1 GBP = 97.50 INR                       

BREAKING NEWS

കോവിഡ് സഹായമായി കര്‍ഷകര്‍ക്ക് അനുവദിച്ച വായ്പാ തുക ലഭിച്ചവരില്‍ കൂടുതലും ബാങ്ക് ഉദ്യോഗസ്ഥരുടെയും ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കള്‍; അംഗത്വത്തിന് അപേക്ഷിച്ച ദിവസം തന്നെ വായ്പ ലഭിച്ചതും നിരവധി പേര്‍ക്ക്; വായ്പത്തുക തട്ടിയെടുത്തവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും: അടിമാലി സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ തിരിമറി

Britishmalayali
kz´wteJI³

അടിമാലി: അടിമാലി സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ തിരിമറി. കോവിഡ് സഹായമായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ നല്‍കിയ രണ്ടരക്കോടി രൂപയിലാണ് ബാങ്ക് ഉദ്യോഗസ്ഥരുടെയും ഭരണ സമിതി അംഗങ്ങളുടെയും അറിവോടെ വന്‍ തിരിമറി നടത്തിയത്. കാര്‍ഷികമേഖലയെ സഹായിക്കാന്‍ അനുവദിച്ച പണം അര്‍ഹതയില്ലാത്തവര്‍ക്കു വീതിച്ചു നല്‍കിയത്. കര്‍ഷകര്‍ക്ക് അനുവദിച്ച രണ്ട് ലക്ഷം രൂപ വീതമുള്ള വായ്പത്തുക തട്ടിയെടുത്തതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബാങ്ക് ഉദ്യോഗസ്ഥരുടെയും ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളും ഉള്‍പ്പെടുന്നു.

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയെയും ചെറുകിട വ്യവസായ മേഖലയെയും ശക്തിപ്പെടുത്തുവാന്‍ നബാര്‍ഡ് 5 കോടി രൂപയാണ് സഹകരണ ബാങ്കുകള്‍ക്കു നല്‍കിയത്. കര്‍ഷകര്‍ക്ക് വായ്പയായി നല്‍കാനാണ് പണം അനുവദിച്ചത്. എന്നാല്‍ ഈ അഞ്ച് കോടി രൂപയുടെ സഹായം ഇടുക്കിയില്‍ പൂര്‍ണമായി വിനിയോഗിച്ചത് അടിമാലി സഹകരണ ബാങ്ക് മാത്രമാണ്. ഇതില്‍ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തിരിമറി നടന്നതായി കണ്ടെത്തിയത്.

അന്വേഷണത്തില്‍ പണം ബാങ്ക് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തോന്നിയവര്‍ക്കെല്ലാം നല്‍കിയതായി കണ്ടെത്തുകയായിരുന്നു. ഈ ബാങ്കിലെ ഉദ്യോഗസ്ഥരുടെയും ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളാണ് പണം ലഭിച്ചതില്‍ ഏറെയും. ഒരു കുടുംബത്തിലെ നാലും അഞ്ചും പേര്‍ക്ക് വരെ ആളൊന്നിന് രണ്ടു ലക്ഷം രൂപ വീതമുള്ള വായ്പ അനുവദിച്ചിട്ടുണ്ട്. ബാങ്കില്‍ അംഗത്വത്തിന് അപേക്ഷിച്ച ദിവസം തന്നെ അംഗത്വവും വായ്പയും ഒരുമിച്ച് ലഭിച്ചതും ഒട്ടേറെ പേര്‍ക്കാണ്. സഹകരണ സംഘത്തിന്റെ ചട്ടങ്ങളുടെ ലംഘനമാണിത്. എന്നാല്‍ ഈ നിയമമെല്ലാം കാറ്റില്‍ പറത്തി പണം അനുവദിക്കുക ആയിരുന്നു.

കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ലഭിക്കേണ്ട വായ്പത്തുക തട്ടിയെടുത്തതില്‍ അദ്ധ്യാപകരും വാണിജ്യനികുതി ഉദ്യോഗസ്ഥനും വരെ ഉള്‍പ്പെടുന്നു. എന്നാല്‍ സഹകരണസംഘത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് വായ്പ വിതരണം നടത്തിയതെന്നും ഭൂമിയോ സ്വര്‍ണമോ പണയം സ്വീകരിച്ചാണ് തുക നല്‍കിയതെന്നും അടിമാലി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആന്റണി സി ഐസക് പറഞ്ഞു. ഒരു കുടുംബത്തിലെ ഒന്നിലധികം ആളുകള്‍ക്കു തുക നല്‍കിയത് അവരുടെ പേരില്‍ പ്രത്യേകം ഭൂമി ഉള്ളതുകൊണ്ടാണ്. പരാതികള്‍ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം അറിയിച്ചു. 118 പേര്‍ക്കാണ് വായ്പ നല്‍കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category