1 GBP = 97.30 INR                       

BREAKING NEWS

കേയ്റ്റിനേക്കാള്‍ പ്രാധാന്യം കുറവായതില്‍ ഒട്ടേറെ തവണ മേഗന്‍ ബഹളം ഉണ്ടാക്കി; മേഗന്‍ പറയുന്നതെല്ലം വേദവാക്യമാക്കി ഹാരി എടുത്തതോടെ കൊട്ടാരത്തില്‍ കലാപം തുടങ്ങി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Britishmalayali
kz´wteJI³

കേയ്റ്റ് മിഡില്‍ട്ടണിന് കീഴില്‍ എപ്പോഴും രണ്ടാം സ്ഥാനം മാത്രം ലഭിക്കുന്നതില്‍ മേഗന്‍ മെര്‍ക്കല്‍ അസ്വസ്ഥയായിരുന്നുവെന്ന് രാജകുടുംബത്തെ കുറിച്ച് ലേഖനങ്ങള്‍ ഒരുപാട് എഴുതിയിട്ടുള്ള ഒരു എഴുത്തുകാരന്‍ പറയുന്നു. ഇപ്പോള്‍ ലോസ്ഏഞ്ചലസില്‍ ഹാരി രാജകുമാരനോടും പുത്രന്‍ ആര്‍ച്ചിയോടുമൊപ്പം താമസിക്കുന്ന മേഗന്‍ കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെയാണ് രാജകീയ കടമകളില്‍ നിന്നും ഒഴിഞ്ഞത്. രാജകൊട്ടാരത്തില്‍ ഉണ്ടായിരുന്ന സമയത്ത്, താന്‍ അര്‍ഹിക്കുന്ന ശ്രദ്ധയും ബഹുമാനവും തനിക്ക് ലഭിക്കുന്നില്ലെന്ന് പറഞ്ഞ് മേഗന്‍ കൊട്ടാരം ജീവനക്കാരുമായി വഴക്കിടാറുണ്ടായിരുന്നു എന്നാണ് എഴുത്തുകാരന്‍ ടോം ക്വിന്‍ പറയുന്നത്.

കേയ്റ്റിന്റെ ജീവനക്കാര്‍ തന്റെ ചില ആവശ്യങ്ങള്‍ നിരാകരിച്ചതിന്റെ പേരില്‍ മേഗന്‍ അവരുമായി കലഹിച്ചിട്ടുണ്ട്. അത്തരമൊരു സന്ദര്‍ഭത്തിലാണ് താന്‍ രാജകുമാരിയാണ് എന്നാല്‍ രണ്ടാം സ്ഥാനക്കാരിയാണെന്ന ബോധം മേഗനുണ്ടായതെന്നും ടോം ക്വിന്‍ പറയുന്നു. ഹാരി രാജകുമാരനും മേഗനും കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലെ നോട്ടിംഗ്ഹാം കോട്ടേജില്‍ താമസിക്കുന്ന അവസരത്തിലാണ് ഇത് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ആന്‍ ഇന്റിമേറ്റ് മെമൊയര്‍ ഫ്രം ക്യുന്‍ മേരി ടു മേഗം മെര്‍ക്കല്‍ എന്ന പേരില്‍ കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിന്റെ ചരിത്രം ഒരു പുസ്തകമാക്കുകയാണ് ടോം ക്വിന്‍.

തനിക്ക് വേണ്ടി എന്തോ ചെയ്യുവാന്‍ മേഗന്‍ ആവശ്യപ്പെട്ടപ്പോള്‍, ക്ഷമിക്കണം, താന്‍ ജോലി ചെയ്യുന്നത് കേയ്റ്റിന് വേണ്ടിയാണെന്നായിരുന്നു ജീവനക്കാരിയുടെ മറുപടി. അതുവരെ മേഗന്‍ വിചാരിച്ചിരുന്നത് ഒരു രാജകുമാരിയായതിനാല്‍ താന്‍ എന്തു പറഞ്ഞാലും ജീവനക്കാര്‍ അനുസരിക്കുമെന്നായിരുന്നു. ഇത് അവര്‍ക്ക് തന്റെ സ്ഥാനം എന്താണെന്ന് മനസ്സിലാക്കികൊടുത്തു. കേയ്റ്റിന് തുല്യമായ സ്ഥാനം തനിക്ക് ലഭിക്കുന്നില്ലെന്ന് അവരെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതും ഈ സംഭവമായിരുന്നു.

ഒരു രാജകുടുംബത്തിലെ അന്തരീക്ഷം മേഗന് തീര്‍ത്തും അപരിചിതമായിരുന്നു. അവിടത്തെ പെരുമാറ്റ രീതികളും സമ്പ്രദായങ്ങളുമൊന്നും അറിയുമായിരുന്നില്ല. അതിനാല്‍ വിവാഹ സമയത്ത് റോയല്‍ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് മേഗന്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നതായി ടാറ്റ്ലര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രിന്‍സസ്സ് ഷാര്‍ലറ്റും ബ്രൈഡ്സ്മെയ്ഡ്സും ധരിക്കുന്ന വസ്ത്രത്തെ കുറിച്ചായിരുന്നു തര്‍ക്കം ഉടലെടുത്തത്. കേയ്റ്റ് റോയല്‍ പ്രോട്ടോക്കോള്‍ അനുസരിക്കാന്‍ നിലകൊണ്ടപ്പോള്‍ മേഗന്‍ അതിനെതിരായിരുന്നു.

മേഗന് വസ്ത്രധാരണ ശൈലിയില്‍ ഉയര്‍ന്ന നിലവാരമുണ്ടെന്നും ഹോളിവുഡിന്റെ ജാഡകളൊക്കെ ജീവിതത്തില്‍ പകര്‍ത്തുന്നുണ്ട് എന്നും ഒരു പുസ്തകത്തില്‍ വിവരിച്ചു വന്നതോടെയാണ് ഈ സംഭവത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. മേഗന്റെ അതിരാവിലെ എഴുന്നേല്‍ക്കുന്ന സ്വഭാവവും പിന്നെ ടെക്സ്റ്റ് മെസേജുകളുടെ പ്രളയവുമെല്ലാം കൊട്ടാരം ജീവനക്കാര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. ഇത് ഉടന്‍ പുറത്തു വരാനിരിക്കുന്ന റോയല്‍സ് അറ്റ് വാര്‍ എന്ന പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പാരമ്പര്യവും സംസ്‌കാരവുമായി പൊരുത്തപ്പെട്ട് പോകാന്‍ സാധിക്കാതെ വന്ന മേഗന്‍ ഒരുപാട് ബന്ധങ്ങള്‍ തകര്‍ത്തെറിഞ്ഞു. മേഗന്റെ സ്വഭാവം സഹിക്കാനാകാതെ അഞ്ചോളം ജീവനക്കാര്‍ ജോലിയില്‍ നിന്നും പിരിഞ്ഞു പോയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിലര്‍ കൊട്ടാരത്തിനകത്തു തന്നെ മറ്റ് ജോലികളിലേക്ക് മാറി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category