1 GBP = 97.50 INR                       

BREAKING NEWS

'ഗുരുവിന് ഒരു പിടി മണ്ണ്' എന്ന ലക്ഷ്യവുമായി ഗുരുദര്‍ശന്‍ യുകെ പിറവി കൊള്ളുന്നു; ആഗസ്റ്റ് ഒന്നിന് ഔദ്യോഗിക ഭാരവാഹികളെ പ്രഖ്യാപിക്കും

Britishmalayali
kz´wteJI³

ഓക്‌സ്‌ഫോര്‍ഡ്: യുകെയില്‍ വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളെ ചേര്‍ത്തുനിര്‍ത്തി ശ്രീനാരായണ ഗുരുകൃതികള്‍ ദര്‍ശനങ്ങള്‍ പഠിക്കുവാനും പ്രചരിപ്പിക്കുവാനും ഒപ്പം യുകെയില്‍ ഒരു ആത്മീയ കേന്ദ്രം എന്ന ലക്ഷ്യവ്യമായി ഗുരുദര്‍ശന്‍ യുകെ പ്രവര്‍ത്തനം ആരംഭിക്കുന്നു.

യുകെയിലെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ ഗുരുദര്‍ശന്‍ യുകെയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഗുരുകൃതികള്‍ ഓണ്‍ലൈന്‍ വഴി പഠിക്കുക, പ്രചരിപ്പിക്കുക ഒപ്പം ആസ്ഥാനം എന്നീ ലക്ഷ്യങ്ങള്‍ ആണ് ഇപ്പോള്‍ സംഘടനയുടെ ലക്ഷ്യം. ഗുരുവിന്റെ ഇഷ്ടം പോലെ വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്നതാണ് ഗുര്‍ദര്‍ശന്‍ യുകെ യുടെയും ലക്ഷ്യം. 

ലോക് ഡൗണ്‍ ആയതിനാല്‍ സൂം മീറ്റിംഗ് ആണ് ഇപ്പോള്‍ നടക്കുന്നത്. ഗുരുദര്‍ശന്‍ യുകെയുടെ കീഴില്‍ ഉള്ള ആത്മീയ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആണ് ഗുരുകൃതികളുടെ പഠനം നടക്കുന്നത്. പ്രമുഖ പ്രഭാഷകനും ഗുരുവിന്റെ ആത്മീയ ചിന്തകള്‍ സ്വന്തം ജീവിതത്തിലും പരിപാലിക്കുന്ന വൈക്കം മുരളിയാണ് ക്ലാസുകള്‍ നയിക്കുന്നത്. 

ഓക്‌സ്‌ഫോര്‍ഡ് കേന്ദ്രമായി കഴിഞ്ഞ നാല് മാസമായി ഓണ്‍ലൈന്‍ വഴി ഗുരുദര്‍ശന്‍ ഗുരുകൃതികള്‍ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. ഇന്ന് ആയിരങ്ങള്‍ ഗുരുദര്‍ശന്‍ വഴി ഗുരുകൃതികള്‍ ആയ ദൈവദശകം, വിനായകാഷ്ടകം ഒക്കെ പഠിക്കുമ്പോള്‍ ലോക ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഇടയില്‍ ശ്രദ്ധേയമാകുകയാണ് ഗുരുദര്‍ശന്‍ യുകെയുടെ പ്രവര്‍ത്തനം.

ശിവഗിരി മഠാധിപതി വിശുദ്ധാനന്ദ സ്വാമി, എസ്എന്‍ഡിപി യോഗ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ എന്നിവരും ഗുരുദര്‍ശന്റെ പ്രവര്‍ത്തനത്തില്‍ സന്തോഷം അറിയിച്ചു സന്ദേശം നല്‍കി. 

ലോക ജനതയ്ക്ക് ജാതിയും മതവും ഇല്ലാതെ മനുഷ്യനായി ജീവിക്കാന്‍ പ്രചോദനം നല്‍കിയ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ പ്രധാനിയായ ശ്രീ നാരായണ ഗുരു  എഴുതിയ ദൈവദശകം പോലുള്ള പ്രാര്‍ത്ഥനാ ഗീതം ലോക മലയാളത്തിന് എന്നും അഭിമാനമാണ്. ഇന്ന് വിവിധഭാഷകളിലേക്ക് അതു വിവര്‍ത്തനം ചെയ്യപ്പെടുന്നു. ജാതിയും മതവും വര്‍ഗ്ഗവും പറഞ്ഞ് പരസ്പരം കലഹിക്കുന്ന കാലഘട്ടത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് പ്രസക്തിയും വര്‍ധിക്കുമ്പോള്‍ ഗുരുദര്‍ശന്‍ യുകെയുടെ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ പ്രതീക്ഷയ്ക്കും കാരണമാകുന്നു.

എസ്എന്‍ഡിപി സ്റ്റോക്ക് ഓണ്‍ ട്രെന്റ്, കേംബ്രിഡ്ജ്, വൂസ്റ്റര്‍, ലണ്ടന്‍, ബര്‍മിങാം, മാഞ്ചസ്റ്റര്‍, സ്റ്റീവനേജ്, ബ്ലാക്ക് പൂള്‍, നോര്‍ത്താംപ്റ്റന്‍, എസ്എന്‍ഡിഎസ് ശ്രീനാരായണ കുടുംബ യൂണിറ്റ് പ്രവര്‍ത്തകര്‍ ഒക്കെ ഗുരുദര്‍ശന്റെ വിശാല ലക്ഷ്യത്തിനൊപ്പം സജീവമായി ക്ലാസുകളില്‍ പങ്കെടുക്കുന്നു. അടുത്ത മാസം അവസാനം ഔദ്യോഗിക ഭാരവാഹികളെ പ്രഖ്യാപിക്കുമെന്ന് പ്രമോദ് കുമരകം, ഷാജി മുണ്ടിയത്തോട്ടില്‍, അനീഷ് ശശി, സുരേഷ് തേനൂരാന്‍ എന്നിവര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category