1 GBP = 97.30 INR                       

BREAKING NEWS

ഡയാനയുടെ പേരില്‍ എത്തുന്ന കാശിന്റെ പേരില്‍ വില്യമും ഹാരിയും അടികൂടിയോ? ഫണ്ട് വിഭജിക്കാന്‍ ധാരണകള്‍ ഉണ്ടാക്കിയതിന്റെ വിശദാംശങ്ങള്‍ പുറത്ത്

Britishmalayali
kz´wteJI³

വ്യത്യസ്തമായ വഴികളിലേക്ക് തിരിഞ്ഞതോടെ തങ്ങളുടെ മാതാവിന്റെ പേരില്‍ എത്തിയ ഫണ്ടും വിഭജിക്കാന്‍ വില്യമും ഹാരിയും തീരുമാനിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നു. തങ്ങള്‍ നടത്തുന്ന സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങളുടെ പേരിലായിരിക്കും ഡയാനാ മെമ്മോറിയല്‍ ഫണ്ട് വിഭജിക്കുക. വില്യമിന്റെ നേതൃത്വത്തിലുള്ള റോയല്‍ ഫൗണ്ടേഷന്‍ ഓഫ് ദ ഡ്യുക്ക് അന്‍ഡ് ഡച്ചസ് ഓഫ് കേംബ്രിഡ്ജും, ഇപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്ന സസ്സക്സ് റോയല്‍ ഫൗണ്ടേഷനും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണാപത്രത്തില്‍ ഒപ്പ് വച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന രേഖകള്‍ കാണിക്കുന്നത്.

തങ്ങള്‍ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്ന നിലയില്‍ നിന്നും വിരമിക്കുകയാണെന്നും സാമ്പത്തികമായി സ്വതന്ത്രരാകുകയാണെന്നും ഹാരിയും മേഗനും പ്രഖ്യാപിക്കുന്നതിന് കഷ്ടി ഒരു മാസം മുന്‍പാണ് ഈ കരാറില്‍ ഒപ്പ് വച്ചിരിക്കുന്നത്. 2013 ഏപ്രിലില്‍ ആണ് റോയല്‍ ഫൗണ്ടേഷന്‍ ചാരിറ്റി, ഡയാന, പ്രിന്‍സസ് ഓഫ് വെയ്ല്‍സ് മെമ്മോറിയല്‍ ഫണ്ട്, അതിന്റെ പ്രവര്‍ത്തനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാനായി സ്വന്തമാക്കിയത്.

ഡയാനാ രാജകുമാരിയുടെ ഓര്‍മ്മക്കായുള്ള ഈ ഫണ്ടിലേക്ക് ഇപ്പോള്‍ ധന സമാഹരണമൊന്നും നടക്കുന്നില്ല. എന്നാലും ഇടക്കിടെ അതിലേക്ക് സംഭാവനകള്‍ എത്തുന്നുണ്ട്. അതില്‍ വരുന്ന പണം മുഴുവന്‍ വില്യമും ഹാരിയും തെരഞ്ഞെടുക്കുന്ന സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുകയാണ് പതിവ്. സസ്സെക്സിന്റേയും കേംബ്രിഡ്ജിന്റേയും പേരിലാണ് റോയല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവാന്‍ തീരുമാനിച്ച വിവരം കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഹാരിയും മേഗനും പ്രഖ്യാപിക്കുന്നത്.

അതിനുശേഷമാണ് റോയല്‍ ഫൗണ്ടേഷന്‍, റോയല്‍ ഫൗണ്ടേഷന്‍ ഓഫ് ഡ്യുക്ക് ആന്‍ഡ് ഡച്ചസ് ഓഫ് കേംബ്രിഡ്ജ് എന്ന് പേരുമാറ്റുന്നത്. അതില്‍ നിന്നും വിട്ടുപോയി ഉണ്ടാക്കിയ സസ്സക്സ് റോയല്‍ ഫൗണ്ടേഷന്‍ ഇപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. റോയല്‍ ഫൗണ്ടേഷന്റെ 2019 ഡിസംബര്‍ 31 വരെയുള്ള റിപ്പോര്‍ട്ടുകളും സമഗ്രമായ സാമ്പത്തിക രേഖകളും പറയുന്നത് ഡയാന ഫണ്ടില്‍ നിന്നുള്ള നേര്‍ പകുതി സസ്സക്സിന് കൊടുക്കാന്‍ റോയല്‍ ഫൗണ്ടേഷന്‍ 2019 ഡിസംബര്‍ 18 ന് തീരുമാനിച്ചു എന്നാണ്.

എന്നാല്‍ മാര്‍ച്ച് 2020 ന് ഹാരിയും മേഗനും പ്രഖ്യാപിച്ചത് അമേരിക്കയിലെ അവരുടെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ മുഖമായി ഇനിമുതല്‍ സസ്സക്സ് റോയല്‍ ഉണ്ടാവില്ലെന്നാണ്. പകരം അവരുടെ വരുമാനം ഹാരി തെരഞ്ഞെടുക്കുന്ന സാമുഹ്യ ക്ഷേമ സംഘടനകള്‍ക്ക് നല്‍കും. മാലാവിയിലേയും ബോത്സ്വാനയിലേയും ലെസോതോയിലേയും ദാരിദ്ര്യത്തിന്റെയും എച്ച് ഐ വിയുടെയും ഇരകളെ സഹായിക്കുന്ന സെന്റെബേല്‍ എന്ന സ്ഥാപനത്തിന് തന്റെ വിഹിതം നല്‍കാന്‍ ഹാരി തീരുമാനിച്ചു എന്നാണ് സൂചനകള്‍ ലഭിക്കുന്നത്.1,45,000 പൗണ്ടിന്റെ ഗ്രാന്റ് സസ്സക്സ് റോയല്‍ ഫൗണ്ടേഷന് നല്‍കിയതായി റോയല്‍ ഫൗണ്ടേഷന്‍ രേഖകള്‍ കാണിക്കുന്നു.
അതേസമയം 1,00,000 പൗണ്ടിന്റെ ഒരു നിയന്ത്രിത ഗ്രാന്റ് ഹാരിയുടെ സുസ്ഥിര ടൂറിസം പദ്ധതിയായ ട്രാവലിസ്റ്റിന് വേണ്ടിയും നല്‍കിയിട്ടുണ്ട്. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കാന്‍ തങ്ങളുടെ മകന്റെ പേരില്‍ രൂപീകരിച്ച സാമൂഹ്യ ക്ഷേമ സ്ഥാപനമായ ആര്‍ച്ചിവെല്ലില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഹാരിയും മേഗനും തങ്ങളുടെ യുകെ പ്രവര്‍ത്തനങ്ങള്‍ തത്ക്കാലം നിര്‍ത്തിവയ്ക്കുന്നതായി ഈ മാസം ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേ സമയം കേംബ്രിഡ്ജ് രാജകുമാരനും രാജകുമാരിക്കുമുള്ള സാമൂഹ്യ സേവനോപാധിയായി തുടരുമെന്ന് റോയല്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category