1 GBP = 97.30 INR                       

BREAKING NEWS

അബുദാബിയില്‍ ബാര്‍ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭര്‍ത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടില്‍ താമസിച്ചപ്പോള്‍ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകന്‍ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയര്‍ ഇന്ത്യാ സ്റ്റാസില്‍ ജോലി കിട്ടിയതോടെ മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോണ്‍സുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവീണ്യ കരുത്തില്‍; സ്വപ്നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ

Britishmalayali
kz´wteJI³

തിരുവനന്തപുരം: തിരുവനന്തപുരത്തെ അതിപ്രശസ്തമായ കുടുംബത്തില്‍ നിന്നുള്ള അംഗമാണ് സ്വപ്നാ സുരേഷിന്റെ ആദ്യ ഭര്‍ത്താവ്. അബുദാബിയില്‍ സ്വന്തമായി ബിസിനസ് തുടങ്ങനായി 18 കൊല്ലം മുമ്പ് അവിടെ എത്തിയ സമ്പന്ന കുടുംബത്തിലെ അംഗവുമായിട്ടായിരുന്നു സ്വപ്നയുടെ ക്യാണം. ഇയാള്‍ ഇപ്പോള്‍ വീണ്ടും വിവാഹിതനായി കോവളത്തെ ഹോട്ടല്‍ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നു. സ്വപ്നയുമായി യാതൊരു ബന്ധവുമില്ല. അതിന് ശേഷം ഒളിച്ചോട്ടം. മൂന്നാം ബന്ധമാണ് ഇപ്പോഴത്തെ ഭര്‍ത്താവ് സുരേഷുമായി. ഇതിനിടെയില്‍ ഒരു സിനിമാ നടനുമായുള്ള ഒളിച്ചോട്ടമാണ് സ്വപ്നയെ തട്ടിപ്പിന്റെ വഴിയിലെത്തുന്നത്.

അബുദാബിയില്‍ അടിപൊളി ജീവിതമായിരുന്നു സ്വപ്നയുടേത്. രാജകുടുംബവുമായി പോലും അടുത്ത ബന്ധമുണ്ട്. ഇതിനിടെയാണ് തിരുവനന്തപുരത്തെ വ്യവസായ ഗ്രൂപ്പിലെ യുവാവ് ബാര്‍ നടത്താനായി അബുദാബിയില്‍ എത്തുന്നത്. വാടകയ്ക്ക് ബാര്‍ എടുത്ത് നടത്തുന്നതിനിടെ ബാലരാമപുരത്തുകാരനായ സ്വപ്നയുടെ അച്ഛനുമായും അടുത്തു. ഇതോടെ വീട്ടിലെ അടുപ്പക്കാരനായി. അതീവ സുന്ദരിയായ മകളെ വിവാഹവും കഴിച്ചു കൊടുത്തു. അബുദാബിയില്‍ കുടുംബ സമേതം ഇയാള്‍ താമസവും തുടങ്ങി. ഇതിനിടെയാണ് രണ്ട് കൂട്ടുകാര്‍ ഗള്‍ഫ് സന്ദര്‍ശനത്തിന് അബുദാബിയില്‍ എത്തുന്നത്. ഇതില്‍ ഒരാള്‍ സിനിമാ നടനുമാണ്. കേരളത്തിലെ ഒരു രാഷ്ട്രീയക്കാരന്റെ മകനും. മുമ്പ് സിപിഎം നേതാവായ നടന്റെ അച്ഛന്‍ എം വി രാഘവനൊപ്പം ഉറച്ച് നിന്ന് യുഡിഎഫില്‍ എത്തിയ നേതാവായിരുന്നു.

ശ്രീനാരായണീയ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുടുംബത്തിലെ അംഗമായിരുന്നു സ്വപ്നയുടെ ആദ്യ ഭര്‍ത്താവ്. ഭര്‍ത്താവിന്റെ രണ്ട് കൂട്ടുകാര്‍ അബുദാബിയിലെ വീട്ടില്‍ താമസത്തിന് എത്തിയപ്പോഴാണ് കുടുംബ ബന്ധം തകരുന്നത്. പതിയെ കുട്ടിയുമായി സ്വപ്ന തിരുവനന്തപുരത്ത് എത്തി. കൂട്ടുകാരനൊപ്പമായിരുന്നു ഓട്ടമെന്ന് ഭര്‍ത്താവ് തിരിച്ചറിഞ്ഞില്ല. ഭാര്യയുമായി പിണങ്ങിയതു കൊണ്ട് തന്നെ ഒന്നും അന്വേഷിച്ചതുമില്ല. ഇതിന് ശേഷം ആറു മാസം കഴിഞ്ഞപ്പോള്‍ വീണ്ടും അബുദാബിയില്‍ നടനായ സുഹൃത്ത് എത്തി. അപ്പോഴും അബുദാബിയിലെ ബാര്‍ മുതലാളിയുടെ വീട്ടിലായിരുന്നു താമസം. ഈ നടന്‍ മടങ്ങുമ്പോള്‍ അപ്രതീക്ഷിതമായി കൂട്ടുകാരനും തിരുവനന്തപുരത്ത് എത്തി. ഇതോടെയാണ് ഭാര്യയുടെ കാമുകനെ തിരിച്ചറിയുന്നത്.

നടന്റെ കുടുംബത്തിലും ഇത് ഏറെ പ്രശ്നമായി. ഇതോടെ തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ നിന്ന് സ്വപ്നയ്ക്ക് ഇറങ്ങേണ്ടി വന്നു. അതിന് ശേഷം അസ്വാഭാവിക വഴിയിലൂടെയായി യാത്രകള്‍. ഉന്നത ബന്ധങ്ങള്‍ കൈവന്നു. ആദ്യ ഭര്‍ത്താവില്‍ നിന്ന് ഡിവോഴ്സും നേടി. പിന്നാലെ പുതിയ വഴികളിലൂടെ നീങ്ങി. ട്രാവല്‍ ഏജന്‍സിയിലെ ജോലിയിലൂടെ എയര്‍ ഇന്ത്യാ സ്റ്റാസിലെത്തിയതോടെ ഭരണത്തിലെ പ്രമുഖരും കൂട്ടുകാരായി. മന്ത്രിമാര്‍ അടക്കമുള്ളവരുടെ അടുത്ത സുഹൃത്തായിരുന്നു സ്വപ്നാ സുരേഷ്. ആദ്യ വിവാഹം നല്ല രീതിയില്‍ പോകുമ്പോഴുണ്ടായ ഒളിച്ചോട്ടവും മറ്റ് പ്രശ്നങ്ങളും സ്വപ്നയെ ജീവിതത്തില്‍ വഴി മാറ്റി നടത്താനും നിമിത്തമായി.

ആദ്യ ഭര്‍ത്താവില്‍ നിന്ന് ഡിവോഴ്സ് വാങ്ങിയെങ്കിലും മകളുടെ സംരക്ഷണം സ്വപ്നാ സുരേഷിന് തന്നെയായിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മകള്‍ സ്വപ്ന സുരേഷിന് പങ്ക് ഉണ്ടെന്ന് മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് അറിയുന്നതെന്ന് സ്വപ്ന സുരേഷിന്റെ അമ്മ പ്രഭ പറയുന്നു. വാര്‍ത്ത അറിഞ്ഞ് ഞെട്ടിപ്പോയി. മകള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. മകള്‍ കുറച്ചുനാളായി വീട്ടില്‍ വരാറില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കാറിലെന്നും അമ്മ പ്രഭ പറഞ്ഞു. അങ്ങനെ കുടുംബവും സ്വപ്നയെ തള്ളി പറയുകയാണ്. അബുദാബിയിലെ ജീവിതത്തിനിടെ ഇംഗ്ലീഷിലും അറബിയിലും സ്വപ്ന പ്രാവീണ്യം നേടിയിരുന്നു. ഇതു തന്നെയാണ് യുഎഇ കോണ്‍സുലേറ്റിലും മറ്റും സ്വപ്നയെ എത്തിച്ചത്.

ഡിപ്ലോമാറ്റിക് ബാഗേജിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന സ്വപ്ന സുരേഷിന്റെ അന്താരാഷ്ട്ര ബന്ധങ്ങളും സംസ്ഥാന സര്‍ക്കാറിലെ സ്വാധീനവും പുറത്തുവരമ്പോള്‍ അതിനെല്ലാം പിന്നില്‍ ചര്‍ച്ചയാകുന്നത് സ്വപ്നയുടെ ഭാഷാ ഉപയോഗത്തിലെ കരുത്താണ്. ഇ-ബസ് പദ്ധതിയുടെ വിശദമായ റിപോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ബഹുരാഷ്ട്ര കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സുമായുള്ള ബന്ധവും ചര്‍ച്ചയായി കഴിഞ്ഞു. ലണ്ടന്‍ കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പറിന്റെ റഫറന്‍സിലൂടെയാണ് സ്വപ്നയെ ഐടി വകുപ്പ് ഉന്നത സ്ഥാനത്ത് നിയമിച്ചത്. ഐടി സെക്രട്ടരി എസ് ശിവശങ്കറുമായി സൃഷ്ടിച്ച അടുത്ത ബന്ധവും ഇതിന് സ്വപ്ന ഉപയോഗിച്ചു. ഐടി വകുപ്പില്‍ സ്വപ്നയുടെ രംഗപ്രവേശനത്തിനു ശേഷമാണ് ഇ ബസ് പദ്ധതിയുടെ ഡിപിആര്‍( ഡീറ്റെയ്ല്‍ഡ് പ്രൊജക്ട് റിപോര്‍ട്ട്) തയ്യാറാക്കാന്‍ പിഡബ്ല്യുസിയെ സര്‍ക്കാര്‍ നിയോഗിച്ചത്. മുഖ്യമന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള ഐടി വകുപ്പില്‍ പിഡബ്ല്യുസിക്ക് സ്വാധീനം ചെലുത്താനുള്ള വഴിയായിരുന്ന സ്വപ്ന സുരേഷ്.

ഇതിന്റെ ഏറ്റവും വലിയ തെളിവാണ് പിഡബ്ല്യുസിക്ക് സെക്രട്ടറിയറ്റില്‍ ഓഫീസ് അനുവദിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം. മന്ത്രിസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യ പ്രകാരം സെക്രട്ടറിയറ്റില്‍ പിഡബ്ല്യുസിക്ക് ഓഫിസ് അനുവദിക്കാനുള്ള നീക്കങ്ങള്‍ നടന്നത്. നേരത്തെ ഇ ബസ് പദ്ധതിയുടെ വിശദ റിപോര്‍ട്ട് തയ്യാറാക്കാന്‍ പിഡബ്ല്യുസിയെ ഏല്‍പ്പിച്ചതിലും മുഖ്യമന്ത്രിയുടെ ഓഫിസ് പ്രത്യേക താല്‍പര്യം കാണിച്ചിരുന്നു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കമ്പനിക്ക് വലിയ സാമ്പത്തിക ലാഭം ലഭിക്കുന്ന ഇടപാടിനെതിരെ ചീഫ് സെക്രട്ടറിയുടേയും ധനവകുപ്പിന്റെയും എതിര്‍പ്പുണ്ടായിട്ടും മുഖ്യമന്ത്രിയുടെ ഓഫിസ് അത് പരിഗണിച്ചില്ല. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ നിയമിച്ചത്. ഗതാഗത മന്ത്രിയുടെ പോലും എതിര്‍പ്പ് നിലനില്‍ക്കെയാണ് ഇതിന് മുഖ്യമന്ത്രി അനുമതി നല്‍കിയത്.

സ്വര്‍ണക്കടത്തു കേസിന്റെ തുടക്കത്തില്‍ സരിത്തിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തപ്പോള്‍ സ്വപ്ന സുരേഷിനും പിടിവീഴുമെന്ന് കണ്ട് കേസ് ഒതുക്കിത്തീര്‍ക്കാനും ശ്രമം നടന്നിരുന്നു. കേസന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും അന്വേഷണസംഘവുമായി പല പ്രാവശ്യം ബന്ധപ്പെട്ടിരുന്നു എന്നതും പുറത്തുവന്നിട്ടുണ്ട്. സ്വപ്ന സുരേഷിനു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫിസ് ഇത്രയും ശക്തമായി ഇടപെടുന്നതിന്റെ കാര്യം ദുരൂഹമാണ്.

ഇംഗ്ലീഷ് നന്നായി ഉപയോഗിക്കുന്നതായിരുന്നു സ്വപ്നയുടെ കരുത്ത്. സ്വപ്നാ സുരേഷ് തിരുവനന്തപുരത്തെത്തുന്നത് ട്രാവല്‍ ഏജന്‍സിയില്‍ ജീവനക്കാരിയായി. നെയ്യാറ്റിന്‍കര സ്വദേശിയായ സ്വപ്നയുടെ അച്ഛന് വിദേശത്ത് ജോലിയായതിനാല്‍ വളര്‍ന്നതും പഠിച്ചതും അബുദാബിയിലായിരുന്നു. അറബിയും ഇംഗ്ളീഷും നന്നായി അറിയാമായിരുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് അടുത്ത് ബാലരാമപുരം സ്വദേശിയായ സ്വപ്ന അബുദാബി വിമാനത്താവളത്തിലെ പാസഞ്ചര്‍ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. 2010-ന് ശേഷമാണ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്. തിരുവനന്തപുരത്ത് ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കുശേഷം എയര്‍ ഇന്ത്യാ സാറ്റ്സില്‍ പരിശീലനവിഭാഗത്തില്‍ ജോലി കിട്ടി. ഇതോടെ അവിടെ താരമായി. റെഡ് ബുള്‍ ആയിരുന്നു ഇഷ്ട പാനിയം. രാത്രികളിലെ മദ്യപാന പാര്‍ട്ടികളിലും അടിച്ചു തകര്‍ത്തു. അങ്ങനെയാണ് തിരുവനന്തപുരത്തെ രാഷ്ട്രീയ-ബിസിനസ്സുകാര്‍ക്കിടയിലെ താരമായി സ്വപ്ന മാറിയത്. എനര്‍ജി ഡ്രിങ്കായ റെഡ് ബുളുമായാണ് സ്വപ്നയുടെ നടപ്പ്.

2014-15 കാലത്ത് ജോലിക്കിടെ ഒട്ടേറെ വിവാദങ്ങളാണ് സ്വപ്നയുമായി ബന്ധപ്പെട്ട് അവിടെയുണ്ടായത്. ആഡംബര ജീവിതശൈലിയായിരുന്നു അക്കാലത്തും. ഇക്കാലത്താണ് എയര്‍ ഇന്ത്യയുടെ രണ്ട് ജീവനക്കാര്‍ക്കെതിരെ വ്യാജരേഖ ചമച്ച് പരാതി നല്‍കിയതിനെതിരെ പൊലീസ് കേസുണ്ടാകുന്നത്. ഒരു കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം ഉടന്‍ നല്‍കും. ദുബായ് കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചതോടെ തിരുവനന്തപുരത്തെ താരമായി. കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയായി ജോലി ചെയ്യവേ കോണ്‍സുലേറ്റിലെ അതിശക്തയായിയ വ്യവസായികളും രാഷട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്ന കൂടുതല്‍ അടുത്തു. സരിത്തും കൂട്ടാളിയായി.

കോണ്‍സുലേറ്റിലെ ഉന്നത സ്വാധീനം സര്‍ക്കാര്‍ പരിപാടികളില്‍ പോലും അതിഥിയാകുന്ന തരത്തിലെ ഉന്നത ബന്ധമായി സ്വപ്ന വളര്‍ത്തി. ഒരുവര്‍ഷം മുമ്പ് ഓഡിറ്റില്‍ കൃത്രിമം കണ്ടെത്തിയതോടെ രണ്ടു പേര്‍ക്കും ജോലി പോയി. എന്നാല്‍ അതിനേക്കാള്‍ വലിയ ജോലി സ്വപ്നയെ തേടിയെത്തി. ആറ് മാസം മുന്‍പ് കോണ്‍സുലേറ്റിലെ ജോലി നഷ്ടപ്പെട്ട സ്വപ്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന ഐടി വകുപ്പിലെ സ്‌പെയ്‌സ് പാര്‍ക്കില്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റായി കരാര്‍ നിയമനം നേടി. ഇ മൊബിലിറ്റി പദ്ധതിയില്‍ ആരോപണം നേരിടുന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ശുപാര്‍ശയിലായിരുന്നു നിയമനം. ഇതും സര്‍ക്കാരിന് വിനയാണ്. പ്രൈസ് വാട്ടര്‍ കൂപ്പറിന് സര്‍ക്കാരിലുള്ള സ്വാധീനത്തിന് തെളിവ് കൂടിയാണ് ഇത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category