1 GBP = 97.30 INR                       

BREAKING NEWS

250 മുറികളുള്ള ജര്‍മനിയിലെ ആ ഹോട്ടല്‍ പ്രവര്‍ത്തിച്ചത് ഈ മലയാളിക്ക് വേണ്ടി മാത്രം; ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് സിംഗപ്പൂര്‍ വരെ ഒരുവിമാനം പറന്നുയര്‍ന്നതും ഈ ആലപ്പുഴക്കാരന് വേണ്ടി: അപൂര്‍വ്വ യാത്രാനുഭവത്തിന്റെ ത്രില്ലില്‍ പ്രതാപ് പിള്ള

Britishmalayali
kz´wteJI³

ആലപ്പുഴ: ജര്‍മനി പോലെ ഒരു വിദേശ രാജ്യത്ത് ഒരാള്‍ക്ക് വേണ്ടി മാത്രം ഒരു ഹോട്ടല്‍ തുറക്കുക, മറ്റ് യാത്രക്കാരൊന്നുമില്ലാതെ ഒറ്റയ്ക്ക് ഒരു വിമാനത്തില്‍ യാത്ര ചെയ്ത് ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് എത്തുക. ഇങ്ങനെ ഒന്നും ഒരിക്കലും ആരും സ്വപ്നം കണ്ടിട്ട് പോലും ഉണ്ടാകില്ല. എന്നാല്‍ കോവിഡ് കാലത്ത് നിനച്ചിരിക്കാതെ ഇതെല്ലാം അനുഭവിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഒരു ആലപ്പുഴക്കാരന്‍.

കോവിഡ് മൂലം ലോക്ഡൗണ്‍ വന്നപ്പോള്‍ ജര്‍മനിയിലെ 250 പേര്‍ക്ക് താമസിക്കാവുന്ന ഒരു ഹോട്ടല്‍ പ്രവര്‍ത്തിച്ചത് പ്രതാപ് പിള്ള എന്ന ഈ ആലപ്പുഴക്കാരന് വേണ്ടി ആയിരുന്നു. ജര്‍മനിയിലെ ഹാംബര്‍ഗിലെ ഹോട്ടലിലെ ഒരേ ഒരു താമസക്കാരനായിരുന്നു പ്രതാപ് പിള്ള. കഴിഞ്ഞമാസം 14-ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് സിങ്കപ്പുര്‍വരെ ഒരു വിമാനം പറന്നതും പ്രതാപ് പിള്ളയ്ക്ക് വേണ്ടി മാത്രമായിരുന്നു. ഇത്തരത്തിലൊരു അപൂര്‍വ യാത്രാനുഭവത്തിന്റെ ത്രില്ലിലാണ് പ്രതാപ്.

ഒരു നോര്‍വീജിയന്‍ ഷിപ്പിങ് കമ്പനിയില്‍ വെസല്‍ മാനേജരാണ് പ്രതാപ് പിള്ള എന്ന 46കാരന്‍. ജോലിയുമായി ബന്ധപ്പെട്ട് സിങ്കപ്പുരിലാണ് താമസമെങ്കിലും ആഴ്ച തോറുമെന്നോണം വിവിധരാജ്യങ്ങളിലേക്ക് വിമാനയാത്രകള്‍ നടത്താറുണ്ട്. ഇത്തരത്തില്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി മാര്‍ച്ച് 12-നാണ് ജര്‍മനിയിലെ ഹാംബര്‍ഗില്‍ എത്തിയപ്പോഴാണ് കോവിഡും ലോക്ഡൗണുമെല്ലാം പ്രതാപിന്റെ ജീവിതം തകിടം മറിച്ചത്. സിങ്കപ്പുരിലേക്ക് മടങ്ങാനായിരുന്നു കമ്പനി അധികൃതരുടെ നിര്‍ദ്ദേശം. അപ്പോഴേക്കും ജര്‍മനിയില്‍നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങളെല്ലാം നിലച്ചു. ഇതോടെ മൂന്നുമാസം അവിടെ കുടുങ്ങി.

ഹാംബര്‍ഗിലെ ഹോട്ടലില്‍ കമ്പനി താമസസൗകര്യം ഒരുക്കി. 250 മുറികളുള്ള ആ ഹോട്ടലിലെ ഒരേയൊരു താമസക്കാരനും താന്‍ മാത്രമായിരുന്നെന്ന് പ്രതാപ് പിള്ള പറയുന്നു. ജൂണ്‍ ആദ്യമായപ്പോള്‍ ഇന്ത്യയില്‍നിന്ന് വിമാനങ്ങള്‍ തുടങ്ങി. അതില്‍ ഡല്‍ഹിയിലും തുടര്‍ന്ന് നാടായ ആലപ്പുഴയിലും എത്താനായിരുന്നു ആലോചന. പിന്നീട്, ഇതുമാറ്റി സിങ്കപ്പുരിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ജൂണ്‍ 14-ന് ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ ടിക്കറ്റ് കിട്ടി. അങ്ങനെ സിങ്കപ്പൂരിലേക്ക് യാത്രയാകാന്‍ വിമാനത്താവളത്തിലെത്തി.

17 യാത്രക്കാര്‍ ആ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിവരം. വിമാനത്താവളത്തിലെത്തിയപ്പോഴാണ് മറ്റുയാത്രക്കാരെല്ലാം ടിക്കറ്റ് റദ്ദാക്കിയ കാര്യം ഉദ്യോഗസ്ഥര്‍ പറയുന്നത്. വിമാനത്തില്‍ യാത്രക്കാരനായി പ്രതാപ് പിള്ള മാത്രം. വിമാന ജീവനക്കാര്‍ 10 പേര്‍. മറ്റു യാത്രക്കാരില്ലാത്തതിനാല്‍ സാമൂഹിക അകലത്തിന് പ്രശ്‌നവുമുണ്ടായില്ല. പറക്കാന്‍ 12 മണിക്കൂറെടുത്തു. സിങ്കപ്പുരില്‍ എത്തി 14 ദിവസം ക്വാറന്റീനും പൂര്‍ത്തിയാക്കി. കോവിഡ് കാരണം ജര്‍മനിയിലെ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയിരുന്നു. വിമാനയാത്രയ്ക്ക് 24 മണിക്കൂര്‍ മുന്‍പ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. യാത്ര സര്‍ക്കാര്‍ അനുവദിക്കുന്ന തീയതിയിലെ നടക്കൂ. ഇതാകാം മറ്റു യാത്രക്കാര്‍ വരാതിരിക്കാനുള്ള കാരണമെന്ന് പ്രതാപ് പറഞ്ഞു.

ആലപ്പുഴ മണ്ണഞ്ചേരി കുറുപ്പംവീട് കുടുംബാംഗമാണ് ഇദ്ദേഹം. ആലപ്പുഴ തിരുമല 'ഹരിതം' വീട്ടിലാണ് താമസം. ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ വിഭാഗത്തിലെ ഡോക്ടര്‍ നന്ന പ്രതാപാണ് ഭാര്യ. മകന്‍ ഹരിശങ്കര്‍, ചങ്ങനാശ്ശേരി ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളില്‍ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category