരോപിക്കുകയായിരുന്നു. എന്നും അവര്‍ പറയുന്നു. അതല്ലാതെ താന്‍ അവര്‍ പറയുന്നതൊന്നും കേട്ടിട്ടില്ല എന്നും അവര്‍ പോളിഷുകാരാണെന്ന കാര്യം അറിയില്ലായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബഹളത്തെ തുടര്‍ന്ന് ഇരുകൂട്ടരേയും ബാറില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് വീട്ടില്‍ എത്തുമ്പോഴാണ് തുടരെ തുടരെ ഫോണ്‍ കോളുകള്‍ വരുന്നതും സംഭവം വൈറല്‍ ആയതും മെക്കാര്‍ത്തി അറിയുന്നത്.

അതേ സമയം എന്‍എച്ച്എസ് കെയര്‍ ഹോം ജീവനക്കാരിയായ റുട്കോവ്സ്‌ക പറയുന്നത്, തങ്ങള്‍ മാതൃഭാഷയില്‍ ഉച്ഛത്തില്‍ സംസാരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category