1 GBP = 97.50 INR                       

BREAKING NEWS

പെയ്ഡ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഒറ്റയ്ക്കിരിക്കുന്ന യുവതിയെ കണ്ടപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകന്‍ എന്ന് പരിചയപ്പെടുത്തി അകത്തു കയറി; പിന്നെ കട്ടിലില്‍ കിടത്തി കോവിഡ് പരിശോധന; സംശയം തോന്നിയ യുവതി നിലവിളിച്ചപ്പോള്‍ ഇറങ്ങിയോടി: മാധ്യമപ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട പൊലീസും

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: മഹാരാഷ്ട്രയില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മാധ്യമപ്രവര്‍ത്തകയെ ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് ദേഹപരിശോധന നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുലശേഖരപതി വടക്കേച്ചരുവില്‍ ആദില്‍(19) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.

മഹാരാഷ്ട്രയില്‍ നിന്നും വന്ന യുവതി നഗരത്തിലെ അബാന്‍ ആര്‍ക്കേഡില്‍ പെയ്ഡ് ക്വാറന്റൈനില്‍ ആണ് കഴിഞ്ഞിരുന്നത്. റൂമിന് മുന്നിലൂടെ പോയപ്പോള്‍ അവിടെ ഒരു യുവതി തനിച്ചിരിക്കുന്നത് കണ്ട് ആദില്‍ അകത്തേക്ക് ചെല്ലുകയായിരുന്നു. താന്‍ ആരോഗ്യവകുപ്പ് ജീവനക്കാരനാണെന്നും കോവിഡ് പരിശോധന നടത്താന്‍ വന്നതാണെന്നും ഇയാള്‍ പറഞ്ഞു. യുവതി ഇത് വിശ്വസിച്ചു.

പരിശോധനയ്ക്കായി കട്ടിലില്‍ കിടന്നു കൊടുത്തു. തുടര്‍ന്ന് ഇയാള്‍ വയറില്‍ തഴുകുകയും കണ്ണ് പിടിച്ച് പരിശോധിക്കുകയുമായിരുന്നു. സംശയം തോന്നിയ യുവതി ബഹളം വച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ നോക്കി. എന്നാല്‍ ഹോട്ടലിന്റെ ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാല്‍ അതിന് കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ പൊലീസുകാര്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. യുവതിയുടെ മൊഴി വാങ്ങി പ്രതിയെ അറസ്റ്റ് ചെയ്തു. അബാന്‍ ടവറില്‍ ഇയാളുടെ ബന്ധു ജോലി ചെയ്യുന്നുണ്ട്.

അയാളെ കാണാന്‍ എത്തിയതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. സമാനമായ പല സംഭവങ്ങളിലും യുവാവ് ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ ഹോട്ടല്‍ പെയ്ഡ് ക്വാറന്റൈന് വേണ്ടി വിട്ടു നല്‍കിയിട്ടുള്ളതാണ്. ഈ വിവരം പ്രതിക്ക് അറിവുള്ളതാണ്. അതു കൊണ്ടാണ് സധൈര്യം റൂമിലേക്ക് ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് കടന്നു ചെന്നത്.

വനിതാ സ്റ്റേഷനിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ലീലാമ്മ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം രാത്രി വൈകി ആദിലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category