1 GBP = 97.30 INR                       

BREAKING NEWS

സ്വപ്നാ സുരേഷിന് ശിവശങ്കര്‍ ഖജനാവില്‍ നിന്ന് നല്‍കിയത് പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം; കള്ളകടത്ത് ആസൂത്രകയ്ക്ക് ജോലി നല്‍കിയ ഐടി സെക്രട്ടറിക്കെതിരെ വകുപ്പു തല അന്വേഷണം; എന്തു വന്നാലും ശിവശങ്കറിനെ രക്ഷിക്കുമെന്ന് കിഫ്ബിയിലെ പ്രമുഖനും; ഇനി സംരക്ഷണം വേണ്ടെന്ന് സിപിഎം; മുഖ്യമന്ത്രിയും കൈവിട്ടതോടെ ശിവശങ്കര്‍ ഒറ്റപ്പെടുന്നു; ഡല്‍ഹിയിലെ രാഷ്ട്രീയ പ്രമുഖനും കസ്റ്റംസ് നിരീക്ഷണത്തില്‍; കൊല്ലത്തെ എംഎല്‍എയും ചര്‍ച്ചകളില്‍; സ്വപ്നാ സുരേഷില്‍ വിവാദം ആളികത്തും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോടികളുടെ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷിന്റെ നിയമനത്തെക്കുറിച്ച് ഐ.ടി. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനോടു വിശദീകരണം തേടും. ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദത്തില്‍ നിന്നും പുറത്താക്കുകയും ചെയ്യും. ശിവങ്കറിനെതിരെ വകുപ്പ് തല അന്വേഷണം നടത്താനാണ് തീരുമാനം. അതിനിടെ ശിവശങ്കറിന് വേണ്ടി കിഫ്ബിയിലെ ഉന്നതന്‍ സജീവ ഇടപെടല്‍ നടത്തുന്നുണ്ട്. ശിവശങ്കറിനെ സസ്പെന്റ് ചെയ്യാതിരിക്കാനാണ് നീക്കം. എന്നാല്‍ ശിവശങ്കറിനെ ഇനി രക്ഷിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സിപിഎം. മുഖ്യമന്ത്രിയെ സിപിഎം നേതൃത്വം ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

സ്വപ്നയുടെ നിയമനത്തെക്കുറിച്ച് താനറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഐ.ടി. സെക്രട്ടറിയുടെ കസേര തെറിച്ചേക്കും. അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണം വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നതായാണ് ആരോപണം. ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമുള്ള പ്രമുഖ നേതാവും സ്വാധീനം ചെലുത്തിയെന്ന് സൂചനയുണ്ട്. തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയില്‍ നിന്നും വിളി വന്നുവെന്നാണ് സൂചന.

കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍ സുമിത് കുമാര്‍ ഇക്കാര്യത്തില്‍ ഉറച്ച നിലപാടിലാണ്. വിളിച്ചവരെ ചോദ്യം ചെയ്യാനാണ് തീരുമാനം. അങ്ങനെ വന്നാല്‍ ഈ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുകളുണ്ടാകും. കൊല്ലത്തെ എംഎല്‍എയും സ്വപ്നാ സുരേഷുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. സ്വര്‍ണക്കടത്തുകേസില്‍ ശുപാര്‍ശയ്ക്കായി കസ്റ്റംസ് ഉന്നതരെ വിളിച്ച എല്ലാവരേയും വിളിച്ചുവരുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മുപ്പതുകിലോ സ്വര്‍ണം പിടിച്ചയുടന്‍ പി.ആര്‍.ഒ. സരിത്തിന്റെയും സ്വപ്നയുടെയും ഭാഗം ന്യായീകരിക്കാന്‍ പല മേഖലയിലുള്ളവരും തിരുവനന്തപുരത്തും ഡല്‍ഹിയിലുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു.

'ഇവര്‍ക്ക് ഈ വ്യക്തികളോടുള്ള പരിചയമെന്തെന്നും കസ്റ്റംസില്‍ ബന്ധപ്പെടാനുള്ള കാരണവും ഞങ്ങള്‍ക്ക് അറിഞ്ഞേ പറ്റൂ. അതിനാല്‍ വിളിച്ച എല്ലാവരേയും വിളിപ്പിക്കും. വരാത്തവരെ എങ്ങനെ വരുത്തണമെന്ന് ഞങ്ങള്‍ക്കറിയാം''-കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ പറഞ്ഞു. ഐ.ടി. വകുപ്പിനുകീഴിലുള്ള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പറേഷന്‍ മാനേജര്‍ സ്വപ്നാ സുരേഷാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് അന്വേഷണസംഘം കണ്ടെത്തിയാണ്.

കസ്റ്റംസിന്റെ പിടിയിലായ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ.യും തിരുവല്ലം സ്വദേശിയുമായ സരിത്തില്‍നിന്നാണ് കൂട്ടാളിയായ സ്വപ്നയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 15 കോടിരൂപ വിലവരുന്ന 30 കിലോ സ്വര്‍ണമാണ് യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍വന്ന ഡിപ്ലോമാറ്റിക് പാഴ്‌സലില്‍ കണ്ടെത്തിയത്. 2019 മുതല്‍ ഈ രീതിയില്‍ സ്വര്‍ണം കടത്തിയിരുന്നതായി സരിത്ത് കസ്റ്റംസിന് മൊഴിനല്‍കി. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റാണ് കേസന്വേഷിക്കുന്നത്. കേസില്‍പ്പെട്ടതിനുപിന്നാലെ ഐ.ടി. പാര്‍ക്കിലെ ജോലിയില്‍നിന്ന് സ്വപ്നയെ സര്‍ക്കാര്‍ പുറത്താക്കി. സ്വപ്നയുടെ ഉന്നതബന്ധങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ സംഭവത്തിന് രാഷ്ട്രീയമാനവും കൈവന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായും ഐ.ടി. സെക്രട്ടറി എം. ശിവശങ്കറുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. ഒരുലക്ഷം രൂപയ്ക്കുമേല്‍ ശന്പളമുള്ള നിയമനം വഴിവിട്ടാണെന്നും ആരോപണം ഉയര്‍ന്നു.

സ്വപ്നയുടെ തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ളാറ്റില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇവിടത്തെ നിരീക്ഷണക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു. സ്വര്‍ണക്കടത്തിലെ കൂട്ടാളികള്‍ ഫ്ളാറ്റില്‍ എത്തിയിരുന്നതായി സൂചനയുണ്ട്. സ്വപ്ന സുരേഷ് മുങ്ങിയതിന് പിന്നില്‍ ഉന്നതതല ബന്ധമെന്ന് സംശയം ശക്തമാണ്. കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം സ്വപ്ന ഫ്ളാറ്റ് വിട്ടതാണ് ദുരൂഹത കൂട്ടുന്നത്. യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് വിവരം ചോര്‍ത്തിയതില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കും.

ഞായറാഴ്ചയാണ് യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ വന്ന ഡിപ്ലോമാറ്റിക് ബാഗേജ് പൊട്ടിച്ച് കസ്റ്റംസ് സ്വര്‍ണം കണ്ടെത്തുന്നത്. എന്നാല്‍ ശനിയാഴ്ച തന്നെ കേസില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന സ്വപ്ന സുരേഷ് സ്ഥലംവിട്ടിരുന്നു. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളിലാണ് ശനിയാഴ്ച തന്നെ സ്വപ്ന ഫ്ളാറ്റ് വിട്ടതായി സ്ഥിരീകരിച്ചത്. സ്വര്‍ണം കണ്ടെടുക്കുന്നതിന് നാല് ദിവസം മുമ്പ് കസ്റ്റംസ് അധികൃതര്‍ ബാഗേജ് പരിശോധിക്കാന്‍ യുഎഇ കോണ്‍സുലേറ്റിന്റെ അനുമതി തേടിയിരുന്നു. ആദ്യം അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും യുഎഇയിലുള്ള അബാസഡറിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് ഞായറാഴ്ച ബാഗേജ് പരിശോധിക്കാനുള്ള സാഹചര്യം ഒരുങ്ങിയത്. എന്നാല്‍ ഇതിനിടെ തന്നെ സ്വപ്ന സുരേഷ് മുങ്ങുകയായിരുന്നു.

കസ്റ്റംസ് നല്‍കിയ വിവരങ്ങള്‍ കോണ്‍സുലേറ്റില്‍ നിന്ന് ചോര്‍ന്നതാകാം സ്വപ്നയ്ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്നാണ് സംശയം. കോണ്‍സുലേറ്റിലെ ജീവനക്കാരുടെ സഹായമോ ഉന്നതല ഇടപെടലുകളുണ്ടായോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഒളിവിലുള്ള പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category