1 GBP = 97.30 INR                       

BREAKING NEWS

ഹൈവേക്കരികില്‍ കണ്ട മൃതദേഹം ദുരഭിമാന കൊലയ്ക്ക് ഇരയായ സ്ത്രീയുടേത്; കൊന്നത് ഭര്‍ത്താവും സഹോദരനുമെന്ന് യുവതിയുടെ പിതാവ്; വിവാഹത്തില്‍ താത്പര്യമില്ലാതിരുന്ന, യുവതിയുടെ കുടുബാംഗങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് ഭര്‍ത്താവ്; പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു ദുരഭിമാന കൊലയുടെ കഥ

Britishmalayali
kz´wteJI³

''ഈ തറവാടിത്ത ഘോഷണം പോല്‍ വൃത്തികെട്ടതൊന്നുണ്ടോ പാരില്‍'' മലയാളത്തിന്റെ പ്രിയ കവി ഇടശ്ശേരിയുടെ ഈ വരികള്‍ക്ക് പ്രസക്തി ഏറിവരികയാണെന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്. കാലമെത്ര മാറിയിട്ടും, ശാസ്ത്രമെത്ര വളര്‍ന്നിട്ടും കുടുംബ പാരമ്പര്യത്തെ കുറിച്ചുള്ള ഊറ്റം കൊള്ളലും, വംശ മാഹാത്മ്യത്തെക്കുറിച്ചുള്ള വീമ്പിളക്കലുമൊന്നും ഇന്നും കുറഞ്ഞിട്ടില്ല. തന്റെ കുടുംബ മാഹാത്മ്യത്തിനോ വംശപെരുമക്കോ ഹാനികരമാകുന്നതെന്തും തകര്‍ത്തുകളയാനുള്ള വാഞ്ജ പെരുകുകയാണ് മനുഷ്യനില്‍.

ബന്ധങ്ങള്‍ക്ക് പോലും കുടുംബ മാഹാത്മ്യത്തിന് താഴെ മാത്രം സ്ഥാനം നല്‍കുന്ന പ്രവണത കാലം വളരുംതോറും കൂടി വരുന്നതേയുള്ളു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്, ഇക്കഴിഞ്ഞ ജൂണ്‍ 27 ന് ഇന്‍ഡസ് ഹൈവേക്കരികില്‍ കണ്ടെത്തിയ ഒരു സ്ത്രീയുടെ മൃതദേഹം. വികലമായ മൃതദേഹത്തിന്റെ തലയില്‍ ഏറെ മുറിവുകള്‍ ഉണ്ടായിരുന്നു. തുടര്‍ച്ചയായി കല്ലുകളെറിയുകയും മരത്തടി കൊണ്ട് അടിക്കുകയും ചെയ്തത് മൂലമാണ് ആ മുറിവുകള്‍ ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

വഢ ചാചര്‍ ഗ്രാമത്തിലെ വാസിരാന്‍ എന്ന സ്ത്രീയുടേതാണ് മൃതദേഹം എന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇത് ഒരു ദുരഭിമാന കൊലയാണ് എന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. അന്വേഷണം തുടരുകയാണ്. അവരുടേത് ഒരു അപകട മരണമാണെന്നായിരുന്നു ആദ്യം ആ സ്ത്രീയുടെ പിതാവ് ഗുള്‍ മുഹമ്മദ് പറഞ്ഞത്. എന്നാല്‍ പിന്നീട് അത് തിരുത്തി അതൊരു ദുരഭിമാന കൊലയാണെന്നും അവരുടെ ഭര്‍ത്താവ് അല്ലാഹ് ബക്ഷും അയാളുടെ സഹോദരന്‍ കരീമും ചേര്‍ന്നാണ് കൊല നടത്തിയതെന്നും അയാള്‍ അരോപിച്ചു. മകളുടെ മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന പിതാവിന്റെ വീഡിയോ വൈറലായിരുന്നു.

എന്നാല്‍, മരണമടഞ്ഞ സ്ത്രീയുടെ ഭര്‍ത്താവ് അല്ലാഹ് ബക്ഷ് പറയുന്നത് തങ്ങളുടെ വിവാഹം വാസിരാന്റെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ലെന്നും അതിന്റെ പേരില്‍ അവര്‍ വാസിരാനെ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ്. ഏതായാലും സാഹചര്യ തെളിവുകള്‍ എതിരായതോടെ അല്ലാഹ് ബക്ഷിനേയും സഹോദരന്‍ കരീമിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. സിന്ധ് പോലീസിലെ ഒരു മൂന്നംഗ സംഘം ഇപ്പോള്‍ കേസ് അന്വേഷിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category