1 GBP = 97.50 INR                       

BREAKING NEWS

ജനിച്ചത് ഒരുമിച്ച്; തമ്മില്‍ വേര്‍പിരിയാതെ ജീവിച്ചത് നീണ്ട 68 വര്‍ഷങ്ങള്‍; പ്രദര്‍ശനങ്ങളിലും കാര്‍ണിവലുകളിലും കാഴ്ച്ച വസ്തുക്കളായി മാറി ജീവനോപാധി കണ്ടെത്തി; ലോകത്തില്‍ ഏറ്റവുമധികം കാലം ജീവിച്ച സയാമീസ് ഇരട്ടകള്‍ ഓര്‍മ്മയാകുമ്പോള്‍

Britishmalayali
kz´wteJI³

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സയാമീസ് ഇരട്ടകളായ റോണി ഗേലോണും ഡോണി ഗേലോണും ഇക്കഴിഞ്ഞ ജൂലായ് 4 ഓഹിയോയിലെ ഡേറ്റണിലുള്ള അവരുടെ വസതിയില്‍ വെച്ച് മരണമടഞ്ഞു. 1951 ഒക്ടോബര്‍ 28 ന് ജനിച്ചന്നു മുതല്‍ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായിരുന്നു ഇവര്‍. പിതാവ് വെസ്ലി ഗേലോണും മാതാവ് എയ്ലീനും തീരെ പ്രതീക്ഷിക്കാതെയായിരുന്നു ഈ ഇരട്ടകളെ ലഭിച്ചത്. പൂര്‍ണ്ണ ആരോഗ്യത്തോടെ ജനിച്ച അവര്‍ക്ക് പക്ഷെ ജനനശേഷം ആദ്യത്തെ രണ്ട് വര്‍ഷങ്ങള്‍ ആശുപത്രിയില്‍ തന്നെ കഴിയേണ്ടി വന്നു. സുരക്ഷിതമായി അവരെ വേര്‍പെടുത്താനുള്ള വഴികള്‍ ഡോക്ടര്‍മാര്‍ ആലോചിക്കുകയായിരുന്നു ഈ രണ്ട് വര്‍ഷക്കാലവും. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞാല്‍ ഇരുവരും ജീവിച്ചിരിക്കും എന്ന് ഉറപ്പില്ലാത്തതിനാല്‍ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

നെഞ്ചിന് അടിഭാഗം മുതല്‍ അടിവയറ് വരെ ഒട്ടിയിരുന്ന ഇവര്‍ക്ക് പക്ഷെ വ്യത്യസ്ത ഹൃദയങ്ങളും ആമാശയങ്ങളും ഉണ്ടായിരുന്നു. അതുപോലെ പ്രത്യേകം പ്രത്യേകം കൈകാലുകളും. എന്നാല്‍ ദഹനേന്ദ്രിയത്തിന്റെ താഴ്ഭാഗം യോജിച്ച നിലയിലായിരുന്നു. കുട്ടികള്‍ക്ക് മൂന്ന് വയസ്സ് പ്രായമുള്ളപ്പോഴാണ് ഇവരെ കാര്‍ണിവലുകളില്‍ പ്രദര്‍ശനവസ്തുവാക്കാനുള്ള തീരുമാനം പിതാവെടുത്തത്. ഒമ്പത് മക്കള്‍ അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ മറ്റൊരു വഴിയും ഇല്ലായിരുന്നു. അതിനുശേഷം കാനഡയിലും അമേരിക്കയിലും നിരവധി കാര്‍ണിവലുകളില്‍ ഇവര്‍ പങ്കെടുക്കുകയുണ്ടായി.

ഇവര്‍ ജനിച്ചപ്പോഴേ ഇവരുടെ അമ്മ ഉപക്ഷിച്ച് പോയി എന്നാണ് വാര്‍ഡ് ഹാളിന്റെ ജീവചരിത്രത്തില്‍ ഉള്ളത്. പിന്നീട് പിതാവ് വെസ്ലിയും രണ്ടാനമ്മ മേരിയുമായിരുന്നു ഇവരെ വളര്‍ത്തിയത്. ജനന ശേഷം ആദ്യം രണ്ടു വര്‍ഷം ആശുപത്രികളില്‍ കഴിഞ്ഞതും പിന്നീടുള്ള മരുന്നിന്റെ ചെലവുമെല്ലാം അപ്പോഴേക്കും വെസ്ലിയെ സാമ്പത്തികമായി തകര്‍ത്തിരുന്നു. ഇതില്‍ നിന്നും രക്ഷനേടുവാനാണ് റോണിയേയും ഡോണിയേയും കാര്‍ണിവലുകളില്‍ കൊണ്ടുപോകാന്‍ അയാള്‍ തീരുമാനിച്ചത്. 1991-ല്‍ കാര്‍ണിവലുകളില്‍ പങ്കെടുക്കുന്നത് നിര്‍ത്തുന്നതുവരെ അവര്‍ അവിടെ തുടര്‍ന്നു.

അന്ന് കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം ഇവരായിരുന്നു എന്നാണ് ഇളയ സഹോദരന്‍ പറയുന്നത്. 29 വയസ്സുള്ളപ്പോഴാണ് ഈ ഇരട്ട സഹോദരന്മാര്‍ നടക്കാന്‍ തുടങ്ങിയത്. ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകളെ നിയമിച്ച് ദൈനം ദിന ജീവിതത്തില്‍ അത്യാവശ്യമായ കാര്യങ്ങളൊക്കെ ഇവരെ പഠിപ്പിച്ചു. എന്നാല്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്നമാകും എന്നതിനാല്‍ സ്‌കൂളില്‍ ചേരുന്നതില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ അവരെ വിലക്കി.

കാര്‍ണിവലുകളീല്‍ ഒരു എയര്‍കണ്ടീഷന്‍ ചെയ്ത ട്രെയിലറിലായിരുന്നു ഇവരെ പ്രദര്‍ശിപ്പിച്ചിരുന്നത്. ഇവര്‍ ട്രെയിലറിനുള്ളില്‍ അവരുടേതായ ജീവിതം നയിക്കുമ്പോള്‍ ആയിരക്കണക്കിന് ആളുകളാണ് ചില്ല് ജാലകത്തിലൂടെ അതെല്ലാം കണ്ടുനിന്നിരുന്നത്. എന്നാല്‍ ഈ കാര്‍ണിവലിലെ മറ്റ് കലാകാരന്മാരുമായി നല്ല ബന്ധമായിരുന്നു ഇവര്‍ പുലര്‍ത്തിയിരുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനായി രേഖപ്പെടുത്തിയിട്ടുള്ള ലിറ്റില്‍ പീറ്റ് ഇവരുടെ സുഹൃത്തായിരുന്നു.

1970 കളില്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ അമേരിക്കയില്‍ നിരോധിച്ചപ്പോള്‍ അവര്‍ തെക്കേ അമേരിക്കയിലും മദ്ധ്യ അമേരിക്കയിലുമായി പ്രദര്‍ശനങ്ങള്‍ തുടര്‍ന്നു. വര്‍ഷങ്ങള്‍ നീണ്ട ബന്ധത്തില്‍ ഇരുവരും പരസ്പരം വിട്ടുവീഴ്ച്ചകള്‍ ചെയ്യുവാന്‍ പഠിച്ചിരുന്നു എങ്കിലും ഇടക്ക് ഇവര്‍ തമ്മില്‍ വഴക്കുകള്‍ ഉണ്ടാകുമായിരുന്നു എന്ന് ഇവരുടെ സഹോദരന്‍ പറയുന്നു. എന്നാല്‍ ഉടന്‍ തന്നെ അത് തീരുകയും ചെയ്യും. നല്ല സുഹൃത്തുക്കളായിട്ടായിരുന്നു അവര്‍ പരസ്പരം കണക്കാക്കിയിരുന്നത്.

അവിവാഹിതരായിരുന്ന അവരില്‍ ഡോണിയായിരുന്നു മിക്കപ്പോഴും പാചകം, പാത്രം കഴുകല്‍, വസ്ത്രം അലക്കല്‍ തുടങ്ങിയവയെല്ലാം ചെയ്തിരുന്നത്. ശുചിമുറി വൃത്തിയാക്കല്‍ തുടങ്ങിയ ജോലികള്‍ റോണിയും ചെയ്യുമായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ അവര്‍ രണ്ട് വോട്ടുകള്‍ വീതം ചെയ്തിരുന്നു അതുപോലെ അവര്‍ക്ക് രണ്ട് സോഷ്യല്‍ സെക്യുരിറ്റി നമ്പരുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category