1 GBP = 97.30 INR                       

BREAKING NEWS

എം ശിവശങ്കരനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി; പകരം മിര്‍ മുഹമ്മദിന് അധിക ചുമതല നല്‍കി; ഐടി സെക്രട്ടറി സ്ഥാനത്ത് തുടരം; സ്വര്‍ണ്ണക്കടത്തുകാരി സ്വപ്നാ സുരേഷിന് ഖജനാവില്‍ നിന്ന് നല്‍കിയത് പ്രതിമാസം ഒരു ലക്ഷം രൂപയുള്ള ശമ്പളമുള്ള ജോലി നല്‍കിയ വകുപ്പു മേധാവിയെ കൈവിടാതെ സംരക്ഷിച്ചു നിര്‍ത്തി സര്‍ക്കാര്‍; ഇപ്പോഴത്തെ നടപടി സ്വര്‍ണ്ണക്കടത്തില്‍ ശിവങ്കരനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് ഉറപ്പായതോടെ; നടക്കുന്നത് മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമം

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകാരി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന വിവാദത്തില്‍ കുരുങ്ങിയ ഐടി സെക്രട്ടറി എം ശിവശങ്കരനെ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയില്‍ നിന്നും മാറ്റി. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നുമാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. പകരം മിര്‍ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെ അടുത്തവൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. സിപിഎമ്മും ഇക്കാര്യം ഉന്നയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.

അതേസമയം മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയെന്ന് വാര്‍ത്തകള്‍ വരുമ്പോഴും പുറത്തുവരുന്ന വിവരം അദ്ദേഹം ഐടി സെക്രട്ടറി സ്ഥാനത്തു തുടരും എന്നുതന്നെയാണ്. സ്വര്‍ണക്കടത്തില്‍ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തില്‍ എം.ശിവശങ്കറിനെ ഉള്‍പ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിയില്‍ ഇരിക്കുമ്പോള്‍ ശിവശങ്കര്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ മുഖ്യമന്ത്രി ഓഫിസ് കൂടുതല്‍ പ്രതിക്കൂട്ടില്‍ ആകും. ഈ സാഹചര്യത്തിലാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറിനെ മാറ്റിനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം.

അതേസമയം സര്‍ക്കാറിന് ഏറെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥനാണ് ശിവശങ്കരന്‍ അതുകൊണ്ടു തന്നെ അദ്ദേഹത്തെ പൂര്‍ണമായും കൈവിടാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന തെളിവാണ് ഐടി സെക്രട്ടറി സ്ഥാനത്തു തുടരുന്നതും. അതേസമയം സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ള സ്വപ്ന സുരേഷിനെ ശിവശങ്കരന്‍ നിയമിച്ചത് ഐടി സെക്രട്ടറി പദവി ഉപയോഗിച്ചാണ്. ഈ സ്ഥാനത്ത് അദ്ദേഹത്തെ നിലനിര്‍ത്തുന്നത് എങ്ങനെ ധാര്‍മ്മികമായി ശരിയാകും എന്നതാണ് ഉയരുന്ന ചോദ്യം. മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലാവണം ആക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ആരോപണ നിഴലില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ഐടി സെക്രട്ടറി എന്ന പദവി ദുരുപയോഗം ചെയ്താണ്, സ്വപ്ന സുരേഷിനെ ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ ഉന്നത പദവിയില്‍ നിയമിച്ചത് എന്നാണ് ആക്ഷേപം ഉയര്‍ന്നത്. കൂടാതെ ഐടി സെക്രട്ടറി സ്വപ്നയുടെ ഫ്‌ലാറ്റിലെ നിത്യസന്ദര്‍ശകനായിരുന്നു എന്നും ആരോപണമുണ്ട്. പലകാര്യങ്ങള്‍ക്കും സ്വപ്ന ഐടി സെക്രട്ടറിയുടെ സഹായം തേടിയിരുന്നതായി സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായ സരിത്ത് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ശിവങ്കറിനെതിരെ വകുപ്പ് തല അന്വേഷണം നടത്താനം സാധ്യതയുണ്ട്. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് ഇപ്പോഴുള്ളത്. അതിനിടെ ശിവശങ്കറിന് വേണ്ടി കിഫ്ബിയിലെ ഉന്നതന്‍ സജീവ ഇടപെടല്‍ നടത്തിയിരുന്നു. ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യാതിരിക്കാനാണ് നീക്കം.

സ്വപ്നയുടെ നിയമനത്തെക്കുറിച്ച് താനറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഐ.ടി. സെക്രട്ടറിയുടെ കസേര തെറിച്ചേക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണം വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നതായാണ് ആരോപണം. ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമുള്ള പ്രമുഖ നേതാവും സ്വാധീനം ചെലുത്തിയെന്ന് സൂചനയുണ്ട്. തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയില്‍ നിന്നും വിളി വന്നുവെന്നാണ് സൂചന.

കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍ സുമിത് കുമാര്‍ ഇക്കാര്യത്തില്‍ ഉറച്ച നിലപാടിലാണ്. വിളിച്ചവരെ ചോദ്യം ചെയ്യാനാണ് തീരുമാനം. അങ്ങനെ വന്നാല്‍ ഈ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുകളുണ്ടാകും. കൊല്ലത്തെ എംഎല്‍എയും സ്വപ്നാ സുരേഷുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. സ്വര്‍ണക്കടത്തുകേസില്‍ ശുപാര്‍ശയ്ക്കായി കസ്റ്റംസ് ഉന്നതരെ വിളിച്ച എല്ലാവരേയും വിളിച്ചുവരുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മുപ്പതുകിലോ സ്വര്‍ണം പിടിച്ചയുടന്‍ പി.ആര്‍.ഒ. സരിത്തിന്റെയും സ്വപ്നയുടെയും ഭാഗം ന്യായീകരിക്കാന്‍ പല മേഖലയിലുള്ളവരും തിരുവനന്തപുരത്തും ഡല്‍ഹിയിലുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു.

'ഇവര്‍ക്ക് ഈ വ്യക്തികളോടുള്ള പരിചയമെന്തെന്നും കസ്റ്റംസില്‍ ബന്ധപ്പെടാനുള്ള കാരണവും ഞങ്ങള്‍ക്ക് അറിഞ്ഞേ പറ്റൂ. അതിനാല്‍ വിളിച്ച എല്ലാവരേയും വിളിപ്പിക്കും. വരാത്തവരെ എങ്ങനെ വരുത്തണമെന്ന് ഞങ്ങള്‍ക്കറിയാം''-കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ പറഞ്ഞു. ഐ.ടി. വകുപ്പിനുകീഴിലുള്ള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പറേഷന്‍ മാനേജര്‍ സ്വപ്നാ സുരേഷാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് അന്വേഷണസംഘം കണ്ടെത്തിയാണ്.

കസ്റ്റംസിന്റെ പിടിയിലായ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ.യും തിരുവല്ലം സ്വദേശിയുമായ സരിത്തില്‍നിന്നാണ് കൂട്ടാളിയായ സ്വപ്നയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 15 കോടിരൂപ വിലവരുന്ന 30 കിലോ സ്വര്‍ണമാണ് യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍വന്ന ഡിപ്ലോമാറ്റിക് പാഴ്സലില്‍ കണ്ടെത്തിയത്. 2019 മുതല്‍ ഈ രീതിയില്‍ സ്വര്‍ണം കടത്തിയിരുന്നതായി സരിത്ത് കസ്റ്റംസിന് മൊഴിനല്‍കി. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റാണ് കേസന്വേഷിക്കുന്നത്. കേസില്‍പ്പെട്ടതിനുപിന്നാലെ ഐ.ടി. പാര്‍ക്കിലെ ജോലിയില്‍നിന്ന് സ്വപ്നയെ സര്‍ക്കാര്‍ പുറത്താക്കി. സ്വപ്നയുടെ ഉന്നതബന്ധങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ സംഭവത്തിന് രാഷ്ട്രീയമാനവും കൈവന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായും ഐ.ടി. സെക്രട്ടറി എം. ശിവശങ്കറുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. ഒരുലക്ഷം രൂപയ്ക്കുമേല്‍ ശന്പളമുള്ള നിയമനം വഴിവിട്ടാണെന്നും ആരോപണം ഉയര്‍ന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category