1 GBP = 97.30 INR                       

BREAKING NEWS

രാജ്യത്ത് സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിക്കുന്നത് ഇറക്കുമതി ചുങ്കം 12.5 ശതമാനമായി ഉയര്‍ത്തിയതോടെ; നോട്ട് നിരോധനവും സ്വര്‍ണ്ണക്കടത്തിന് വേഗത കൂട്ടി; രാജ്യത്ത് ഒരു വര്‍ഷം കള്ളക്കടത്തു വഴി എത്തുന്നത് 200 ടണ്‍ സ്വര്‍ണം; സര്‍ക്കാര്‍ കണക്കില്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത് 800 ടണ്‍ സ്വര്‍ണം; വിപണിയില്‍ എത്തുന്നത് 1000 ടണ്‍ സ്വര്‍ണം; കേരളത്തിലേക്ക് സ്വര്‍ണം എത്തുന്നത് ആഫ്രിക്കയില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നും; തിരുവനപുരത്തെ ഡിപ്ലോമാറ്റിക് കാര്‍ഗോ സ്വര്‍ണ്ണക്കടത്ത് ആദ്യമായി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിച്ചത് ഇറക്കുമതിചുങ്കം വര്‍ദ്ധിപ്പിച്ചതോടെയാണ്. ഇതിന് ശേഷമാണ് സ്വര്‍ണ്ണക്കടത്തില്‍ വലിയ തോതില്‍ വര്‍ദ്ധനവ് ഉണ്ടായത്. കള്ളക്കടത്തിന്റെ വിവരങ്ങള്‍ പരിശോധിച്ചാല്‍ ഒരു വര്‍ഷം 200 ടണ്‍ സ്വര്‍ണം ഇന്ത്യയില്‍ കള്ളക്കടത്തു വഴി എത്തുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതില്‍ നല്ലൊരു പങ്കും എത്തുന്നത് കേരളത്തിലേക്കാണെന്നും അറുയുന്നു. ഗുജറാത്തിലെ തുറമുഖം വഴി സ്വര്‍ണം കടത്തിയ കഥ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വിവരവും പുറത്തുവരുന്നത്. ഇത്തരം സ്വര്‍ണ്ണക്കടത്ത് രാജ്യത്ത് തന്നെ ആദ്യമായാണ്. അതുകൊണ്ട് തന്നെയാണ് ഈ തിരുവനന്തപുരത്ത് സ്വപ്ന ആരോപണ വിധേയയായ കേസ് ഏറെ ചര്‍ച്ച ചെയ്യുന്നതും.

രണ്ട് വര്‍ഷം മുമ്പ് വരെ 80 ടണ്‍ സ്വര്‍ണം ആയിരുന്നു ഇന്ത്യയിലേക്ക് കള്ളക്കടത്തു പാതയില്‍ എത്തിയിരുന്നത്. എന്നാ, സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം പത്തില്‍ നിന്ന് 12.5% ആയി ഉയര്‍ത്തിയതോടെയാണു കള്ളക്കടത്തു വര്‍ധിച്ചത്. സര്‍ക്കാരിന്റെ കണക്കു പ്രകാരം രാജ്യത്തേക്ക് 800 ടണ്‍ സ്വര്‍ണമേ ഇറക്കുമതി ചെയ്യുന്നുള്ളൂ. എന്നാല്‍ ഓരോ വര്‍ഷവും 1000 ടണ്‍ സ്വര്‍ണമെങ്കിലും വിപണിയിലെത്തുന്നു. കേരളത്തിലേക്ക് ഏറ്റവും അധികം കള്ളക്കടത്ത് സ്വര്‍ണം എത്തുന്നത് ഗള്‍ഫിലൂടെയാണ്. എന്നാല്‍, ഗള്‍ഫിലേക്ക് സ്വര്‍ണം എത്തുന്നത് ആഫ്രിക്കയില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നുമാണെന്നതും ശ്രദ്ധേയമാണ്. മ്യാന്മാര്‍, കസഖ്സ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ഈ സ്വര്‍്ണ്ണക്കടത്ത് ശൃംഖലയിലെ കണ്ണികളാകുന്നു.

ലോകത്ത് കള്ളക്കടത്തു സ്വര്‍ണത്തിന്റെ മൂന്നില്‍ ഒരു ഭാഗം ഇന്ത്യ വഴിയാണു കടന്നു പോകുന്നതെന്ന് ഈ പഠനം പറയുന്നു. 2013 ല്‍ ഇന്ത്യ ഗോള്‍ഡ് ഡോര്‍ ബാറുകളുടെ ഇറക്കുമതിച്ചുങ്കം കുറച്ചിരുന്നു. ഈ മറവില്‍ വ്യാജ രേഖകളുണ്ടാക്കി സ്വര്‍ണം കടത്താന്‍ തുടങ്ങി. ബൊളീവിയ, ടാന്‍സനിയ ഘാന, യുഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അവിടെ മൊത്തം ഉല്‍പാദിപ്പിക്കുന്നതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയില്‍ എത്താന്‍ തുടങ്ങി. 2012 ല്‍ 23 ടണ്‍ ആയിരുന്ന ഗോള്‍ഡ് ഡോര്‍ ബാര്‍ ഇറക്കുമതി 2015 ആയപ്പോഴേക്കും 229 ടണ്‍ ആയി. ഇന്ത്യയിലെ നോട്ട് നിരോധനം സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയരാന്‍ കാരണമായി. ഇതോടെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം ഉയര്‍ന്നു. ഓഹരി വിപണിയിലെ അനിശ്ചിതത്വവും സ്വര്‍ണത്തിന്റെ പ്രിയം വര്‍ധിപ്പിക്കാനിടയാക്കി. കോവിഡ് കാലത്തു പോലും സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നതിന് ഇതാണു കാരണം.

യുഎഇ കോണ്‍സുലേറ്റില്‍ നിന്നു വന്ന കാര്‍ഗോയില്‍ 30 കിലോ സ്വര്‍ണം കടത്തിയ സംഭവം ഇന്ത്യയില്‍ ആദ്യമായാണ്. ആദ്യമായാണ് ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണ്ണക്കടത്ത് പിടികൂടുന്നത്. ഡിപ്ലോമാറ്റിക് ചാനലില്‍ വരുന്ന കാര്‍ഗോ പരിശോധനയ്ക്ക് ശേഷം ഏറ്റെടുക്കാനും തുറക്കാനുമുള്ള അധികാരം കോണ്‍സുലേറ്റിന് മാത്രമാണ്. ഇത് മുതലെടുത്താണ് സ്വര്‍ണക്കടത്തിനു ശ്രമിച്ചത്.

സംഭവത്തില്‍ അറസ്റ്റിലായ സരിത്ത് സ്വര്‍ണമടങ്ങിയ കാര്‍ഗോ വിട്ടു കിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കാര്‍ഗോ തുറന്നാല്‍ നിയമ നടപടിയുണ്ടാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ വന്ന ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ വന്ന വസ്തുക്കളൊന്നും ദുബൈയിലക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നില്ല എന്നാണ് കോണ്‍സുലേറ്റ് കസ്റ്റംസിനെ അറിയിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category