1 GBP = 98.20 INR                       

BREAKING NEWS

ഐഎസ്എല്‍ ഏഴാം സീസണ്‍ നവംബര്‍ മുതല്‍ നടക്കും; അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടക്കുന്ന മത്സരത്തിന് കേരളവും ഗോവയും വേദിയാവും: അന്തിമ തീരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്ത ശേഷം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പല്‍ ലീഗിന്റെ ഏഴാം സീസണ്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെ നടത്താന്‍ തീരുമാനം. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മത്സരം നടത്താനാണ് ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡ് (എഫ്.എസ്.ഡി.എല്‍) ആലോചിക്കുന്നത്. കേരളത്തിലും ഗോവയിലുമായി മത്സരങ്ങള്‍ പരിമിതപ്പെടുത്താനാണ് സാധ്യത.

ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എല്‍) ക്ലബ്ബ് പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ഏകദേശ ധാരണ ആയത്. അതേ സമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്ന് സംഘാടകര്‍ വ്യക്തമാക്കി,

കേരളത്തേയും ഗോവയേയും കൂടാതെ പശ്ചിമബംഗാള്‍, നോര്‍ത്ത് ഈസ്റ്റ് എന്നിവിടങ്ങളിലും വേദികളായി പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ കേരളവും ഗോവയുമാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളവും ഗോവയും മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ഈ പരിഗണനക്ക് കാരണമെന്ന് ഐഎസ്എല്‍ വൃത്തങ്ങള്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category