1 GBP = 97.50 INR                       

BREAKING NEWS

സ്വപ്ന ചെവിയില്‍ മന്ത്രിച്ചത് വ്യാജമാക്കി പിടിച്ചു നില്‍ക്കാന്‍ ശ്രമം; ശിവശങ്കറിനെ ഒഴിവാക്കിയതോടെ തല്‍കാലം രക്ഷപ്പെട്ടെന്ന ആശ്വാസം; സ്വന്തം ശൈലിയില്‍ ആരോപണങ്ങളെ നേരിട്ട് സഹതാപം ഉണ്ടാക്കാന്‍ നീക്കം; യുഡിഎഫും ബിജെപിയും ഒരുമിച്ചാക്രമിച്ച് തുടങ്ങിയതോടെ ഇമേജ് കാക്കാന്‍ നേരിട്ടിറങ്ങി പിണറായി; അവതാരങ്ങളെ കരുതിയിരിക്കണമെന്ന് ഏവരേയും ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി പെട്ടതും വമ്പന്‍ കുരുക്കില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വപ്നാ സുരേഷ് സ്വര്‍ണ്ണ കടത്ത് ആരോപണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒറ്റയ്ക്ക് നേരിടും. ഇതിന് വേണ്ടിയാണ് തന്റെ സെക്രട്ടറി എം ശിവശങ്കറിനെ മുഖ്യമന്ത്രി കൈവിട്ടത്. സോളാറിലെ പ്രതികാരം തീര്‍ക്കാന്‍ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തുന്നുവെന്നാണ് ഉയരുന്ന ആരോപണം. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ കോണ്‍ഗ്രസും യുഡിഎഫും സമരങ്ങള്‍ പ്രഖ്യാപിക്കുകയും ആരോപണങ്ങളുമായി ബിജെപി കളം നിറയുകയും ചെയ്തതോടെ കരുതലോടെ നീങ്ങാനാണ് പിണറായിയുടെ തീരുമാനം.

പുറത്തുവരാനിരിക്കുന്ന വിവരങ്ങളും സ്വപ്ന സുരേഷിന്റെ അറസ്റ്റും കേന്ദ്ര ഏജന്‍സികളുടെ ഇടപെടലുകളും സര്‍ക്കാരിനു നിര്‍ണായകമാകും. എങ്കിലും തന്നെ നേരിട്ട് ഈ കേസില്‍ പെടുത്താന്‍ ഒന്നും കിട്ടില്ലെന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രി. തന്റെ ഓഫീസിലുള്ളവരോട് കരുതിയിരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോപണങ്ങളെ തന്റേതായ ശൈലിയില്‍ പ്രതിരോധിച്ച് തോല്‍പ്പിക്കാനാണ് നീക്കം. കോവിഡ് കാലമായതു കൊണ്ട് സമരങ്ങള്‍ക്ക് ചൂടുകൂടില്ലെന്നാണ് വിലയിരുത്തല്‍. ഓഫിസിനെതിരായ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളുന്നത് കരുതലോടെയാണ്. തന്റെ കുടുംബത്തിലേക്ക് പ്രശ്നങ്ങള്‍ വഴിച്ചിഴയ്ക്കാനാണ് ശ്രമമെന്ന് വരുത്തി സഹതാപം ഉണ്ടാക്കാനാകും ശ്രമം. സോളാറില്‍ ഉമ്മന്‍ ചാണ്ടിയെ തളച്ചതു പോലെ സ്വര്‍ണ്ണ കടത്തില്‍ തന്നെ കുടുക്കാനാകില്ലെന്ന് പിണറായി സ്വയം വിശദീകരിക്കും.

സ്വര്‍ണക്കടത്തു കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ഐടി വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വനിതയാണ് എന്നത് സര്‍ക്കാരിന് തലവേദനായണ്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള സെക്രട്ടറി എം. ശിവശങ്കറാണ് അവരുടെ സംരക്ഷകന്‍ എന്നതും ഗൗരവത്തോടെ കാണുന്നു. ആക്ഷേപം വന്നയുടന്‍ സ്വപ്നയെ പുറത്താക്കിയെങ്കില്‍ പിറ്റേന്നു ശിവശങ്കറിനെയും പുറത്താക്കി. ഇതില്‍ നിന്ന് തന്നെ തന്റെ നിരപരാധിത്വം തെളിഞ്ഞെന്നാണ് പിണറായിയുടെ വാദം. കേന്ദ്ര കഥാപാത്രം വനിത ആയതിനാല്‍ സോളര്‍ കേസുമായി ഇതിനെ ബന്ധിപ്പിക്കാനുള്ള നീക്കവും അനുവദിക്കില്ല. സരിതാ കേസുമായി ഇതിന് ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ അതിവിശ്വസ്തരേയും രംഗത്തിറക്കും,

ശിവശങ്കറിനെ കൈ വിടാന്‍ സിപിഎം നേതൃത്വത്തോടു കൂടി ആലോചിച്ച ശേഷമാണു മുഖ്യമന്ത്രി തീരുമാനിച്ചത്. ഐടി വകുപ്പുമായി ബന്ധപ്പെട്ട് ഒന്നിനു പിറകെ മറ്റൊന്നായി ആക്ഷേപങ്ങള്‍ ഉയര്‍ന്നതും ഇതിന് കാരണമായി. തന്റെ ഓഫിസില്‍ വഴിവിട്ട ഒരു നടപടിയും അനുവദിക്കില്ലെന്ന സന്ദേശം ഇതു വഴി നല്‍കാനാണ് പിണറായിയുടെ ശ്രമം. സ്വപ്ന മുഖ്യമന്ത്രിയുടെ ചെവിയില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇത് വ്യാജമാണെന്ന് വരുത്താനാണ് നീക്കം. ഇത് ഉയര്‍ത്തി എല്ലാ ആരോപണങ്ങളേയും പ്രതിരോധിക്കും. സ്വര്‍ണ്ണ കടത്തിലെ ആരോപണങ്ങള്‍ വഴി തിരിച്ചു വിട്ടു മുതലാളിമാരെ രക്ഷിക്കാനാണ് നീക്കമെന്നും വാദമെത്തും.

മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞയ്ക്കു തലേന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞ ഒരു വാചകം - 'അവതാരങ്ങളെ കരുതിയിരിക്കണം' എന്നായിരുന്നു. സോളാര്‍ കേസില്‍ യുഡിഎഫിനെ മുന വച്ച് കടന്നാക്രമിക്കല്‍. ഐ.ടി. സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ മാറ്റണമെന്ന ആവശ്യം സ്പ്രിംക്ളര്‍ വിവാദമുയര്‍ന്നപ്പോള്‍ സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ശക്തമായി ഉയര്‍ന്നിരുന്നു. നിയമവകുപ്പിനോടുപോലും ആലോചിക്കാതെ അന്താരാഷ്ട്ര കരാര്‍ നല്‍കിയതായിരുന്നു ഇതിന് കാരണം. എന്നാല്‍ ആ അവതാരത്തെ മുഖ്യമന്ത്രി സംരക്ഷിച്ചു. ഇ-ബസ് വാങ്ങാനുള്ള കരാര്‍ വിവാദമായപ്പോള്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെ മറുപടി പറയുന്നതില്‍നിന്ന് വിലക്കിയിരുന്നു. പകരം മുഖ്യമന്ത്രി തന്നെയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഇ-ബസ് ആരോപണത്തില്‍ ഉള്‍പ്പെട്ട പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് കമ്പനി വഴിയാണ് സ്വപ്ന ഐ.ടി. സ്‌പേസ് പാര്‍ക്കിലെത്തിയത്. ഇതും അവതാരത്തിന്റെ സ്വാധീനമാണ്.

ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികള്‍ മാത്രമാണിതെന്നും സര്‍ക്കാരിനും പാര്‍ട്ടിക്കും ഇതിന്റെ ഉത്തരവാദിത്വമില്ലെന്നും സ്ഥാപിക്കാനാണ് മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളും ശ്രമിക്കുന്നത്. ആദ്യം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാത്രം മാറ്റിയ ശിവശങ്കറിനെ രണ്ടാമതൊരു ആലോചനയ്ക്കുശേഷമാണ് ഐ.ടി. സെക്രട്ടറിസ്ഥാനത്തുനിന്ന് പുറത്താക്കുന്നത്. അദ്ദേഹത്തെ ദീര്‍ഘാവധിയില്‍ പ്രവേശിപ്പിച്ചതും പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടാണ്. അതിനിടെ തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്വപ്നാസുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യയെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവര്‍ക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുള്ളതായിട്ടാണ് സംശയിക്കുന്നത്. ഇന്നലെ രാത്രി നെടുമങ്ങാടുള്ള സന്ദീപിന്റെ വീട്ടിലെത്തിയാണ് ഇവരെ അന്വേഷണ സംഘം ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

തിരുവനന്തപുരത്ത് ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. നെടുമങ്ങാട് സ്വദേശിയായ സന്ദീപ് ഒളിവിലാണ്. സ്വര്‍ണ്ണക്കടത്തില്‍ സന്ദീപിനോ ഭാര്യയ്‌ക്കോ ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം വ്യക്തമാകുന്നതിനാണ് സന്ദീപ് നായരുടെ ഭാര്യയെ ചോദ്യം ചെയ്യുന്നത്. സന്ദീപ് നായര്‍ക്ക് സരിത്തും സ്വപ്നാ സുരേഷുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നാണ് കരുതുന്നത്. സന്ദീപും ഭാര്യയും സ്വര്‍ണ്ണക്കടത്തില്‍ കാരിയറായിട്ടെങ്കിലും പ്രവര്‍ത്തിച്ചിരിക്കാമെന്നാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന സംശയം.

സന്ദീപും സരിത്തും സ്വപ്നയും ചേര്‍ന്നുള്ള ചില സംയുക്ത സംരംഭങ്ങളും സാമ്പത്തീക ഇടപാടുകളും ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്. അടുത്തിടെ സന്ദീപിന്റെ നെടുമങ്ങാട്ട് തുടങ്ങിയ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തത് സ്പീക്കര്‍ ശ്രീരാമകൃഷ്ണനായിരുന്നു. ഈ വര്‍ക്ക്‌ഷോപ്പ് സന്ദീപാണ് നോക്കി നടത്തുന്നതെങ്കിലും സ്വപ്നാ സുരേഷും സരിത്തും ഉള്‍പ്പെട്ട പങ്കാളിത്ത ബിസിനസായിരിക്കാം എന്നാണ് സംശയിക്കുന്നത്. ഇവര്‍ മൂവരും തമ്മില്‍ സാമ്പത്തീക ഇടപാടുകള്‍ ഉണ്ടായിരുന്നതരായും കരുതുന്നു. സന്ദീപും ഇപ്പോള്‍ മുങ്ങിയിരിക്കുകയാണ്. രണ്ടു ദിവസമായി സന്ദീപ് നായര്‍ വര്‍ക്ക്‌ഷോപ്പില്‍ വരുന്നില്ല. സന്ദീപിലേക്ക് നീളുന്ന അന്വേഷണം വഴി സ്വപ്നയിലേക്ക് എത്തിച്ചേരാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അതേസമയം തന്നെ സന്ദീപിന്റെ ഭാര്യയെ ചോദ്യം ചെയ്ത ശേഷമേ അറസ്റ്റ് ചെയ്യേണ്ടതുണ്ടോ എന്ന് തീരുമാനിക്കൂ. കേസിലെ പ്രധാനപ്രതി സ്വപ്നയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

സന്ദീപും സ്വപ്നയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും സ്വപ്നയെക്കുറിച്ചുള്ള വിവരങ്ങള്‍ സന്ദീപിനറിയാം എന്നുമാണ് വിലയിരുത്തല്‍. സന്ദീപിനൊപ്പമായിരിക്കും സ്വപ്ന ഒളിവില്‍ പോയത് എന്ന സാധ്യതയും കണക്കിലെടുക്കുന്നുണ്ട്. ഈ സാധ്യതകള്‍ മുന്‍ നിര്‍ത്തിയാണ് ഭാര്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ രണ്ടാമത് കസ്റ്റഡിയില്‍ എടുക്കുന്നയാളാണ് സന്ദീപിന്റെ ഭാര്യ. സ്വപ്നാ സുരേഷിനായുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ്. ഇവരുടെ സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category