1 GBP = 98.20 INR                       

BREAKING NEWS

തലസ്ഥാനത്തെ വീടുകളില്‍ പാല് വാങ്ങി കൊടുക്കാനും സ്ത്രീകള്‍ക്ക് പാഡ് വാങ്ങി കൊടുക്കാനും ഓടേണ്ട ഗതികേട് എങ്ങനെയാണ് പൊലീസിന് വന്നത്? ഉത്തരവാദിത്തമോ മുന്‍കരുതലോ ഇല്ലാത്ത കേരളത്തെ കോവിഡ് ബാധിത കേന്ദ്രമാക്കി മാറ്റാന്‍ ഈ സര്‍ക്കാര്‍ എങ്ങനെ ശ്രമിക്കുന്നുവെന്നതിന് ഇതിലും വലിയ ഉദാഹരണം എന്ത്? കേരളം മരണക്കയത്തില്‍ കയ്യിട്ടടിക്കുമ്പോള്‍

Britishmalayali
kz´wteJI³

ന്നലെ വൈകുന്നേരം പത്രസമ്മേളനത്തില്‍ തിരുവനന്തപുരം നഗരത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത് മറ്റൊരു മണ്ടത്തരത്തിന്റെ പ്രഖ്യാപനം കൂടിയായിരുന്നു. കേരളത്തിന്റെ തലസ്ഥാന നഗരം സമാനതകളില്ലാത്ത വിധം സാമൂഹ്യവ്യാപനത്തിന് വിധേയമാപ്പോള്‍ മറ്റൊരു വഴിയുമില്ലാതെ അടച്ചിടാനെടുത്ത തീരുമാനത്തില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ലോക്ക്ഡൗണ്‍ എന്നത് ആവശ്യത്തിന് സമയവും കരുതലും എടുത്ത് നടത്തേണ്ട ഒന്നാണ് എന്ന് തിരിച്ചറിയാതെ മോദി രാജ്യമടച്ചുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് പോലെ തന്നെ ധൃതിപിടിച്ചുള്ള ഒരു തീരുമാനമായി ഇത് മാറി. ലോക്ക് ഡൗണ്‍ പ്രഖ്യാപനം മോദിക്ക് പറ്റിയ അതേ പിശക് തന്നെ പിണറായി വിജയനും പറ്റിയിരിക്കുന്നു.

തലസ്ഥാനത്ത് സാമൂഹ്വ്യാപനം എന്നത് കുറേ ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തിയാണ്. തലസ്ഥാനത്തെ മുഴുവന്‍ കടകളും, സ്ഥാപനങ്ങളും അടച്ച് പൂട്ടി എല്ലാവരോടും വീട്ടില്‍ ഇരിക്കൂ എന്ന് പറയുമ്പോള്‍ അവര്‍ക്ക് ആവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സമയം എങ്കിലും നല്‍കേണ്ടതായിരുന്നു. അങ്ങനെ ചെയ്താല്‍ എല്ലാവരും ഓടിക്കൂടി ധൃതിപിടിച്ച് സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കാതെ വരികയും, ലക്ഷ്യം പരാജയപ്പെടുകയും ചെയ്യും എന്നത് നിശ്ചയമാണ്. അതുകൊണ്ടുതന്നെ അതും പ്രായോഗികമല്ലാത്ത സാഹചര്യത്തില്‍ ഈ നാട്ടിലെ ജനങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിന് അനുമതി കൊടുത്തുകൊണ്ടുള്ള ഒരു ലോക്ക്ഡൗണ്‍ മാത്രമെ പ്രായോഗികമാകൂ എന്ന് തിരിച്ചറിയേണ്ടതായിരുന്നു. അത് തിരിച്ചറിയാതെ തലസ്ഥാനത്തെ സകല കടകളും അടയ്ക്കണമെന്നും, അവശ്യവസ്തുക്കള്‍ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുമെങ്കിലും അവയില്‍ പോയി സാധനങ്ങള്‍ വാങ്ങരുതെന്നും, നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പൊലീസിനോട് പറഞ്ഞാല്‍ മതി അവര്‍ വാങ്ങിക്കൊണ്ടെത്തരും എന്നുമൊക്കെ പറഞ്ഞത് പമ്പര വിഡ്ഢിത്തമാണെയെന്ന് തിരിച്ചറിയാന്‍ സര്‍ക്കാരിന് കഴിയാതെ പോയി.

കേരളത്തിലെ പൊലീസുകാരുടെ എണ്ണം കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനോ, ഉള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനോ പോലും കഴിയാതെ വരുമ്പോള്‍ പൊലീസിനെ മറ്റ് ഉത്തരവാദിത്തങ്ങളിലേയ്ക്ക് വലിച്ചിടുന്നത് ഇവിടെ പതിവായി വരികയാണ്. അതിന്റെ കൂടെ നൂറ് കണക്കിന് ആളുകളുടെ ആവശ്യം നിറവേറ്റുന്നതിന് വീട്ടില്‍ കൊണ്ടുപോയി സാധനം വിതരണം ചെയ്യുമെന്ന് പറയുന്ന പമ്പരവിഡ്ഢിത്തം പറയാന്‍ ഈ മുഖ്യമന്ത്രിക്കും ഈ സര്‍ക്കാരിനുമല്ലാതെ ആര്‍ക്ക് കഴിയും. കഴിഞ്ഞ കുറേ നാളുകളായി ലോക്ക്ഡൗണില്‍ ഇളവ് വരുത്തി എല്ലാ സാധനങ്ങളും ലഭ്യമാക്കി തുടങ്ങിയപ്പോള്‍ ആവശ്യത്തിന് സാധനങ്ങള്‍ ഒന്നും കരുതിവയ്ക്കാതിരുന്ന നാട്ടുകാര്‍ നേരം വെളുത്തപ്പോള്‍ മുതല്‍ ഓരോരോ ആവശ്യങ്ങള്‍ക്കായി പൊലീസിനെ വിളിക്കുകയായിരുന്നു. ഒട്ടുമിക്ക വീടുകളില്‍ നിന്നും പാലിന് വേണ്ടി പൊലീസിനെ വിളിച്ചു. സ്ത്രീകള്‍ അവരുടെ പാഡ് വാങ്ങുന്നതിനും, ഷേവ് ചെയ്യുന്നതിന് ബ്ലേഡ് വാങ്ങുന്നതിനും വരെ പൊലീസിനെ വിളിച്ച അത്ഭുതകരമായ സാഹചര്യമാണ് ഇന്നുണ്ടായത്.

ഇത് ഈ ആവശ്യത്തിന് വേണ്ടി വിളിക്കാന്‍ നല്‍കിയ നമ്പര്‍ പൊലീസ് സ്വിച്ച് ഓഫ് ചെയ്യുകയോ, എടുക്കാതിരിക്കുകയോ ചെയ്തു. അങ്ങനെ വന്നപ്പോള്‍ പലരും പൊലീസിനെ മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി വിളിക്കുന്ന നമ്പരിലേക്ക് വിളിക്കാന്‍ തുടങ്ങി. ഒടുവില്‍ ലക്ഷകെട്ട്, ഉത്തരവ് തിരുത്തി രാവിലെ പതിനൊന്ന് വരെ കടകള്‍ തുറക്കും എന്ന് പറയേണ്ട ഗതികേടിലേയ്ക്ക് സര്‍ക്കാര്‍ പോയി. അതായത്, ഒരു സാഹചര്യത്തെ നേരിടുന്നതിന് ആദ്യമെ എടുത്ത തീരുമാനം സമ്പൂര്‍ണ പരാജയമായി പാളിയ ഒരു സാഹചര്യമാണ് നമ്മള്‍ കണ്ടത്. ഇത്തരത്തിലുള്ള അലംഭാവവും, വിവരക്കേടും ഈ സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ആദ്യകാലത്ത് വിദേശത്ത് നിന്നെത്തുന്നവരെ കൃത്യമായി പരിശോധിക്കുകയും, ആവശ്യമുള്ളവരെ ക്വാറന്റൈന്‍ ചെയ്യുകയും, രോഗമുള്ളവരുടെ റൂട്ടുകള്‍ ട്രേസ് ചെയ്യുകയും ചെയ്ത് അവരെയൊക്കെ ക്വാറന്റൈനില്‍, നിരീക്ഷണത്തിലുമൊക്കെ ആക്കുകയും ചെയ്ത് ലോകത്തിന്റെ മുഴുവന്‍ കൈയടി നേടിയ കേരളം പിന്നീട് കാണുന്നത് സമ്പൂര്‍ണമായി പരാജയപ്പെടുന്നതാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണാം...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category