1 GBP = 97.30 INR                       

BREAKING NEWS

പ്രാദേശികമായി കിട്ടുന്ന ടിഷ്യു പേപ്പറും ടൈല്‍സും ഫോട്ടോകോപ്പി മെഷീനും ബാഗേജിലെത്തിയത് സംശയമായി; കൊറോണയ്ക്കിടെ മൂന്ന് മാസത്തിനിടെ എത്തിയത് എട്ട് പാഴ്സലുകള്‍; കോണ്‍സുല്‍ ജനറലിന്റെ ഭാര്യയുടെ മേല്‍വിലാസത്തില്‍ സാധനമെത്തിയതും രാമമൂര്‍ത്തിയെ അന്വേഷണത്തിന് പ്രേരിപ്പിച്ചു; കമ്മീഷണര്‍ ഉറച്ച നിലപാട് എടുത്തപ്പോള്‍ ഡിപ്ലോമാറ്റിക് ബാഗേജിലെ മഞ്ഞ ലോഹം പുറത്തെത്തി; ഫോണ്‍ വിളിച്ച ഉന്നതനേയും കുടുക്കും; സര്‍ക്കാരിലെ കള്ളനെ കണ്ടെത്താന്‍ സുമിത് കുമാര്‍

Britishmalayali
kz´wteJI³

കൊച്ചി: ഡിപ്ലോമാറ്റിക് സ്വര്‍ണ്ണ കടത്ത് കേസില്‍ തിരുവനന്തപുരം എയര്‍ കാര്‍ഗോയിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ രാമമൂര്‍ത്തിയാണ് നിര്‍ണ്ണായക ഇടപെടല്‍ നടത്തിയത്. ഇതിനൊപ്പം കസ്റ്റംസ് കമ്മീഷണര്‍ സുമതി കുമാറിന്റെ നിലപാടുകളും അതി നിര്‍ണ്ണായകമായി. കേസില്‍ ഇടപെട്ട എല്ലാവരേയും കുടുക്കാനാണ് തീരുമാനം. രാമമൂര്‍ത്തിയുടെ കണ്ടെത്തലിന് കരുത്തായത് സുമിത് കുമാറിന്റെ നിലപാടാണ്. സ്വര്‍ണം രക്ഷിച്ചെടുക്കാന്‍ ഉന്നതര്‍ ഇടപെടല്‍ നടത്തിയെന്ന് തുറന്നു പറയാനും സുമിത് കുമാര്‍ തയ്യാറാണ്. ഇതോടെ ഐടി സെക്രട്ടറി ശിവശങ്കര്‍ അടക്കമുള്ളവര്‍ സ്വര്‍ണ്ണ കടത്തില്‍ സംശയ നിഴലിലാണ്.

സ്വര്‍ണക്കടത്തു കേസില്‍ ശുപാര്‍ശയ്ക്കായി കസ്റ്റംസ് ഉന്നതരെ വിളിച്ച എല്ലാവരേയും വിളിച്ചുവരുത്തുമെന്ന് സുമിത് കുമാര്‍ പറയുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മുപ്പതുകിലോ സ്വര്‍ണം പിടിച്ചയുടന്‍ പി.ആര്‍.ഒ. സരിത്തിന്റെയും സ്വപ്നയുടെയും ഭാഗം ന്യായീകരിക്കാന്‍ പല മേഖലയിലുള്ളവരും തിരുവനന്തപുരത്തും ഡല്‍ഹിയിലുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് കസ്റ്റംസ് തന്നെ വെളിപ്പെടുത്തുന്നുണ്ട്.'ഇവര്‍ക്ക് ഈ വ്യക്തികളോടുള്ള പരിചയമെന്തെന്നും കസ്റ്റംസില്‍ ബന്ധപ്പെടാനുള്ള കാരണവും ഞങ്ങള്‍ക്ക് അറിഞ്ഞേ പറ്റൂ. അതിനാല്‍ വിളിച്ച എല്ലാവരേയും വിളിപ്പിക്കും. വരാത്തവരെ എങ്ങനെ വരുത്തണമെന്ന് ഞങ്ങള്‍ക്കറിയാം''-കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ വിശദീകരിക്കുന്നു.

സുമിത് കുമാര്‍ ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. കസ്റ്റംസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചവരുടെ വിവരങ്ങള്‍ സുമിത് പുറത്തു വിട്ടാല്‍ അത് ഏറെ നിര്‍ണ്ണായകമാകും. മൂന്നുമാസത്തിനിടെ യു.എ.ഇ. കോണ്‍സുലാര്‍ ജനറലിന്റെ പേരില്‍ വന്ന എട്ട് പാഴ്സലുകളാണ് കസ്റ്റംസിന് സംശയം ജനിപ്പിച്ചത്.

മിക്ക പാഴ്സലുകളും വന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ മേല്‍വിലാസത്തിലായിരുന്നു. ടിഷ്യു പേപ്പര്‍, ടൈല്‍സ്, ഫോട്ടോകോപ്പി മെഷീന്‍ എന്നിവയെന്ന പേരിലായിരുന്നു വന്നത്. പ്രാദേശികമായി കിട്ടുന്ന സാധനങ്ങള്‍ എന്തിനാണ് കയറ്റിയയക്കുന്നുവെന്ന ചോദ്യമാണ് നിര്‍ണ്ണായകമായത്. ജനീവാ കണ്‍വെന്‍ഷന്‍ അനുസരിച്ച് നയതന്ത്ര ബാഗേജുകള്‍ തുറന്നുപരിശോധിക്കാന്‍ ആര്‍ക്കും അധികാരമില്ല.

ടവ്വല്‍ തൂക്കിയിടാനുള്ള കമ്പികള്‍, ഡോര്‍ സ്റ്റോപ്പര്‍, ബാത്ത്റൂം ഫിറ്റിങ്സ് എന്നപേരില്‍ വന്ന പാഴ്സലില്‍ കോണ്‍സുലേറ്റിന്റെ സ്റ്റിക്കര്‍ ഉണ്ടായിരുന്നില്ല. അതായിരുന്നു സംശയം കൂട്ടിയത്. ഇത്തരത്തിലൊരു പാഴ്സല്‍ തുറക്കണമെങ്കില്‍ യു.എ.ഇ. അംബാസഡര്‍ അനുമതി നല്‍കുകയോ പാഴ്സലിന്റെ ഉടമസ്ഥാവകാശം നിഷേധിക്കുകയോ വേണം. തുറന്നുപരിശോധിക്കാന്‍ അനുമതി കിട്ടില്ലെന്ന് ഉറപ്പായതോടെ വിദേശകാര്യ മന്ത്രാലയം വഴി ഡല്‍ഹിയിലെ യു.എ.ഇ. അംബാസഡറെ ബന്ധപ്പെട്ടു. കാര്യങ്ങള്‍ മനസ്സിലാക്കിയോടെ അവര്‍ പാഴ്സലിന്റെ ഉടമസ്ഥാവകാശം നിഷേധിച്ചു. തുടര്‍ന്നായിരുന്നു പരിശോധന.

എന്നിട്ടും, ഒരു അറബിയുമായി വന്ന് പാഴ്സല്‍ ഏറ്റുവാങ്ങാന്‍ പി.ആര്‍.ഒ. സരിത് ശ്രമിച്ചു. എന്നാല്‍, കസ്റ്റംസ് വഴങ്ങിയില്ല. തുടര്‍ന്നുള്ള പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. എംബസി ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഇദ്ദേഹത്തെ കൊണ്ടുവന്നത്. ഇദ്ദേഹം യഥാര്‍ഥത്തില്‍ എംബസി ഉദ്യോഗസ്ഥനാണോയെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള ഒരു ഉന്നതന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെട്ടതായും ആരോപണമുണ്ട്.

സ്വപ്നയെ സംസ്ഥാന ഐടി വകുപ്പിലെ കരാര്‍ ജീവനക്കാരിയാക്കിയത് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് മുഖേനയാണ്. ആരോപണം ഉയര്‍ന്നതോടെ സ്വപ്നയെ പിരിച്ചുവിട്ടതായി ഐടി വകുപ്പ് അറിയിച്ചു. നയതന്ത്ര അധികാരം മറയാക്കിയുള്ള സ്വര്‍ണക്കടത്ത്, ഒരു കേസ് എന്നതിനപ്പുറം രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തുകയാണ്. മുഖ്യ പ്രതിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്ന സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ ഉന്നത ബന്ധമാണു വിവാദത്തിന് അടിസ്ഥാനം. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു സ്വപ്ന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category