1 GBP = 97.50 INR                       

BREAKING NEWS

കൊറോണ കഴിഞ്ഞാലുടന്‍ എന്‍എച്ച്എസ് ജീവനക്കാരുടെ 'ഫ്രീ പാര്‍ക്കിംഗ്' അവസാനിപ്പിക്കും; ഈ ചാര്‍ജ്ജ് ഇനിയും വഹിക്കാന്‍ കഴിയില്ലെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്

Britishmalayali
kz´wteJI³

ന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ആശുപത്രി പരിസരത്ത് അനുവദിച്ച ഫ്രീ പാര്‍ക്കിംഗ് സൗകര്യം നിര്‍ത്തലാക്കാന്‍ ഒരുങ്ങി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്. കൊറോണാ വൈറസ് പകര്‍ച്ചവ്യാധിയെ നിയന്ത്രണ വിധേയമാക്കി കഴിഞ്ഞാലുടന്‍ ഈ സൗജന്യം നിര്‍ത്തലാക്കുവാനാണ് തീരുമാനം. എന്‍എച്ച്എസ് സ്റ്റാഫുകളുടെ കാര്‍ പാര്‍ക്കിംഗ് ചാര്‍ജ്ജ് സര്‍ക്കാറിന് ഇനിയും വഹിക്കുവാന്‍ സാധിക്കില്ലെന്നും ദിനം പ്രതി ചാര്‍ജ്ജ് കൂടി വരികയാണെന്നുമാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കിയത്.

മാര്‍ച്ച് 25-നാണ് എന്‍എച്ച്എസ് ജീവനക്കാരുടെ കാര്‍ പാര്‍ക്കിംഗ് ചെലവുകള്‍ ഏറ്റെടുക്കുന്നതായി ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിലെ ആശുപത്രികളിലെ ജീവനക്കാരുടെ പ്രവര്‍ത്തനം പകരം വെക്കാനാകാത്തതും ഓരോ ദിവസവും വളരെ മികച്ചതായും വരുന്നുവെന്നതിനെ പ്രശംസിച്ച് കൊണ്ടായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഈ പ്രശംസയും, പ്രഖ്യാപനവും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ഇപ്പോള്‍ തിരുത്തുകയാണ്. അനിശ്ചിത കാലത്തേക്ക് സ്‌കീം തുടരാന്‍ കഴിയില്ലെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കുന്നത്.

കൊറോണയുടെ അതിവ്യാപനം കുറഞ്ഞു വരുമ്പോള്‍ ചില പ്രത്യേക വിഭാഗത്തിലെ രോഗികള്‍ക്കും, എന്‍എച്ച്എസ് ജീവനക്കാര്‍ക്കും മാത്രമേ സൗജന്യ പാര്‍ക്കിംഗ് തുടരൂവെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സര്‍ക്കാറിന്റെ പുതിയ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രതികരിച്ചിരിക്കുന്നത്. വൈറസിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടം തുടരുന്നതിനിടെ പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ വീണ്ടും ഈടാക്കുവാനുള്ള തീരുമാനം രാജ്യത്തെ ജീവനക്കാര്‍ നടത്തുന്ന പരിശ്രമങ്ങളെയും, മറ്റുള്ളവരെ സുരക്ഷിതമാക്കാന്‍ നല്‍കുന്ന ത്യാഗങ്ങളെയും അട്ടിമറിക്കുന്നതാണെന്ന് ബിഎംഎ വ്യക്തമാക്കി. 

എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള സൗജന്യ പാര്‍ക്കിംഗ് സേവനം അനിശ്ചിതകാലത്തേക്ക് തുടരുവാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞയാഴ്ച ആരോഗ്യമന്ത്രി എഡ്വാര്‍ഡ് ആര്‍ഗര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ മാര്‍ച്ച് 25ലെ സര്‍ക്കാര്‍ തീരുമാനത്തിന് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഈ സൗകര്യം ലഭ്യമാക്കിയത് ലോക്കല്‍ അതോറിറ്റികളുടെയും ഇന്‍ഡിപെന്‍ഡന്റ് പ്രൊവൈഡര്‍മാരുടെയും പിന്തുണയോടെയുമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എത്രകാലത്തോളം ഇതു തുടര്‍ച്ചയായി കൊണ്ടുപോകുവാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ലേബറിലെ റേച്ചല്‍ മാസ്‌കെലിന്റെ ചോദ്യത്തിന് എഴുതി നല്‍കിയ ഉത്തരത്തിലാണ് അദ്ദേഹം ഇതു വ്യക്തമാക്കിയത്.

അംഗവൈകല്യമുള്ളവര്‍ക്കും സ്ഥിരമായി ആശുപത്രി സന്ദര്‍ശനം നടത്തുന്നവര്‍ക്കും രോഗബാധിതരായ കുട്ടികള്‍ക്കൊപ്പം രാത്രിയില്‍ തങ്ങുന്ന മാതാപിതാക്കള്‍ക്കും നൈറ്റ് ഷിഫ്റ്റ് വര്‍ക്കേഴ്‌സിനും തുടര്‍ന്നും സൗജന്യ പാര്‍ക്കിംഗ് അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും ആര്‍ഗര്‍ പറഞ്ഞു. രാജ്യം ഹെല്‍ത്ത് കെയര്‍ ജീവനക്കാരുടെ പോരാട്ടം അംഗീകരിക്കുമ്പോള്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ വലിയ തുക നല്‍കേണ്ടി വരുന്നത് ജീവനക്കാര്‍ക്ക് അസ്വീകാര്യമാണെന്ന് ബിഎംഎ ചെയര്‍മാന്‍ ഡോ. ചാന്ദ് നാഗ്പോള്‍ പ്രതികരിച്ചു. കൊവിഡ്-19ന് എതിരായ പോരാട്ടം വിജയിക്കുന്നതിന് മുന്‍പ് തന്നെ ഇത് തിരികെ എത്തിക്കുന്നത് തിരിച്ചടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category