1 GBP = 97.30 INR                       

BREAKING NEWS

കേരളത്തിലേക്ക് അവധിക്ക് പോകുന്നുണ്ടോ? ഇതുവരെ നിങ്ങള്‍ കണ്ട കേരളമല്ലിത്; കൊറോണ കാലത്തെ നിങ്ങളറിയേണ്ട കേരളം ഇങ്ങനെ

Britishmalayali
kz´wteJI³

കൊറോണക്കാലത്തെ സുരക്ഷാ നിയമങ്ങള്‍ ഇനി ഒരു വര്‍ഷക്കാലത്തേക്കെങ്കിലും എല്ലാവരും അനുസരിക്കണം എന്ന് ഞായറാഴ്ച്ച കേരള സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌കുകള്‍ അല്ലെങ്കില്‍ ഫേസ് കവറുകള്‍ പൊതു സ്ഥലങ്ങളില്‍ നിര്‍ബന്ധമാണ്. അതുപോലെ സാമൂഹിക അകലം പാലിക്കേണ്ടതും നിര്‍ബന്ധമാണ്. തൊഴിലിടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ എല്ലാ സ്ഥലത്തും ആറടി അകലം പാലിക്കണം എന്നതും നിര്‍ബന്ധമാണ്.

വിവാഹത്തില്‍ പരമാവധി 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ. അതുപോലെ ശവസംസ്‌കാര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും. സാമൂഹിക ഒത്തുചേരലുകള്‍, പാര്‍ട്ടികള്‍, ജാഥകള്‍, ധര്‍ണ്ണകള്‍, സമ്മേളനങ്ങള്‍, പ്രകടനങ്ങള്‍ എന്നിവ സര്‍ക്കാരിന്റെ എഴുതിയുള്ള മുന്‍കൂര്‍ അനുവാദമില്ലാതെ നടത്താന്‍ കഴിയില്ല. അത്തരം അവസരങ്ങളില്‍ 10 പേരില്‍ കൂടുതല്‍ ഒന്നിച്ചു ചേരാനും കഴിയില്ല.

വാണിജ്യ സ്ഥാപനങ്ങളിലും കടകളിലും ഒരേ സമയം അനുവദിക്കാനാകുന്നത് പരമാവധി 20 പേരെ മാത്രമാണ്. അതും ആ സ്ഥാപനത്തിന്റെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍. അവിടെയും ആറടി അകലം പാലിക്കണം. പൊതുസ്ഥലങ്ങളിലും, റോഡുകളിലും, നടപ്പാതകളിലും തുപ്പുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള യാത്രകള്‍ക്ക് പാസ്സ് ആവശ്യമില്ല എന്നാല്‍ ജാഗ്രത ഇ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

നിയന്ത്രണങ്ങള്‍
കേരള എപിഡെമിക് ഡിസീസ് കോറോണ വൈറസ് ഡിസീസ് അഡിഷണല്‍ റെഗുലേഷന്‍സ് 2020 എന്നാണ് ഈ നിയന്ത്രണങ്ങള്‍ക്ക് പേര്‍ നല്‍കിയിട്ടുള്ളത്. താഴെ പറയുന്ന കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

1) മാസ്‌ക് / മുഖാവരണം ധരിക്കുക:- പൊതുസ്ഥലങ്ങള്‍, തൊഴിലിടങ്ങള്‍, പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള മറ്റെല്ലാ സ്ഥലങ്ങള്‍, എല്ലാത്തരം വാഹനങ്ങള്‍ എന്നിവിടങ്ങളിലും യാത്ര ചെയ്യുമ്പോഴും വായ മൂക്ക് എന്നിവ മൂടുന്ന വിധത്തില്‍ മാസ്‌ക് അല്ലെങ്കില്‍ മുഖാവരണം ഉപയോഗിക്കണം.
2) സാമൂഹിക അകലം പാലിക്കുക:- എല്ലാ പൊതു സ്ഥലങ്ങളിലും പൊതു പരിപാടികളിലും എല്ലാവരും മറ്റുള്ളവരില്‍ നിന്നും ആറടി അകലം പാലിക്കണം.
3) വിവാഹം:- ഇനി മുതല്‍ എല്ലാ വിവാഹ ചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആയിരിക്കും. അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക്/ മുഖാവരണം ധരിക്കുകയും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം. മാത്രമല്ല, മറ്റുള്ളവരില്‍ നിന്നും ആറടി അകലം പാലിക്കണം. സന്ദര്‍ശകര്‍ക്കുള്ള സാനിറ്റൈസര്‍ ഹോള്‍ ഉടമകള്‍ ലഭ്യമാക്കണം.
4) മരണാനന്തര ചടങ്ങുകള്‍:- മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകള്‍ടെ എണ്ണം ഇരുപതാണ്. മാസ്‌ക്/ മുഖാവരണം ധരിക്കുകയും, സാനിറ്റൈസര്‍ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കോവിഡ് മൂലമാണ് മരണമെങ്കില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശ പ്രകാരമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടത്തുക.
5) സാമൂഹിക കൂടിച്ചേരലുകള്‍:- അധികൃതരുടെ രേഖാമുല്ലമുള്ള അനുമതി ഇല്ലാതെ യാതോരു വിധത്തിലും ഉള്ള സാമൂഹിക ഒത്തുചേരലുകള്‍, ധര്‍ണ്ണകള്‍, പ്രകടനങ്ങള്‍, ജാഥകള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്താന്‍ പാടില്ല. അത്തരം അവസരങ്ങളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 10 ആയിരിക്കും. മാസ്‌ക്/ മുഖാവരണം ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവയും നിര്‍ബന്ധമാണ്.
6) കടകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും :- കടകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ഒരേ സമയ പ്രവേശിപ്പിക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം ഇരുപതായിരിക്കും. എന്നാല്‍ ഇത് ആ സ്ഥാപനത്തിന്റെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും നിശ്ചയിക്കുക. ആളുകള്‍ തമ്മില്‍ ആറടി അകലം പാലിക്കാന്‍ കഴിയുന്നത്ര ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവു. മാസ്‌ക്/ മുഖാവരണം ഉപയോഗിക്കണം. അതുപോലെ സാനിറ്റൈസറും. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സാനിറ്റൈസര്‍ കടയുടമ നല്‍കണം.
7) പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിച്ചിരിക്കുന്നു: - പൊതുസ്ഥലങ്ങള്‍, നിരത്തുകള്‍, നടപ്പാതകള്‍ എന്നിവിടങ്ങളില്‍ തുപ്പരുത്.
8) കോവിഡ് 19 ജാഗ്രത ഇ-പ്ലാറ്റ്ഫോമില്‍ റെജിസ്ടര്‍ ചെയ്യണം:- ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ കേന്ദ്ര ഭ്രണപ്രദേശങ്ങളില്‍ നിന്നോ അല്ലെങ്കില്‍ വിദേശങ്ങളില്‍ നിന്നോ കേരളത്തിലേക്ക് വരുവാന്‍ ഉദ്ദേശിക്കുന്നവര്‍ കോവിഡ് 19 ജാഗ്രത ഇ-പ്ലാറ്റ്ഫോമില്‍ റെജിസ്റ്റര്‍ ചെയ്തിരിക്കണം.

കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള പൊതു-സ്വകാര്യ ബസ്സ് സര്‍വ്വീസുകള്‍ താത്ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category