1 GBP = 97.50 INR                       

BREAKING NEWS

വെറും 16 മരണങ്ങള്‍ മാത്രം! ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത വെറും 352 രോഗികള്‍ ബ്രിട്ടന് നല്‍കിയത് ആശ്വാസത്തിന്റെ തിങ്കളാഴ്ച; എല്ലാം ശരിയായെന്ന് മോഹിച്ച് സൂര്യനസ്തമിക്കാത്ത സാമ്രാജ്യം; കൊറോണ യുദ്ധത്തില്‍ ബ്രിട്ടന്‍ സമ്പൂര്‍ണ്ണ വിജയത്തിലേക്ക് നടന്നടുക്കുമ്പോള്‍

Britishmalayali
kz´wteJI³

തിങ്കളാഴ്ച്ച ബ്രിട്ടനില്‍ രേഖപ്പെടുത്തിയത് വെറും 16 കോവിഡ് മരണങ്ങള്‍. സ്‌കോട്ടലാന്‍ഡിലും വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഒരു മരണം പോലും രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്തെ നിശ്ചലമാക്കിയ രാക്ഷസ വൈറസ് ഒഴിഞ്ഞു പോകുന്നുവെന്ന ആശ്വാസത്തിലാണ് ബ്രിട്ടനിപ്പോള്‍. മാത്രമല്ല, പ്രതിവാര മരണ ശരാശരി കഴിഞ്ഞ തിങ്കളാഴ്ച്ചയിലേതിനേക്കാള്‍ 20 ശതമാനം കുറഞ്ഞതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

വാരാന്ത്യ ഒഴിവ് കാരണം, മരണം രേഖപ്പെടുത്തുന്നതില്‍ വരുന്ന കാലതാമസമാണ് സാധാരണയായി ഞായറാഴ്ച്ചയിലേയും തിങ്കളാഴ്ച്ചയിലേയും മരണസംഖ്യകളില്‍ കുറവുണ്ടാക്കുന്നത്. അതേ സമയം ഇന്നലെ 352 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മാര്‍ച്ച് 16 ന് 171 പുതിയ കേസുകള്‍ രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും ചെറിയ സംഖ്യയാണിത്.

വൈറസ് പൂര്‍ണ്ണമായും വിട്ടുപോയിട്ടില്ലെന്ന മുന്നറിയിപ്പ് വകവയ്ക്കാതെ, സാമൂഹിക അകലം പാലിക്കല്‍ പോലുള്ള നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സൂപ്പര്‍ സാറ്റര്‍ഡേ ആഘോഷിച്ചത് കൊറോണയുടേന്‍ രണ്ടാം വരവൈന് കാരണമായേക്കുമെന്ന ഭീതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, അപ്പോഴും പ്രത്യാശ നല്‍കുന്ന ഒന്നായിരുന്നു ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ കുറവ്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ജൂലായ് മൂന്നിന് പ്രവേശിപ്പിച്ചത് വെറും ആറ് രോഗികളേയാണ്. അതേസമയം ഈസ്റ്റേണ്‍ ഇംഗ്ലണ്ട്, ലണ്ടന്‍, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടത് അഞ്ച് വീതം രോഗികളേയാണ്.

ഇന്നലെ 1,43,000 പരിശോധനകളാണ് നടത്തിയതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. എന്‍എച്ച്എസ് ജീവനക്കാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉള്ള ആന്റിബോഡി പരിശോധന ഉള്‍പ്പടെയാണിത്. അതിലാണ് 352 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ സ്ഥിരീകരിച്ച 15 മരണങ്ങളും നടന്നത് എന്‍ എച്ച് എസ് ഇംഗ്ലണ്ടിന്റെ ആശുപത്രികളിലായിരുന്നു.

പുതിയതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും കോവിഡ് മരണത്തിലും കുറവുണ്ടാകുന്നുണ്ടെങ്കിലും കാര്യമായ രീതിയില്‍ ഇത് കുറയുന്നില്ല എന്നത് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. ജൂണ്‍ മദ്ധ്യത്തില്‍ ഒരാഴ്ച്ചത്തെ ശരാശരി എടുക്കുമ്പോള്‍ ഒരു ദിവസം 3,800 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ ഈ ആഴ്ച്ച അത് 3,500 ആയി കുറഞ്ഞിട്ടുണ്ട്.

അതിനിടയില്‍ ഏറെ ജനപ്രിയമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ ജൂലായ് 15 മുതല്‍ ആരംഭിക്കും. എന്നാല്‍ ഇവിടങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് കോവിഡ്പരിശോധനയുണ്ടായിരിക്കും. മാത്രമല്ല ഇവര്‍ സെല്‍ഫ് ഐസൊലേഷനില്‍ പോവുകയും വേണം. എന്നാല്‍ ഗ്രീസില്‍ നിന്നും എത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ ബ്രിട്ടന്‍ റദ്ദാക്കിയിട്ടുണ്ട്.

അതിനിടയില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ എവിഡന്‍സ് ബേസ്ഡ് മെഡിസിന്‍ വിഭാഗത്തിലെ പ്രൊഫസര്‍ ടോം ജെഫേഴ്സണ്‍ പറയുന്നത് കൊറോണ വൈറസ് ലോകത്തിന്റെ പല ഭാഗങ്ങളിലായി സുഷുപ്തിയില്‍ ആണ്ടിരിക്കുകയാണെന്നും, അനുകൂലമായ സാഹചര്യം വന്നാല്‍ വീണ്ടും ഉയര്‍ത്തെഴുന്നേറ്റ് വരുമെന്നുമാണ്. വുഹാനില്‍ ഇത് പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് ലോകത്തിന്റെ പലഭാഗത്തും ഈ വൈറസിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട് എന്ന വാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ ഈ നിരീക്ഷണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category