1 GBP = 97.50 INR                       

BREAKING NEWS

മിനിലോറിയില്‍ പച്ചക്കറി ചാക്കിനടിയില്‍ ബാഗിലാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 1.75 കോടി രൂപ; കോയമ്പത്തൂരില്‍ നിന്നും പണവുമായി എത്തിയ സഹോദരങ്ങളെ വാളയാറില്‍ വെച്ച് പൊലീസ് പിടികൂടി: ആലുവയിലേക്ക് കടത്താന്‍ ശ്രമിച്ച പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റും

Britishmalayali
kz´wteJI³

വാളയാര്‍: കോയമ്പത്തൂരില്‍ നിന്നും മിനിലോറിയില്‍ പച്ചക്കറി ചാക്കിനടിയില്‍ ഒളിപ്പിച്ചു കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 1.75 കോടി രൂപയുടെ രേഖകളില്ലാത്ത പണവുമായി സഹോദരങ്ങള്‍ അറസ്റ്റില്‍. വാളയാറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ലോറിയില്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ആലുവ നാലാം മൈല്‍ മണിയന്‍പാറയില്‍ മീദീന്‍കുഞ്ഞ് (52), സഹോദരന്‍ സലാം (41) എന്നിവരെയാണു ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

പച്ചക്കറി ചാക്കുകള്‍ക്കടിയില്‍ ബാഗിലാണു പണം സൂക്ഷിച്ചിരുന്നത്. 2000 രൂപയുടെ ഒരു കെട്ടും ബാക്കി 500 രൂപയുടെ കെട്ടുകളുമായാണ് പണം സൂക്ഷിച്ചത്. കോയമ്പത്തൂര്‍ വഴിയെത്തിച്ചതെന്നു കരുതുന്ന കുഴല്‍പണം ഇവിടെ നിന്ന് ഏജന്റ് മുഖേന വാങ്ങി ആലുവയിലേക്കാണു കൊണ്ടുപോയിരുന്നത്. ഇവര്‍ പണം കൈമാറുന്നവരാണെന്നും ഉറവിടം അന്വേഷിക്കാനുള്ള ശ്രമം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കോടതിയില്‍ ഹാജരാക്കുന്ന പണം ആദായനികുതി വകുപ്പിനു കൈമാറും. പൊലീസിനൊപ്പം തന്നെ ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റും തുടരന്വേഷണം നടത്തും.
സ്ഥിരം പണം കടത്തുന്ന സംഘമാണെന്നും ലോക്ഡൗണ്‍ മൂലം മറ്റു വഴികള്‍ അടഞ്ഞതോടെയാണു പച്ചക്കറി വാഹനത്തില്‍ കടത്തിയതെന്നു സംശയിക്കുന്നു. കോവിഡ് ആയതിനാല്‍ കൂടുതല്‍ പരിശോധനകള്‍ നടക്കില്ല എന്ന വിശ്വാസത്തിലണ് പച്ചക്കറി വണ്ടിയില്‍ പണം കടത്തിയത്. എന്നാല്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവരെ കുരുക്കുക ആയിരുന്നു.

അതേസമയം, കര്‍ശന പരിശോധന മറികടന്നു കോയമ്പത്തൂരില്‍ പണമെത്തിച്ചതു സംശയത്തിനിടയാക്കുന്നുണ്ട്. പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നു വാളയാര്‍ സിഐ പി.എം.ലിബി അറിയിച്ചു.ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിനു ലഭിച്ച വിവരത്തെ തുടര്‍ന്നു ഡിവൈഎസ്പിമാരായ ആര്‍.മനോജ് കുമാര്‍, എം.കെ.കൃഷ്ണന്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണു ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാര്‍ പൊലീസും പരിശോധനയ്ക്കിറങ്ങിയത്.

ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിനൊപ്പമുണ്ടായിരുന്ന പ്രത്യേക പരിശീലനം നേടിയ പൊലീസ് നായ ബിറ്റിയുടെ പരിശോധന മികവാണു പ്രതികളെ കുടുക്കിയത്. വാഹനത്തിനു മുകളില്‍ ടാര്‍പായ വലിച്ചു കെട്ടിയിരുന്നു. ഇതിനടിയില്‍ പച്ചക്കറിച്ചാക്കിനും താഴെയാണു ബാഗും പണവും സൂക്ഷിച്ചിരുന്നത്. ബിറ്റി ചാക്കുകള്‍ക്കടിയില്‍ കയറി പരിശോധിക്കുന്നതിനിടെയാണു ബാഗും നോട്ടുകെട്ടുകളും കണ്ടെത്തിയത്.

കോവിഡ് നിയന്ത്രണത്തില്‍ പരിശോധന മറികടന്നു പണം കടത്താമെന്നായിരുന്നു ഇവര്‍ ഉദ്ദേശിച്ചിരുന്നത്. കോവിഡ് ജാഗ്രതയും സുരക്ഷയും മുന്നില്‍ക്കണ്ടു കഴിഞ്ഞ ഒന്നര മാസത്തോളമായി പരിശീലനം നേടിയ പൊലീസ് നായ ബിറ്റിയും ലഹരി വിരുദ്ധ സ്‌ക്വാഡിനൊപ്പമുണ്ടായിരുന്നു. നേരത്തെ പുകയില ഉല്‍പന്നങ്ങളും ലഹരി പദാര്‍ഥങ്ങളും പിടികൂടിയിരുന്നു.

വാളയാര്‍ സിഐ പി.എം.ലിബി, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐമാരായ വി.ജയകുമാര്‍, ടി.ആര്‍.സുനില്‍കുമാര്‍, സീനിയര്‍ സിപിഒ വിജയാനന്ദ്, സിപിഒമാരായ എച്ച്.ഷാജഹാന്‍, ആര്‍.രാജീദ്, രാജീവ്, ഫെലിക്സ്, ശിവദാസന്‍, വിനിഷ്, ഷിബു, പ്രിന്‍സ് എന്നിവരാണു പരിശോധനയില്‍ പങ്കെടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category