1 GBP = 98.20 INR                       

BREAKING NEWS

യേശുവേ നീ നിറയേണമേ... യേശുവേ നീ വളരേ ണമേ... ശ്രേയയുടെ മധുര ശബ്ദത്തില്‍ നോര്‍വ്വിച്ചില്‍ നിന്നും ഒരു ഭക്തി ഗാനം; കൊവിഡ് കാലത്ത് മനസു കുളിര്‍ക്കാന്‍ ഇനിയെന്തു വേണം?

Britishmalayali
ഷൈമോന്‍ തോട്ടുങ്കല്‍

നോര്‍വിച്ച്: യേശുവേ നീ നിറയേണമേ... യേശുവേ നീ വളരേണമേ... ഈ വരികളായിരിക്കും ഇനി നിങ്ങളുടെ മനസ്സുകളില്‍ കുളിര്‍ തെന്നലായി മാറുവാന്‍ പോകുന്നത്. നോര്‍വ്വിച്ചിലെ വൈദികനായ ഫാ. ജോമോന്‍ പുന്നൂസ് രചിച്ച് ശ്രേയ അന്ന ജോസഫ് എന്ന കൊച്ചു പെണ്‍കുട്ടി മനോഹരമായി ആലപിച്ചിരിക്കുന്ന ഈ ഗാനം സംഗീത പ്രേമികള്‍ക്കിടയിലേക്ക് ഇന്ന് എത്തുകയാണ്.

ലോക്ക് ഡൗണിന്റെ നിയന്ത്രണങ്ങളിലും കൊവിഡിന്റെ ആശങ്കകളിലും കഴിയുന്ന മലയാളി മനസുകള്‍ക്ക് സാന്ത്വനത്തിന്റെ കുളിര്‍ തെന്നലുമായാണ് ഈ ആശ്വാസ ഗീതം പിറവിയെടുത്തിരിക്കുന്നത്. പ്രവാസി ജീവിത കാലത്തും ബ്രിട്ടനിലെ മലയാളികള്‍ക്കിടയില്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാലും ശ്രദ്ധേയനായ ക്‌നാനായ യാക്കോബായ സഭയിലെ വൈദികനായ ഫാദര്‍ ജോമോന്‍ പുന്നൂസ് രചിച്ച് ഈണം പകര്‍ന്ന ഈ ഗാനം ജെയ്‌സണ്‍ പന്തപ്ലാക്കല്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ ക്രിസ്ത്യന്‍ ഡിവോഷണല്‍ ഗാനം ഇന്ന് റിലീസ് ചെയ്തിരിക്കെ മികച്ച പ്രേക്ഷകാഭിപ്രായമാണ് യുകെയിലെമ്പാടു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. പൗരോഹിത്യത്തിന്റെ തിരക്കിലും തനിക്കു ദാനമായി ലഭിച്ച സംഗീതം കളയാതെ സൂക്ഷിക്കുകയും ആത്മീയ പരിപാടികളിലും അതുപോലെ തന്നെ മലയാളി സദസ്സുകളിലും ചിരപരിചിതനാണ് ഫാ. ജോമോന്‍. നോര്‍വിച്ച് മലയാളി അസോസിയേഷന്‍ സജീവ അംഗവും മുന്‍പ്രസിഡന്റുമാണ് ജെയ്‌സണ്‍ പന്തപ്ലാക്കല്‍.

ഫാദര്‍ ജോമോന്‍ പുന്നൂസിന്റെ അഞ്ചാമത്തെ ഗാനമായ യേശുവേ നീ നിറയേണമേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സംഗീത ലോകത്തു പുത്തന്‍ വാഗ്ദാനമായ ശ്രേയ അന്ന ജോസഫ് ആണ്. യേശുവേ എന്‍ ഹൃദയത്തില്‍ എന്നാണ് സംഗീത ആല്‍ബത്തിന് പേര് നല്‍കിയിരിക്കുന്നത്. ഈ ഗാനം നിങ്ങളെ ആത്മീയതയുടെ പുത്തന്‍ തലങ്ങളിലേക്ക് ഉയര്‍ത്തും എന്ന് നിസംശയം പറയാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category