1 GBP = 97.30 INR                       

BREAKING NEWS

യു.എസില്‍ നിന്നും ആക്രമണ ശേഷിയുള്ള ഡ്രോണുകള്‍ വാങ്ങാന്‍ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ സൈന്യം; ചൈനയുമായി അതിര്‍ത്തി തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ അതീവ കരുതലുമായി സേന

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: യു.എസില്‍ നിന്നും ആക്രമണ ശേഷിയുള്ള ഡ്രോണുകള്‍ വാങ്ങാന്‍ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം. ചെനയുമായി അതിര്‍ത്തി തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് പുതിയ ഡ്രോണുകള്‍ വാങ്ങാന്‍ നീക്കം നടക്കുന്നത്. അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്ന മീഡിയം ആള്‍ട്ടിട്യൂഡ് ലോങ് എന്‍ഡുറന്‍സ് (MALE) പ്രെഡേറ്റര്‍-ബി ഡ്രോണുകള്‍ വാങ്ങാനാണു നീക്കം.

ഉയര്‍ന്ന് പറന്ന് നിരീക്ഷണം നടത്താനും ആക്രമിക്കാനും പ്രെഡേറ്റര്‍- ബി ഡ്രോണുകള്‍ക്ക് കഴിയും. നിലവില്‍ ഇന്ത്യ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത് ഇസ്രയേല്‍ നിര്‍മ്മിത ഹെറോണ്‍ ഡ്രോണുകളാണ്. സംഘര്‍ഷമുണ്ടായ കിഴക്കന്‍ ലഡാക്കില്‍ ഇവ ഉപയോഗിച്ചാണു സൈന്യം ചൈനീസ് നീക്കങ്ങള്‍ മനസിലാക്കുന്നത്.

ചൈനയുടെ പക്കല്‍ വിങ് ലൂങ്-2 ഡ്രോണുകളുണ്ട്. ഇവ നിരീക്ഷണത്തിനും ആക്രമണത്തിനും ശേഷിയുള്ളതാണ്. ഇവയില്‍ നാലെണ്ണം പാക്കിസ്ഥാനു വില്‍ക്കാനുള്ള നടപടിയുമായി ചൈന മുന്നോട്ട് പോകുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ അടിയന്തര പ്രാധാന്യത്തോടെ യുഎസ് ഡ്രോണുകള്‍ വാങ്ങാന്‍ ശ്രമം നടത്തുന്നത്. ഇറാഖ്, അഫ്ഗാന്‍, സിറിയന്‍ യുദ്ധങ്ങളില്‍ അമേരിക്ക വ്യോമാക്രമണത്തിന് പ്രെഡേറ്റര്‍ ബി ഡ്രോണുകളാണ് ഉപയോഗിച്ചിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category