1 GBP = 97.50 INR                       

BREAKING NEWS

30 കോടിയുടെ സ്വര്‍ണ്ണ കടത്തിന് പിന്നില്‍ വമ്പന്‍ സ്രാവെന്ന് ഉറപ്പിച്ച് കസ്റ്റംസ്; ആര്‍ക്കു വേണ്ടിയാണ് കടത്തിയതെന്ന് അറിയില്ലെന്ന് സരിത്; അന്വേഷണം മുമ്പോട്ടു പോകാനും കള്ളക്കടത്തിലെ ചുരുള്‍ അഴിക്കാന്‍ അടുത്ത കണ്ണിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യത; ആസൂത്രക ഫ്ളാറ്റ് പൂട്ടി നേരെ പോയത് പോത്തന്‍കോട്ടേക്ക് തന്നെ; തമിഴ്നാട്ടിലും തെരച്ചില്‍; ശാന്തിഗിരി ആശ്രമവും നിരീക്ഷണത്തില്‍; ആസൂത്രകയെ വകവരുത്തി കേസ് അട്ടിമറിച്ചേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; സ്വപ്നാ സുരേഷിനെ കുറിച്ച് തുമ്പില്ലാതെ കസ്റ്റംസ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസിലെ ആസൂത്രക സ്വപ്നാ സുരേഷിന്റെ ജീവന്‍ അപകടത്തിലാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ്. സ്വപ്നയെ അതിവേഗം പിടികൂടാനായില്ലെങ്കില്‍ എന്തും സംഭവിക്കാമെന്നാണ് കേന്ദ്ര ഏജന്‍സിയുടെ നിഗമനം. സ്വപ്നയെ കണ്ടെത്താനുള്ള കസ്റ്റംസിന്റെ ശ്രമങ്ങള്‍ക്ക് കേരളാ പൊലീസും പിന്തുണ നല്‍കുന്നുണ്ട്. ബാഗ് തുറക്കാനുള്ള തീരുമാനം വന്ന ശേഷം പോത്തന്‍കോട്ട് സ്വപ്ന എത്തിയതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശാന്തിഗിരി ആശ്രമത്തില്‍ കസ്റ്റംസ് റെയ്ഡ് ചെയ്തത്. എന്നാല്‍ സ്വപ്നയെ കണ്ടെത്താനായില്ല. ശാന്തിഗിരി ആശ്രമം കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

30 കിലോ സ്വര്‍ണ്ണമാണ് സ്വപ്നയ്ക്ക് വേണ്ടി സരിത് കടത്തിയത്. ഈ സ്വര്‍ണം ആര്‍ക്ക് വേണ്ടിയാണെന്ന് കണ്ടെത്തുമെന്ന ഉറച്ച നിലപാടിലാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍. മുമ്പ് കടത്തില്‍ പലരേയും പിടികൂടിയിട്ടുണ്ടെങ്കിലും എവിടേക്കാണ് ഇതുകൊണ്ടു പോകുന്നതെന്ന് കണ്ടെത്താനായിട്ടില്ല. എന്നാല്‍ 30 കിലോ സ്വര്‍ണ്ണമായതു കൊണ്ട് തന്നെ വമ്പന്‍ സ്രാവിന് വേണ്ടിയാണ് കടത്തെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ആര്‍ക്കു വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് സരിതിനും സ്വപ്നയ്ക്കും വെളിപ്പെടുത്തേണ്ടി വരും. സരിതിന് ഇതേ കുറിച്ച് വ്യക്തമായ സൂചനയില്ല. എന്നാല്‍ സ്വപ്നയ്ക്ക് ഇക്കാര്യത്തില്‍ മറുപടി നല്‍കേണ്ട ബാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് സ്വപ്നയുടെ ജീവന്‍ പോലും അപകടത്തിലാണെന്ന നിഗമനത്തില്‍ ഇന്റലിജന്‍സ് എത്തുന്നത്. സ്വപ്നയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അന്വേഷണം പോലും അട്ടിമറിക്കപ്പെടും.

ഈ സാഹചര്യത്തില്‍ അതിവേഗം സ്വപ്നയെ കണ്ടെത്താനാണ് നീക്കം. സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. സ്വപ്നയുടെ ഫ്ളാറ്റില്‍ കസ്റ്റംസ് ഇന്നലെ പകലുടനീളം റെയ്ഡ് നടത്തി. ഇതേസമയം, ഒളിവില്‍ തുടരുന്ന സ്വപ്നയെ കണ്ടെത്താന്‍ ഇന്നലെ കാര്യമായ തിരച്ചിലൊന്നും ഉണ്ടായില്ല. വൈകിട്ടോടെയാണ് സ്വപ്നയുടെ ജീവന് ഭീഷണിയുണ്ടെന്ന തിരിച്ചറിയില്‍ എത്തുന്നത്. ഇതോടെയാണ് ശാന്തിഗിരി ആശ്രമത്തില്‍ ഉള്‍പ്പെടെ കസ്റ്റംസ് എത്തിയത്. പാപ്പനംകോട്ടെ ഹോട്ടലുകളിലും പരിശോധിച്ചു. ഇതിനിടെ, അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് കുമാര്‍ സ്വന്തം ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് വിവരങ്ങള്‍ നശിപ്പിച്ചതായി സൂചനയും പുറത്തു വന്നു. പിടിയിലാകുമെന്ന് ഉറപ്പായപ്പോഴായിരുന്നു ഇത്.


കോണ്‍സുലേറ്റിലെ ജോലി ഇല്ലാതായതിനു ശേഷവും വിദേശത്തു നിന്നു സാധനങ്ങള്‍ വരുത്തുന്നതിനു സരിത്തിന്റെ സഹായം തേടാറുണ്ടെന്നും ഇത് ഇന്ത്യന്‍ നിയമത്തിനു വിരുദ്ധമാണെന്ന് അറിയില്ലെന്നും ഷാര്‍ഷ് ദ് അഫയ്ര്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്ന സുരേഷ് തമിഴ്നാട്ടിലുണ്ടെന്ന് സൂചനയും പുറത്തു വരുന്നു. എന്നാല്‍, കസ്റ്റംസ് ഇത് പൂര്‍ണമായി വിശ്വസിച്ചിട്ടുമില്ല. അന്വേഷണം വഴിതിരിച്ചുവിടാനായി തെറ്റായ വിവരങ്ങള്‍ കൈമാറുന്നതാണോ എന്ന സംശയം കസ്റ്റംസിനുണ്ട്. സ്വപ്നയ്ക്ക് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നത് തമിഴ്നാട്ടിലെ ഒരു നിയമകാര്യ കമ്പനിയാണ്. ഇവര്‍ കൊച്ചിയിലെത്തി മുന്‍കൂര്‍ ജാമ്യം എടുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വിവരം ലഭിച്ചിട്ടുണ്ട്. സ്വപ്ന ബാലരാമപുരംവഴി തമിഴ്നാട്ടിലെത്തിയതായാണു സൂചന. കസ്റ്റംസിന്റെ പ്രത്യേകസംഘം തമിഴ്നാട്ടിലെത്തിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനായി സ്വപ്ന കൊച്ചിയിലെത്തിയതായും പ്രചാരണമുണ്ട്. എന്നാല്‍, ചൊവ്വാഴ്ച വൈകീട്ടുവരെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തിട്ടില്ലെന്നാണു വിവരം.

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അധികൃതരുമായി സഹകരിക്കുമെന്ന് യുഎഇ എംബസി അധികൃതര്‍. സ്വര്‍ണക്കടത്ത് കോണ്‍സുലേറ്റിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന സംഭവമാണെന്നും കോണ്‍സുലേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. കോണ്‍സുലേറ്റിലെ ഒരു ജീവനക്കാരന്‍ പഴുതുകള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. ഇന്ത്യയില്‍ നടന്ന കുറ്റകൃത്യമാണെങ്കിലും സ്വര്‍ണം അയച്ചത് യുഎഇയില്‍ നിന്നാണ്. അതിനാല്‍ സ്വര്‍ണം അയച്ചത് ആരാണെന്ന് അന്വേഷിക്കും. അന്വേഷണത്തില്‍ ഇന്ത്യയുമായി സഹകരിക്കും. കൃത്യമായ അന്വേഷണം ഉണ്ടാവുമെന്നും യുഎഇ എംബസി അധികൃതര്‍ വ്യക്തമാക്കി.

യു.എ.ഇ. കോണ്‍സുലേറ്റിന്റെ നയതന്ത്ര പാഴ്സലിന്റെ മറവില്‍ സ്വര്‍ണംകടത്തിയെന്നാണ് കേസ്. 15 കോടിരൂപ വിലവരുന്ന 30 കിലോ സ്വര്‍ണമാണ് യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍വന്ന ഡിപ്ലോമാറ്റിക് പാഴ്സലില്‍ കണ്ടെത്തിയത്. ഐ.ടി. വകുപ്പിനുകീഴിലുള്ള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പറേഷന്‍ മാനേജര്‍ സ്വപ്ന സുരേഷാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇവര്‍ ഒളിവിലാണ്. കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ. ആയ സരിത്തും സംഭവത്തില്‍ കൂട്ടാളിയാണ്. സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

സ്വപ്നയുടെ രഹസ്യകേന്ദ്രത്തെക്കുറിച്ച് വ്യക്തമായ വിവരമില്ല. അഞ്ചു മൊബൈല്‍ ഫോണുകള്‍ ഇവര്‍ക്കുണ്ടെന്നാണ് വിവരം. ദുബായില്‍നിന്നെടുത്ത മൊബൈല്‍ സിം കാര്‍ഡുമുണ്ട്. സ്വപ്നക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് ഡി.ആര്‍.ഐ. പുറപ്പെടുവിക്കും. വിമാനത്താവളങ്ങളില്‍ സ്വപ്നയുടെ ചിത്രം പതിച്ച നോട്ടീസ് ഒട്ടിക്കും. കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥര്‍ക്കു സ്വപ്നയുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. കോണ്‍സുലേറ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു പരിമിതിയുണ്ട്. 2 രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നതിനാല്‍ കരുതലോടെയാണ് നീക്കം. ഐബി, റോ ഏജന്‍സികളും വിദേശത്ത് അടക്കം അന്വേഷണം തുടങ്ങി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category