1 GBP = 97.50 INR                       

BREAKING NEWS

തണ്ണിത്തോട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ പെണ്‍കുട്ടിയുടെ വീടാക്രമണത്തില്‍ സിപിഎം നേതാക്കളെ കേസില്‍ കുടുക്കിയത് താനാണെന്ന് എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്റെ വെളിപ്പെടുത്തല്‍; തന്നെ ദ്രോഹിച്ചവരെ കുടുക്കിയെന്ന തരത്തിലുള്ള ജയകൃഷ്ണന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്; സിപിഎമ്മിലെ വിഭാഗീയത ചര്‍ച്ചയാകുമ്പോള്‍

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ ശക്തമായി ഇരിക്കുന്ന സമയത്താണ് സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും അടക്കം വെട്ടിലാക്കി തണ്ണിത്തോട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ വീട് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ആക്രമിച്ചുവെന്നുള്ള സംഭവം പുറത്തു വരുന്നത്. സര്‍ക്കാരിന് തന്നെ നാണക്കേടായ സംഭവം മുഖ്യമന്ത്രി പതിവ് പത്രസമ്മേളനത്തില്‍ പരാമര്‍ശിക്കുകയും ആറു സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാല്‍, ഇപ്പോഴിതാ സിപിഎമ്മിന്റെ ജില്ലാ കമ്മറ്റി ബ്രാഞ്ചില്‍ അംഗവും എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റുമായ ജയകൃഷ്ണന്‍ തണ്ണിത്തോട് നടത്തിയ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ വീണ്ടും വെട്ടിലാക്കുന്നു. വീടാക്രമണ കേസില്‍ എല്ലാവനെയും താന്‍ കുടുക്കിയതാണെന്ന് മുട്ടന്‍ തെറിയുടെ അകമ്പടിയോടെ ജയകൃഷ്ണന്‍ പറയുന്ന ശബ്ദരേഖ പുറത്തു വന്നിരിക്കുകയാണ്. തനിക്ക് ജില്ലയിലല്ല, മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം അങ്ങ് സംസ്ഥാന തലത്തിലാണ് പിടിയെന്നും അതൊന്നും ഇവിടുള്ളവന്മാര്‍ക്ക് ഒന്നും അറിയില്ലെന്നുമാണ് ജയകൃഷ്ണന്‍ വീരവാദം മുഴക്കുന്നത്.

ഏപ്രില്‍ ഏഴിന് രാത്രി എട്ടുമണിയോടെയാണ് തണ്ണിത്തോട് മേക്കണ്ണത്തുള്ള പെണ്‍കുട്ടിയുടെ വീട് ആറംഗ സംഘം ആക്രമിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് നാട്ടില്‍ കറങ്ങി നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വിവരം സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ മുഖ്യമന്ത്രി അടക്കം ജാഗരൂകരായി. പ്രതികളെ ഒന്നടങ്കം തൂത്തുവാരി അറസ്റ്റ് ചെയ്യുകയും ചെയ്തു.

തണ്ണിത്തോട് സ്വദേശികളായ മോഹനവിലാസത്തില്‍ രാജേഷ് (46), പുത്തന്‍പുരയ്ക്കല്‍ അശോകന്‍ (43), അശോക് ഭവനത്തില്‍ അജേഷ് (46), സനല്‍, നവീന്‍, ജിന്‍സണ്‍ എന്നിവര്‍ക്കെതിരെയാണ് വീടാക്രമിച്ചതിന് പൊലീസ് കേസ് എടുത്തിരുന്നത്. രാജേഷ്, അജേഷ്, അശോകന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. ഈ വിവരം അറിഞ്ഞ സനല്‍, നവീന്‍, ജിന്‍സണ്‍ എന്നിവര്‍ സ്റ്റേഷനില്‍ ഹാജരായി ജാമ്യം എടുത്തു മടങ്ങി.

പ്രതികളുടെ കൂട്ടത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പ്രവീണിന്റെ സഹോദരനും ഉള്‍പ്പെട്ടിരുന്നു. പ്രവീണ്‍ പാര്‍ട്ടി അംഗം മനോജുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ എത്തിയ ജയകൃഷ്ണന്‍ നടത്തുന്ന സംസാരമാണ് ഇപ്പോള്‍ ശബ്ദരേഖയായി പുറത്തു വന്നിരിക്കുന്നത്. പ്രവീണിന്റെ ഫോണില്‍ മനോജുമായുള്ള കാള്‍ റെക്കോഡ് ചെയ്യപ്പെടുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ജയകൃഷ്ണന്‍ എത്തിയത്. മനോജ് കാള്‍ കട്ട് ചെയ്യാതെ ഫോണ്‍ പോക്കറ്റില്‍ ഇട്ടു.

അങ്ങനെയാണ് ജയകൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ ലോക്കല്‍ സെക്രട്ടറിയുടെ ഫോണില്‍ എത്തിയത്. ലോക്കല്‍ സെക്രട്ടറിയെയാണ് ജയകൃഷ്ണന്‍ ലക്ഷ്യമിട്ടിരുന്നത് എന്നാണ് പറയപ്പെടുന്നത്. ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചതിനും പട്ടികജാതി നേതാവിനെ മര്‍ദിച്ചതിനും തണ്ണിത്തോട്ടിലെ പാര്‍ട്ടി ഒഴിവാക്കിയതാണ് ജയകൃഷ്ണനെ. അതിന് ശേഷം ഇയാളെ തിരിച്ചെടുക്കാന്‍ പാര്‍ട്ടിയിലെ പ്രമുഖര്‍ അടക്കം സമ്മര്‍ദം ചെലുത്തിയെങ്കിലും പ്രാദേശിക നേതൃത്വം വഴങ്ങിയില്ല. കോന്നി ഉപതെരഞ്ഞെടുപ്പില്‍ ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന് സീറ്റ് നിഷേധിക്കപ്പെട്ടതോടെ ജനീഷ്‌കുമാറിനെതിരേ ചാവേറായി ജയകൃഷ്ണനെ ഒരു വിഭാഗം രംഗത്തിറക്കി. അതിന്റെ ഉപകാരസ്മരണയായിട്ടാണ് ജയകൃഷ്ണനെ ജില്ലാ കമ്മറ്റി ബ്രാഞ്ചില്‍ തിരിച്ചെടുത്തത്.

ഇതിനെതിരേ തണ്ണിത്തോട്ടിലെ പാര്‍ട്ടി നേതാക്കള്‍ രംഗത്തു വന്നിരുന്നു. അതൊന്നും കണക്കാക്കാതെയാണ് ഇയാളെ തിരിച്ചെടുത്തത്. ഈ സംഭാഷണത്തിനെതിരെ പാര്‍ട്ടി ജില്ലാ കമ്മറ്റിക്ക് പരാതി നല്‍കിയിട്ട് അത് ഇതു വരെ ചര്‍ച്ച ചെയ്തിട്ടില്ല. ഇനി സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കാനിരിക്കുകയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. ജില്ലയിലെ പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗങ്ങളുടെ ഇഷ്ടക്കാരന്‍ ആയതിനാല്‍ ആണ് നടപടി ഇല്ലാത്തത് എന്നാണ് പറയുന്നത്. സംസ്ഥാന സര്‍ക്കാരിനും ഇടതു പക്ഷത്തിനും നാണകെട്ട് ഉണ്ടാക്കിയ ഒരു വിഷയം സി.പിഎമ്മിലെ വിഭാഗീയതയുടെ ഫലമാണ് എന്ന് തെളിയിക്കുന്നതാണ് ജയകൃഷ്ണന്റെ ശബ്ദരേഖ.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മാളികപ്പുറത്തമ്മയെ അവഹേളിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്ന ജയകൃഷ്ണന്‍ തെറിവിളി ശക്തമായതോടെ അത് പിന്‍വലിച്ചു. ഇപ്പോള്‍ ഡിവൈഎസ്പിയായ എംആര്‍ മധുബാബുവിനെതിരേ ജയകൃഷ്ണന്‍ കേസ് നടത്തുന്നുണ്ട്. മധുബാബു കോന്നി സിഐ ആയിരിക്കുമ്പോള്‍ ജയകൃഷ്ണനെ ലോക്കപ്പലിട്ട് അതിക്രൂരമായി മര്‍ദിച്ചിരുന്നു. ഇതിന്റെ പേരിലുള്ള കേസില്‍ മധുബാബു വെട്ടിലായിരിക്കുകയുമാണ്. ഈ വിവരവും ജയകൃഷ്ണന്റെ ശബ്ദരേഖയിലുണ്ട്.

പാര്‍ട്ടിയുടെ ബാലസംഘം പോലുള്ള പോഷക സംഘടനകളുടെ കോ-ഓര്‍ഡിനേറ്റര്‍ പദവിയും ജയകൃഷ്ണന് നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്ന് ലഭിക്കുന്ന റോയല്‍റ്റിയാണ് വരുമാന മാര്‍ഗം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category