1 GBP = 97.30 INR                       

BREAKING NEWS

സ്വപ്നാ സുരേഷിന്റെ ഉന്നത ബന്ധങ്ങള്‍ക്ക് തെളിവായി സ്നേഹത്തിന്റെ ഇഫ്താര്‍ സംഗമവും; ചെന്നിത്തലയുടെ 2018ലെ പോസ്റ്റിലെ ചിത്രത്തില്‍ കള്ളക്കടത്ത് കേസിലെ ആസൂത്രകയുടെ സ്ഥാനം ഡിജിപി ബെഹ്റയ്ക്ക് തൊട്ടടുത്ത്; പിണറായിയ്ക്കൊപ്പമുള്ള പടത്തിന് പിന്നാലെ പൊലീസ് ബന്ധം ചര്‍ച്ചയാക്കി പുതിയ ഫോട്ടോ; ഐടി സെക്രട്ടറി ശിവശങ്കറിന്റെ വീട് സന്ദര്‍ശനത്തില്‍ ദുരൂഹതയും തുടരുന്നു; സ്വര്‍ണ്ണ കടത്തില്‍ കോണ്‍സുലേറ്റിലെ അഞ്ചു പേര്‍ സംശയ നിഴലില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വപ്നാ സുരേഷിന്റെ ഉന്നത ബന്ധങ്ങള്‍ക്ക് തെളിവായി സ്നേഹത്തിന്റെ ഇഫ്താര്‍ സംഗമം. രമേശ് ചെന്നിത്തലയുടെ ഫെയ്സ് ബുക്ക് പേജില്‍ വന്നുവെന്ന തരത്തിലെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ ചിത്രം ശരിയാണെങ്കില്‍ ചെന്നിത്തലയുടെ 2018ലെ ഇഫ്താര്‍ സംഗമത്തില്‍ സ്വപ്നയും പങ്കെടുത്തു. ഈ ഇഫ്താറില്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കൊപ്പമാണ് സ്വപ്നാ സുരേഷ് ഇരിക്കുന്നതെന്നും വ്യക്തമാണ്. ചെന്നിത്തലയുടെ ഓഫീഷ്യല്‍ ഫെയ്സ് ബുക്ക് പേജില്‍ വന്ന ചിത്രമെന്ന തരത്തിലാണ് ഇത് പ്രചരിക്കുന്നത്. ഇത് ശരിയാണെങ്കില്‍ ഭരണ തലത്തിലെ ഉന്നതരുമായി സ്വപ്നയ്ക്കുള്ള ബന്ധം കൂടിയാണ് വ്യക്തമാകുന്നത്.

അതിനിടെ സ്വര്‍ണ്ണ കടത്തില്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. നാലു ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. ഉദ്യോഗസ്ഥര്‍ക്കു നയതന്ത്രപരിരക്ഷ ഉള്ളതിനാല്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടി. കേരളത്തില്‍ ഒറ്റത്തവണ നടത്തിയ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് ഇത്. ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം പിടികൂടുന്നതും കേരളത്തില്‍ ആദ്യം. 2019 മെയ് 13ന് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയിരുന്നു. ഈ സാഹചര്യത്തില്‍ കരുതലോടെയാണ് അന്വേഷണം നടക്കുന്നത്. ഐടി സെക്രട്ടറിയുമായുള്ള ബന്ധങ്ങള്‍ ചര്‍ച്ചയാവുകയും ചെയ്തു. സ്വപ്നാ സുരേഷിനെതിരെ കൂടുതല്‍ തെളിവുകള്‍ എന്ന വിധമാണ് ചെന്നിത്തലയുടെ പേജിലെ ഫോട്ടോയും ചര്‍ച്ചയാകുന്നത്. അന്ന് യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന. 2018ലെ ഇഫ്താറില്‍ കോണ്‍സുലേറ്റിലുള്ളവരേയും ചെന്നിത്തല ക്ഷണിച്ചിട്ടുണ്ടാകും. അങ്ങനെ സ്വപ്ന എത്തിയെന്നാണ് സൂചന.

സ്വര്‍ണ്ണ കടത്തില്‍ കോണ്‍സുലേറ്റിലെ ചിലര്‍ക്ക് ബന്ധമുണ്ടെന്ന് കസ്റ്റംസ് സംശയിക്കുന്നുണ്ട്. നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് സാധാരണ പരിശോധിക്കാറില്ല. കസ്റ്റംസ് കമ്മിഷണര്‍ക്ക് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കു മുന്‍പ് കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നു. അവിടെനിന്ന് അനുമതി ലഭിച്ചശേഷം കോണ്‍സുലേറ്റിലെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തി സ്വര്‍ണം കണ്ടെത്തിയത്. ശുചിമുറി ഉപകരണങ്ങള്‍ അടങ്ങുന്ന പെട്ടിയിലായിരുന്നു സ്വര്‍ണം. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമാകുന്നത്. ഇതോടെയാണ് കള്ളി പുറത്തായത്.

യുഎഇയില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍ ഇയാള്‍ കരാര്‍ എടുത്തിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കോണ്‍സുലേറ്റില്‍നിന്ന് പുറത്താക്കിയെങ്കിലും സ്വാധീനം ഉപയോഗിച്ച് കരാര്‍ നേടിയെടുക്കുകയായിരുന്നു. മുന്‍ ജീവനക്കാരി സ്വപ്ന സുരേഷും ഇക്കാര്യത്തില്‍ സഹായിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പൂങ്കുളത്തെ വീട്ടില്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരോടു കോണ്‍സുലേറ്റിലെ പ്രോട്ടോകോള്‍ ഓഫിസറാണെന്നാണ് ഇയാള്‍ പറഞ്ഞത്. അന്വേഷണത്തില്‍ ഇയാളെ കോണ്‍സുലേറ്റില്‍നിന്നു പുറത്താക്കിയിരുന്നതായി മനസിലായി. ഇതാണ് കേസില്‍ നിര്‍ണ്ണായകമായത്. സരിതിന്റെ കുടുംബത്തിന്റെ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്വര്‍ണക്കടത്തിന് കോണ്‍സുലേറ്റിന്റെ വ്യാജ തിരിച്ചറിയല്‍ ഐഡികള്‍ നിര്‍മ്മിച്ചതായും വ്യക്തമായി.

ഒരാഴ്ച മുന്‍പാണു കാര്‍ഗോയില്‍ സ്വര്‍ണം എത്തുന്ന വിവരം കസ്റ്റംസിന് ലഭിച്ചത്. ഡിപ്ലോമാറ്റിക് കാര്‍ഗോ ആയതിനാല്‍ കരുതലോടെയായിരുന്നു നീക്കം. കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ വിവരം കേന്ദ്രത്തെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് അനുമതി ലഭിച്ചതോടെ കോണ്‍സുലേറ്റ് അധികൃതരുടെ സാന്നിധ്യത്തിലാണ് പെട്ടി പൊട്ടിച്ചത്. ഷംനാ കാസിം ബ്ലാക് മെയില്‍ കേസില്‍ നിന്നാണ് നിര്‍ണണായക വിവരം കിട്ടിയതെന്ന് സൂചനയുണ്ട്. നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ സാധാരണ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ പരിശോധിക്കാറില്ല. ഇതാണു സ്വര്‍ണക്കടത്തുകാര്‍ മുതലെടുത്തതും. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ അവരുടെ രാജ്യത്തുനിന്നും വിവിധ സാധനങ്ങള്‍ നാട്ടിലെത്തിക്കാറുണ്ട്. സംശയകരമായ സാഹചര്യം ഉണ്ടായാലും ബാഗേജുകള്‍ പലപ്പോഴും പരിശോധിക്കാറില്ല.

ഭരണത്തിന്റെ ഇടനാഴികളില്‍ വിഹരിച്ചിരുന്ന സ്വപ്ന സുരേഷ് നയിച്ചിരുന്നത് ആഡംബരജീവിതമായിരുന്നു. തലസ്ഥാനത്തെ ആഡംബര ഫ്‌ളാറ്റില്‍ താമസം, സഞ്ചരിക്കാന്‍ മുന്തിയവാഹനം, വി.ഐ.പികളുമായി ഉറ്റബന്ധം. വിദേശത്തു പഠിച്ച്, തലസ്ഥാനത്തു ജോലിക്കെത്തിയ സ്വപ്ന ഭരണതലത്തിലെ ഉന്നതരുമായി ബന്ധം വളര്‍ത്തിയെടുത്തു. എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്‍ഡിലിങ് സ്ഥാപനമായ സാറ്റ്‌സില്‍ സെക്രട്ടറിയായിരിക്കേ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരേ പീഡനപരാതി കൊടുപ്പിച്ചു. എന്നാല്‍, ഉദ്യോഗസ്ഥനെതിരായ പരാതിയില്‍ 17 പേരുകള്‍ എഴുതിയൊപ്പിട്ടതു സ്വപ്നയാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെ നീക്കം പൊളിഞ്ഞു.

തുടര്‍ന്ന് വ്യാജരേഖ ചമച്ചതിനു സ്വപ്നയെ പ്രതിചേര്‍ത്ത് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മാസങ്ങള്‍ക്കു മുമ്പ് കോവളത്തെ ഒരു വിവാഹസല്‍ക്കാരത്തിലുണ്ടായ സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് സ്വപ്നക്കെതിരായ പരാതി ഒതുക്കിത്തീര്‍ത്തിരുന്നു. യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്നു പുറത്തായെങ്കിലും ഇവര്‍ക്ക് ഉന്നതബന്ധങ്ങള്‍ തുണയായി. ഇതിനിടെ, സ്വപ്ന സുരേഷ്, ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിനൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നു. ഐ.ടി. വകുപ്പിനു കീഴിലുള്ള സ്‌പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിങ് ലെയ്‌സണ്‍ ഓഫീസറായി സ്വപ്ന നിയമിതയായതും വിവാദമാണ്. സ്വപ്ന താമസിച്ചിരുന്ന മുടവന്‍ മുകളിലെ ഫ്‌ളാറ്റില്‍ ശിവശങ്കര്‍ നിരന്തരം വന്നിരുന്നതായി റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു.
ഫ്‌ളാറ്റില്‍നിന്നു രാത്രി വൈകി പോകുന്ന ശിവശങ്കറിനു ഗേറ്റ് തുറന്നുകൊടുക്കാന്‍ താമസിച്ചതിന്റെ പേരില്‍ സ്വപ്നയുടെ ഭര്‍ത്താവ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചിരുന്നെന്നും പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഉന്നത ഇടപെടല്‍ മൂലം നടപടിയുണ്ടായില്ലെന്നും അസോസിയേഷന്‍ ഭാവാഹികള്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category