1 GBP = 102.10 INR                       

BREAKING NEWS

സ്റ്റാമ്പ് ഡ്യൂട്ടി ഇളവെത്തുമ്പോള്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 15000 പൗണ്ട് വരെ മിച്ചം വയ്ക്കാം; ലണ്ടനില്‍ നിന്നും വിലക്കുറവ് തേടിയുള്ള ഓട്ടവും ഒഴിവാകും; സറേയിലും ബ്രോംലിയിലും ഒക്കെ ആനുകൂല്യത്തില്‍ വീട് വാങ്ങാം; വീട് സ്വന്തമാക്കാന്‍ കരുതിയിരുന്നവര്‍ക്കു ലോട്ടറിയടിച്ച പ്രതീതി; ആനുകൂല്യം ആറു മാസത്തേക്ക് മാത്രം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കഴിഞ്ഞ പതിറ്റാണ്ടില്‍ യുകെയില്‍ എത്തിയ മലയാളികളില്‍ അനവധി പേര്‍ക്കാണ് സാമ്പത്തിക മാന്ദ്യം മൂല്യം സര്‍ക്കാര്‍ നല്‍കിയ ഇളവ് കൈപ്പറ്റി സ്റ്റാമ്പ് ഡ്യൂട്ടി ഇളവോടെ വീട് വാങ്ങാനായത്. ഒരിടവേളക്ക് ശേഷം കൊവിഡില്‍ നിശ്ചലമായ വീട് വിപണിയെ ഉണര്‍ത്താന്‍ സര്‍ക്കാര്‍ വീണ്ടും സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് ആനുകൂല്യം പ്രഖ്യാപിക്കുകയാണ്. ഇതോടെ പുതിയ വീട് വാങ്ങുന്നവര്‍ക്ക് 15000 പൗണ്ട് വരെ ലഭിക്കാന്‍ കഴിയുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ എത്തുന്നത്.

ആദ്യമായി വീട് വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്കു നിനച്ചിരിക്കാതെ ലോട്ടറിയടിക്കുന്ന പ്രതീതിയാണ് സര്‍ക്കാര്‍ പ്രഖ്യാപനത്തോടെ കൈവരുന്നത്. മാത്രമല്ല സ്റ്റാമ്പ് ഡ്യൂട്ടി ഇളവടക്കം എത്തിയതോടെ ലണ്ടനിലെ സമീപ പ്രദേശങ്ങളില്‍ വീട് വാങ്ങാന്‍ കഴിയുന്ന നിലയും ആകുകയാണ്. സറേ, ബ്രോംലി, ചിചെസ്റ്റര്‍, ഹാംഷെയര്‍  തുടങ്ങിയ പ്രദേശങ്ങള്‍ ഒക്കെ ''അഫോഡബിലിറ്റി'' ചാര്‍ട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അടുത്തകാലത്തൊന്നും ഇത്തരത്തില്‍ ലണ്ടനോട് ചേര്‍ന്ന് വിലകുറവ് ഉണ്ടായിട്ടില്ലെന്നാണ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. 

ഈ സാഹചര്യത്തില്‍ ലണ്ടനിലെ വീട് വായ്പ താങ്ങാനാകില്ല എന്ന പേരില്‍ യുകെയുടെ മറ്റു ഭാഗങ്ങളിലേക്ക് മലയാളി കുടുംബങ്ങള്‍ ചേക്കേറുന്ന സാഹചര്യവും കുറഞ്ഞു തുടങ്ങും എന്നാണ് സൂചന. മിഡ്ലാന്‍ഡ്‌സില്‍ ഡെര്‍ബി, സ്റ്റോക്ക് ഓണ്‍ ട്രെന്റ്, കവന്‍ട്രി, ലെസ്റ്റര്‍, ഗ്ലോസ്റ്റര്‍ഷെയര്‍ തുടങ്ങിയ നിരവധി പട്ടണങ്ങളിലേക്കാണ് ലണ്ടനില്‍ നിന്നുള്ള മലയാളി കുടുംബങ്ങള്‍ ചേക്കേറി കൊണ്ടിരുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇത്തരത്തില്‍ കൂടുമാറ്റം നടത്തിയിരിക്കുന്നത്.

ഇതോടെ ലണ്ടന് പുറത്തു 200നും 300നും ഇടയില്‍ മലയാളി കുടുംബങ്ങള്‍ ഉണ്ടായിരുന്ന പല ഇടത്തരം നഗരങ്ങളിലും ഇപ്പോള്‍ ആയിരത്തില്‍ താഴെ മലയാളി കുടുംബങ്ങളുടെ സാന്നിധ്യമാണ് അനുഭവപ്പെടുന്നത്. ഇതോടൊപ്പം പുതിയ കുടിയേറ്റക്കാരായി ചെറുപ്പക്കാരുടെ തലമുറ കൂടി എത്തിത്തുടങ്ങിയതോടെ ചെറുകിട നഗരങ്ങള്‍ പലതും മലയാളി സാന്നിധ്യത്തിന്റെ ധാരാളിത്തം അറിഞ്ഞു തുടങ്ങിയിരുന്നു. 

സര്‍ക്കാര്‍ പദ്ധതിയുടെ വിശദംശങ്ങള്‍ ഇന്ന് ചാന്‍സലര്‍ ഋഷി സുനക് പ്രഖ്യാപിക്കുമ്പോള്‍ വീട് വിലക്കുറവ് അനുഭവപ്പെടുന്ന സ്ഥലങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തത കൈവരും. അഞ്ചു ലക്ഷം പൗണ്ട് വരെയുള്ള വീടുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇളവാണ് പ്രതീക്ഷിക്കപ്പെടുന്നത്. സറേയിലെ ഡോക്കിങ്, ബ്രോംലിയിലെ ഓര്‍ബിങ്ങ്ടണ്‍, ഹാംഷെയറിലെ ലിമിങ്ടന്‍, സറേയിലെ സന്‍ബെറി ഓണ്‍ തേംസ് എന്നിവിടങ്ങളില്‍ എല്ലാം സ്റ്റാമ്പ് ഡ്യൂട്ടി ആനുകൂല്യം വീട് വിലയില്‍ പ്രതിഫലിക്കും എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ഉയര്‍ന്ന വീട് വില പേടിച്ചു ഈ പ്രദേശങ്ങളില്‍ നിന്നും മറ്റിടങ്ങളിലേക്കു കൂടു മാറാന്‍ കാത്തിരുന്ന മലയാളി കുടുംബങ്ങള്‍ക്കു ആശ്വാസമായി മാറാന്‍ ഇടയുള്ളതാണ് ഇന്നത്തെ സര്‍ക്കാര്‍ പ്രഖ്യാപനം എന്നും പ്രതീക്ഷിക്കപ്പെടുന്നു. ഈ പ്രദേശങ്ങളില്‍ മൂന്നു മുറികള്‍ ഉള്ള സെമി ഡിറ്റാച്ചഡ് വീടിനു പോലും അഞ്ചു ലക്ഷത്തില്‍ കുറയാത്ത വില നല്‍കണം. ഈ പണം ഉണ്ടെങ്കില്‍ മിഡ്ലാന്‍ഡ്‌സില്‍ പലയിടത്തും അഞ്ചോ ആറോ മുറികള്‍ ഉള്ള പൂന്തോട്ടമടക്കമുള്ള വലിയ ആഡംബര വീടുകള്‍ സ്വന്തമാക്കാന്‍ സാധിക്കും. 

സ്റ്റാമ്പ് ഡ്യൂട്ടി സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായാലും നടപ്പാക്കുന്ന കാര്യത്തില്‍ കാലതാമസം ഉണ്ടാകാനിടയുണ്ട് എന്നാണ് റിയല്‍ എസ്റ്റേറ്റ് വെബ് സൈറ്റുകള്‍ നല്‍കുന്ന സൂചന. നിലവില്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടാത്തവരെ അഞ്ചു ലക്ഷം എന്ന സ്ലാബിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ പദ്ധതി. നിലവില്‍ മൂന്ന് മുതല്‍ അഞ്ചു ലക്ഷം വരെയുള്ള തുകയ്ക്ക് അഞ്ചു ശതമാനം നികുതിയും ഈടാക്കിയിരുന്നു.

അതേസമയം വെറും രണ്ടു മാസമായി കൊവിഡില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന വീട് വിപണിയില്‍ വില്‍പന കുറയ്ക്കാന്‍ മാത്രമേ സര്‍ക്കാര്‍ ശ്രമം സഹായിക്കൂ എന്നാണ് ധനവിദഗ്ധരുടെ പക്ഷം. അക്കാരണത്താല്‍ സര്‍ക്കാരിനെ ഈ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഉള്ള ശ്രമവും ശക്തമാണ്. പ്രഖ്യാപനം ഉണ്ടായാല്‍ പോലും ആറുമാസത്തേക്കായി നിജപ്പെടുത്താന്‍ ആണ് സാധ്യത കൂടുതല്‍. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category