1 GBP = 97.30 INR                       

BREAKING NEWS

കേരളത്തെ ഞെട്ടിച്ച സ്വര്‍ണ്ണ കടത്തിന്റെ ചുരുള്‍ അഴിച്ചത് നടി ഷംനാ കാസിം; ചതിക്കാന്‍ ശ്രമിച്ചവരെ കുറിച്ചുള്ള വിവരം പങ്കുവച്ചപ്പോള്‍ തിരുവനന്തപുരത്തെ ഡീല്‍ വുമണിനെ കുറിച്ചും പറഞ്ഞു; ഭരണകേന്ദ്രത്തിലെ ഉന്നതരുമായി അടുത്തബന്ധം പുലര്‍ത്തുന്ന നയതന്ത്ര ഉദ്യോഗസ്ഥയാണെന്ന പ്രതിയുടെ മൊഴി നിര്‍ണ്ണായകമായി; ഡീല്‍ വുമണിനെ തേടി ഇറങ്ങിയ രാമമൂര്‍ത്തിയുടെ മുമ്പില്‍ എത്തിയത് സൂചനകളുടെ പെരുന്നാള്‍; സരിത്തിനെ വിളിച്ചു വരുത്തിയത് അച്ഛന്റെ പേരു പറഞ്ഞ്; സ്വപ്ന കുടുങ്ങിയത് ഇങ്ങനെ

Britishmalayali
kz´wteJI³

കൊച്ചി: സ്വപ്നാ സുരേഷിനെ കുടുക്കിയത് ഷംനാ കാസിം! തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്തു പിടികൂടാന്‍ കസ്റ്റംസിനെ സഹായിച്ചതു തിരുവനന്തപുരത്തെ 'ഡീല്‍ വുമണെ' കുറിച്ചു നടി ഷംന കാസിം ബ്ലാക്മെയില്‍ കേസിലെ പ്രതി കേരള പൊലീസിനു നല്‍കിയ മൊഴികളെന്നാണ് സൂചന. ബ്ലാക്മെയില്‍ കേസിലെ പ്രതികള്‍ക്കു സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചിരുന്നെങ്കിലും വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിരുന്നില്ല.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചിലര്‍ വിദേശത്തു നടത്തിയ സ്റ്റേജ് ഷോകളെ ചുറ്റിപ്പറ്റി കസ്റ്റംസിനു ചില സൂചനകള്‍ ലഭിച്ചിരുന്നു. ഈ വിവരങ്ങള്‍ ബ്ലാക്മെയില്‍ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് അവര്‍ കൈമാറി. ഇതുസംബന്ധിച്ച ചോദ്യം ചെയ്യലിലാണ്, എത്ര ഗൗരവമുള്ള കേസില്‍ അകപ്പെട്ടാലും സഹായിക്കുന്ന തിരുവനന്തപുരത്തെ 'ഡീല്‍ വുമണെ' കുറിച്ചു പ്രതികളിലൊരാള്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയത്. ഷംനാ കാസിം ഇവരെ കുറിച്ച് ചില സംശയങ്ങള്‍ പങ്കുവച്ചിരുന്നുവെന്നാണ് സൂചന. ഇവരെ കുറിച്ച് പ്രതികളോടും തിരിക്കി. ഇതോടെയാണ് സ്വപ്നാ സുരേഷിലേക്ക് വരില്‍ ചൂണ്ടുന്ന തെളിവുകള്‍ കിട്ടിയത്. ഇത് കസ്റ്റംസിന് കൈമാറി. ഇവരെ കണ്ടെത്താന്‍ കാര്‍ഗോയിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ രാമമൂര്‍ത്തി രണ്ടും കല്‍പ്പിച്ചിറങ്ങി. എല്ലാത്തിനും പിന്തുണയുമായി കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍ സുമിത് കുമാറും നിന്നു.

ഭരണകേന്ദ്രത്തിലെ ഉന്നതരുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഇവര്‍ നയതന്ത്ര ഉദ്യോഗസ്ഥയാണെന്നായിരുന്നു ഷംനാ കാസിം കേസിലെ പ്രതിയുടെ മൊഴി. ഈ വിവരങ്ങള്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിനു ലഭിച്ചതോടെ അന്വേഷണം വേഗത്തിലായി. സ്വര്‍ണ കള്ളക്കടത്തു കേസില്‍ ഇപ്പോള്‍ ഒളിവിലായ കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരി സ്വപ്ന സുരേഷിലേക്കാണ് അന്വേഷണം എത്തിയത്. സരിതിനെ കുറിച്ചും കസ്റ്റംസിന് വിവരം കിട്ടി. സരിതിന്റെ അച്ഛന്റേ പേരു പറഞ്ഞാണ് വിളിച്ചു വരുത്തിയത്. സരിത്തിന്റെ അച്ഛന് രോഗമെന്ന് പറഞ്ഞാണ് ഇയാളെ വിളിച്ചു വരുത്തി. ഇതിനിടെ അവസാനം എത്തിയ സ്വര്‍ണം എങ്ങനേയും രക്ഷിക്കാനും ശ്രമിച്ചു. എന്നാല്‍ അത് നടക്കില്ലെന്ന് സ്വപ്നയ്ക്ക് ബോധ്യമായി. ഇതോടെ അവര്‍ മുങ്ങി. ബാഗേജ് തുറക്കുമെന്ന സൂചന സ്വപ്നയ്ക്ക് ആരോ ചോര്‍ത്തി നല്‍കിയെന്നാണ് കസ്റ്റംസിന്റെ സംശയം. ഇതും പൊലീസ് അന്വേഷിക്കും.

ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരന്‍ സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെത്തിച്ച പ്രതിയെ കസ്റ്റംസ് സംഘം വിശദമായി ചോദ്യംചെയ്തിരുന്നുഅതേസമയം, സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷിനായുള്ള തിരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ളാറ്റില്‍ കസ്റ്റംസ് സംഘം പരിശോധനക്കെത്തി. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഫ്ളാറ്റില്‍ പരിശോധന ആരംഭിച്ചത്. ഇതിനിടയില്‍ സ്വപ്നയുടെ ഫേസ്ബുക്ക് പേജില്‍ പല കമന്റുകള്‍ക്കും സ്വപ്ന ഇപ്പോഴും മറുപടി പറയുന്നുണ്ട്. എന്നാല്‍ ഇത് സ്വപ്നയുടെ ഒഫീഷ്യല്‍ പേജാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്. യുഎഇ കോണ്‍സുലേറ്റിലേക്ക് എന്ന പേരിലാണ് ബാഗേജ് എത്തിയത്. സ്വര്‍ണം പിടികൂടിയതിന് പിന്നാലെ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരനായ സരിത്തിനെ കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ത്യയിലെയും യു.എ.ഇയിലെയും നയതന്ത്രസ്വാധീനമുപയോഗിച്ച് 15 കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കടത്തിയ സംഭവത്തില്‍ വമ്പന്മാര്‍ക്കു പങ്ക് വ്യക്തമാണ്.

ഉന്നതബന്ധമുള്ള ഇവരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) തെരയുന്നു. അതേസമയം, സ്വപ്നയെ ഐ.ടി. വകുപ്പില്‍നിന്നു തിടുക്കത്തില്‍ പുറത്താക്കി. യു.എ.ഇ. എംബസിയിലെ ജോലിയില്‍നിന്നു പുറത്തായതിനേത്തുടര്‍ന്നാണു സ്വപ്ന ഐ.ടി. വകുപ്പില്‍ പ്രവേശിച്ചത്. 'ഇ-മൊബിലിറ്റി' പദ്ധതിയിലൂടെ സര്‍ക്കാരിനെ വിവാദത്തിലാക്കിയ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് മുഖേനയായിരുന്നു നിയമനം. ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ തങ്ങളുടെ സുഹൃദ്വലയത്തിലുണ്ടെന്നു സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത യു.എ.ഇ. കോണ്‍സലേറ്റ് മുന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സരിത്ത് മൊഴിനല്‍കി. 16 തവണ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലൂടെ സ്വര്‍ണം കടത്തി.

പുതുതായി ഐ.ടി. ഹബ് തുടങ്ങാനാണു സ്വര്‍ണക്കടത്തെന്നു സ്വപ്ന തന്നോടു പറഞ്ഞതായും സരിത്ത് വെളിപ്പെടുത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകളടക്കം സരിത്തിന്റെ മൊഴിയിലുണ്ടെന്നാണു സൂചന. സരിത്തിനെ എന്‍.ഐ.എ, റോ, ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ സംയുക്തമായാണു ചോദ്യംചെയ്തത്. ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ സ്വപ്നയുടെ പൂജപ്പുരയിലെ ഫ്‌ളാറ്റില്‍ നിത്യസന്ദര്‍ശകനായിരുന്നെന്നു സമീപവാസികള്‍ ദൃശ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നു ഫ്‌ളാറ്റ് റെയ്ഡ് ചെയ്ത ഡി.ആര്‍.ഐ. നിരവധി രേഖകള്‍ കണ്ടെടുത്തു. സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍സ്രാവുകളുണ്ടെന്ന വിവരത്തേത്തുടര്‍ന്ന് അന്വേഷണം എന്‍.ഐ.എ. ഏറ്റെടുത്തേക്കും. ശിവശങ്കറിനെ ഉള്‍പ്പെടെ ചോദ്യംചെയ്യുമെന്നാണു സൂചന.

കേരളത്തിലും യു.എ.ഇയിലുമടക്കം വ്യാപിച്ചുകിടക്കുന്ന കള്ളക്കടത്തുസംഘം ഇതിനകം 200 കോടിയുടെ സ്വര്‍ണമെങ്കിലും കടത്തിയിട്ടുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അന്വേഷണത്തിന് ഇന്റര്‍പോളിന്റെ സഹായവും കസ്റ്റംസ് തേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് യു.എ.ഇ. കോണ്‍സുലേറ്റ് ആരംഭിച്ചപ്പോള്‍ ഉദ്യോഗം നേടിയ രണ്ടുപേരാണു സ്വര്‍ണക്കടത്തിന്റെ കേന്ദ്രബിന്ദുക്കള്‍. കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒ. സരിത്ത് കസ്റ്റംസിന്റെ വലയിലായതോടെയാണ് ഉന്നതഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്. കോണ്‍സുലേറ്റില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു സ്വപ്ന സുരേഷ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category