1 GBP = 97.30 INR                       

BREAKING NEWS

നളിനി നെറ്റോ രാജിവച്ചതോടെ സര്‍വ്വശക്തന്‍; സ്പ്രിം ഗ്ലറില്‍ വിവാദമെത്തിയപ്പോള്‍ എല്ലാം ഏറ്റെടുത്ത അതിവിശ്വസ്തന്‍; നല്ല ഓഫീസര്‍മാരെ ഇല്ലാത്തതു പറയരുതെന്ന് പറഞ്ഞ് തോളോട് തോള്‍ ചേര്‍ത്ത് നിര്‍ത്തിയ ശിവശങ്കറിനെ ഒടുവില്‍ മുഖ്യമന്ത്രിയും കൈവിട്ടു; കിഫ്ബിയിലെ ഉന്നതന്റെ നീക്കം പൊളിച്ചത് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍; സ്വപ്നാ സുരേഷിന്റെ ഫ്ളാറ്റിലെ നിത്യ സന്ദര്‍ശകന് ഇനി സ്ഥാനം സെക്രട്ടറിയേറ്റിന്റെ പടിക്ക് പുറത്ത്; പിണറായിയുടെ ഓഫീസില്‍ ഇനി സിഎം രവീന്ദ്രന്റെ ഒറ്റയാള്‍ ഭരണം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശിവശങ്കര്‍ ഐഎഎസിന് വിനായായത് പൊലീസിലെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. സ്വര്‍ണ്ണ കടത്തില്‍ വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ ശിവശങ്കറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പൊലീസ് അന്വേഷിച്ചിരുന്നു. അമ്പലമുക്കിലെ ഫ്ളാറ്റിലും ശിവശങ്കര്‍ നിത്യ സന്ദര്‍ശകനായിരുന്നുവെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നിലെത്തി. ഇതിന് പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയില്‍ നിന്ന് മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ സിഎം രവീന്ദ്രനും ശിവശങ്കറും ചേര്‍ന്നാണ് ഭരിച്ചിരുന്നത്. ഇതില്‍ ശിവശങ്കറാണ് മാറുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന അധികാര കേന്ദ്രമായി രവീന്ദ്രന്‍ മാറുകയാണ്.

വി എസ് സെന്തില്‍ ഐഎഎസാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി. പ്രൈവറ്റ് സെക്രട്ടറി ആര്‍ മോഹനാണ്. നളിനി നെറ്റോയുടെ സഹോദരന്‍ കൂടിയാണ് മോഹനന്‍. പിന്നെ പൊളിട്ടിക്കല്‍ സെക്രട്ടറി പുത്തലേത്ത് ദിനേശനും. ദിനേശന്‍ മാത്രമാണ് പാര്‍ട്ടി പ്രതിനിധി. പിഎ ആയിരുന്ന എംവി ജയരാജന്‍ കണ്ണൂര്‍ പാര്‍ട്ടി സെക്രട്ടറിയായതോടെ സ്ഥാനം ഒഴിഞ്ഞു. ഇതോടെ രവീന്ദ്രനും ശിവശങ്കറുമായി പ്രധാനികള്‍. രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്. എന്നാല്‍ ആരേക്കാള്‍ സ്വാധീവം രവീന്ദ്രന് മുഖ്യമന്ത്രിയിലുണ്ട്. ശിവശങ്കര്‍ പോകുമ്പോള്‍ രവീന്ദ്രനിലേക്ക് അധികാരം എത്തുകയാണ്. ശിവശങ്കറിന് പകരം നിയമിക്കുന്ന ഐഎഎസുകാരന് കാര്യമായ റോളുകള്‍ ഇനിയുണ്ടാകില്ല.

ശിവശങ്കറിനെ രക്ഷിക്കാന്‍ കിഫ്ബിയിലെ തലപ്പത്തുള്ള പ്രമുഖന്‍ ശ്രമിച്ചിരുന്നു. ഐ എ എസ് ലോബിയില്‍ സമ്മര്‍ദ്ദം ചെലുത്താനും ശ്രമിച്ചു. ഇതിനിടെയാണ് സ്വപ്നാ സുരേഷിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനാണെന്ന റിപ്പോര്‍ട്ട് പൊലീസ് നല്‍കുന്നത്. ഇതോടെ ശിവശങ്കറിന് പുറത്ത് പോകേണ്ടി വന്നു. ദീര്‍ഘകാല അവധിയിലേക്ക് ശിവശങ്കര്‍ പോയി കഴിഞ്ഞു. പുതിയ ഐടി സെക്രട്ടറിയേയും സര്‍ക്കാര്‍ നിയമിക്കും. ഇതോടെ ശിവശങ്കറിന് അധികാര കേന്ദ്രങ്ങളെല്ലാം പൂര്‍ണ്ണമായും നഷ്ടമാകും. ഐടി വകുപ്പില്‍ സ്വപ്നാ സുരേഷിന് ജോലി നല്‍കിയതാണ് ശിവശങ്കറിന് വിനയാകുന്നത്. ഈ താല്‍കാലിക നിയമനത്തെ ന്യായീകരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

സ്പ്രിങ്ളര്‍ കാലം മുതല്‍ തന്നെ ശിവശങ്കര്‍ വിവാദ നായകനായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോ രാജിവച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അധികാരം ശിവശങ്കറിലേക്ക് എത്തിയത്. മുഖ്യമന്ത്രിയുടെ അതിവിശ്വസ്താനായി മാറി. ഇതെല്ലാം എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ശിവശങ്കറിന്റെ സ്വപ്നയുമായുള്ള അടുപ്പം മുഖ്യമന്ത്രിക്കും വിനായായി മാറും. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ മാറ്റിയത്. ഐ എ എസ് അസോസിയേഷനും ശിവശങ്കറിനെ രക്ഷിക്കാനെത്തിയില്ല. ശിവശങ്കര്‍ അവധിയില്‍ പ്രവേശിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് സര്‍ക്കാര്‍ അംഗീകരിക്കും. സ്പ്രിങ്ളറിലും ശിവശങ്കര്‍ പ്രതിസ്ഥാനത്ത് നിന്നു. എന്നാല്‍ സര്‍ക്കാരിനെ അഴിമതി കേസില്‍ കുടുക്കാതെ എല്ലാ ഉത്തരവാദിത്തവും ശിവശങ്കര്‍ ഏറ്റെടുത്തു. അന്ന് നല്ല ഓഫീസര്‍മാരെ ഇല്ലാത്തതു പറഞ്ഞ് കൊല്ലരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ സ്വപ്നാ വിവാദത്തില്‍ നാട്ടുകാര്‍ തുറന്നു പറച്ചില്‍ നടത്തിയതോടെ ശിവശങ്കര്‍ പെട്ടു പോവുകയായിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അവധിയില്‍ പ്രവേശിക്കാനുള്ള അപേക്ഷ ശിവശങ്കര്‍ നല്‍കിയിരിക്കുന്നത്. ആറ്മാസത്തേക്ക് അവധിയില്‍ പ്രവേശിക്കാനുള്ള അനുമതി തേടിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിനു പിന്നാലെയാണ് ശിവശങ്കറിന്റെ നീക്കമെന്നാണ് സൂചന. മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടുവെന്നാണ് സൂചന. യു.എ.ഇ. കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വപ്നയുമായി ശിവശങ്കറിന് അടുത്തബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി വെളിപ്പെടുത്തലുകളുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും മുഖ്യമന്ത്രിക്കും ശിവശങ്കറിനും എതിരെ കടുത്ത വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. സ്വര്‍ണക്കടത്തുകാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം എന്ന ആരോപണം ശക്തമാകുന്നതോടെയാണ് ശിവശങ്കറിനെ മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായത്.

ഐ.ടി. സെക്രട്ടറി സ്ഥാനത്ത് നിന്നു ശിവശങ്കറെ ഒഴിവാക്കാത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായുള്ള ബന്ധം പുറത്ത് വരുന്നതുകൊണ്ടാണോയെന്ന് ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചോദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കിയ ആള്‍ ഐ.ടി. സ്ഥാനത്ത് തുടരുന്നുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടെ വ്യക്തി താല്‍പ്പര്യത്തിന്റെ ഭാഗമായാണ്. സോളാര്‍കാലത്ത് തനിക്ക് സരിതയുമായി ഒരു ബന്ധവുമില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞ് കൊണ്ടിരുന്നത്. ഇതിന്റെ തനിയാവര്‍ത്തനമാണ് പിണറായി വിജയനും നടത്തുന്നതെന്നും കെ. സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ശിവശങ്കറിന്റെ അവധി അപേക്ഷ നല്‍കല്‍.

'സ്വപ്ന സുരേഷിനെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞ് കൊണ്ടിരിക്കുന്നത്. എന്നാല്‍ 2017 മുതല്‍ക്ക് തന്നെ മുഖ്യമന്ത്രിക്ക് സ്വപ്നയെ പരിചയമുണ്ട്. പല പരിപാടികളിലും അവര്‍ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്.അതിന്റെ പല ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് തനിക്ക് സരിതയുമായി ബന്ധമില്ലെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടിയുടെ അതേ മെയ്വഴക്കത്തിലാണ് ഇപ്പോള്‍ പിണറായി വിജയനും പറഞ്ഞ് കൊണ്ടിരിക്കുന്നത്. '2017 സെപ്റ്റംബര്‍ 24 ന് ഷാര്‍ജ ഷെയ്ക്കിന് കേരളം ആദരവ് നല്‍കിയപ്പോള്‍ ആ പരിപാടിയുടെ നടത്തിപ്പ് കാരിയുടെ ചുമതലയില്‍ ആരോപണ വിധേയായ സ്ത്രീ ഉണ്ടായിരുന്നു. അവരുടെ ഇടയില്‍ നിന്ന് സംസാരിക്കാനുള്ള അനുവാദം ഉള്ള സ്ത്രീയായിരുന്നു ഇവര്‍. അഞ്ച് ദിവസത്തെ പരിപാടിയിലും ആ സ്വപ്ന സാന്നിധ്യം ഉണ്ടായിരുന്നു.' മുഖ്യമന്ത്രിയുടെ ചെവിയില്‍ വന്ന് കാര്യങ്ങള്‍ പറയുന്ന ചിത്രം ഇപ്പോള്‍ തന്നെ പുറത്ത് വന്നിട്ടുണ്ടെന്നും സുരേന്ദന്‍ പറഞ്ഞു.

'ലോക കേരളസഭയിലും സ്വപ്ന സുരേഷിന്റെ സന്നിധ്യമുണ്ടായിരുന്നു. ഇതിന് കാരണം സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായുള്ള ബന്ധവും സൗഹൃദവുമാണ്. സ്വപ്നയുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിന്റെ തിരുവനന്തപുരത്തെ ബ്രാഞ്ചിന്റെ ഉദ്ഘാടനം നടത്തിയത് ശ്രീരാമകൃഷ്ണനാണ്. എല്ലാത്തിലും സ്വപ്ന കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ പല പ്രമുഖര്‍ക്കും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളുമായുമെല്ലാം ഇവര്‍ക്ക് നല്ല ബന്ധമുണ്ട്. അപ്പോള്‍ മുഖ്യമന്ത്രിക്ക് ഇവരെ അറിയില്ലേ. ഇതെല്ലാം താന്‍ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്.' അല്ലെങ്കില്‍ അവര്‍ നിഷേധിക്കട്ടെയെന്നും അപ്പോള്‍ മറുപടി പറയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category