1 GBP = 97.50 INR                       

BREAKING NEWS

സ്വപ്നാ സുരേഷിന് ഐഎസ്ആര്‍ഒ സഹകരണത്തോടെയുള്ള സ്പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചത് അതീവ ഗൗരവതരം; സ്വപ്നയുടേയും സരിതിന്റേയും വിവരങ്ങള്‍ തേടി കേന്ദ്രം; കേരളാ പൊലീസിലെത്തും മുമ്പേ കേസ് കസ്റ്റംസില്‍ നിന്നും സിബിഐയിലേക്ക്; സരിതില്‍ അന്വേഷണം ഒതുക്കാനുള്ള കസ്റ്റംസ് ആലോചന മറികടന്ന് വരുന്നത് അതിശക്തമായ കേന്ദ്ര ഇടപെടല്‍; സിബിഐയ്ക്ക് പുറമേ മറ്റ് അന്വേഷണ ഏജന്‍സികളും ഇടപെട്ടേക്കും; കേരളാ പൊലീസിന് പങ്കൊന്നുമില്ലാതെ കോണ്‍സുലേറ്റ് കേസ് വഴിതിരിവിലേക്ക്

Britishmalayali
kz´wteJI³

കൊച്ചി: നയതന്ത്ര പാഴ്സലിലെ സ്വര്‍ണക്കടത്തില്‍ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല സിബിഐയിലേക്ക്. എഫ് ഐ ആര്‍ ഇട്ട് കേസ് അന്വേഷിക്കുന്നത് കസ്റ്റംസാണെങ്കിലും സിബിഐയും എന്‍ ഐ എയും അന്വേഷണത്തില്‍ സജീവമാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കുന്ന ഡിഐര്‍ഐയും അന്വേഷണത്തിന്റെ ഭാഗമാണ്. രാജ്യത്തെ 3 മുന്‍നിര കുറ്റാന്വേഷണ ഏജന്‍സികള്‍ ഇതുമായി സഹകരിക്കുന്നുണ്ട്. രാജ്യസുരക്ഷയും രാജ്യാന്തര സ്വഭാവവും പരിഗണിച്ചാണ് സിബിഐ, എന്‍ഐഎ എന്നീ ഏജന്‍സികള്‍ കസ്റ്റംസിനൊപ്പം നീങ്ങുന്നത്. കേരളാ പൊലീസിന് യാതൊരു റോളുമുണ്ടാകില്ല.

അന്വേഷണത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി), റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) എന്നിവ സജീവമായി ഇടപെടുന്നുണ്ട്. മുന്‍പ് സമാന കുറ്റാന്വേഷണം നടന്നത് 2ജി സ്പെക്ട്രം കുംഭകോണത്തിലാണ്. നയതന്ത്രപരിരക്ഷയുള്ള ബാഗേജില്‍ യു.എ.ഇയില്‍നിന്നു 30 കിലോഗ്രാം സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച കേസാണു രാജ്യാന്തരശ്രദ്ധയാകര്‍ഷിക്കുന്നത്. അറസ്റ്റിലായ യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ: പി.എസ്. സരിത്തില്‍ കേസൊതുക്കാനും ആരോപണവിധേയയായ ഐ.ടി. വകുപ്പ് മുന്‍ജീവനക്കാരി സ്വപ്ന സുരേഷിനെ രക്ഷിക്കാനും ഉന്നതതലനീക്കം നടക്കുന്നതിനിടെയാണു കേന്ദ്ര ഇടപെടല്‍.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) റവന്യു ഇന്റലിജന്‍സും (ഡിആര്‍ഐ) വരും ദിവസങ്ങളില്‍ അന്വേഷണത്തില്‍ സജീവമാകും. സ്വപ്നാ സുരേഷിന്റെ വേരുകള്‍ അതിശക്തമാണെന്ന് തിരിച്ചറിഞ്ഞാണ് ഇത്. സ്വപ്നാ സുരേഷിന് ഐഎസ്ആര്‍ഒ സഹകരണത്തോടെ സംസ്ഥാന ഐടി വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കുന്ന സ്പേസ് പാര്‍ക്കില്‍ ജോലി ലഭിച്ച സാഹചര്യം അതീവഗൗരവത്തോടെയാണ് എന്‍ഐഎ പരിശോധിക്കുന്നത്. സ്വപ്നയുടെ വിദേശയാത്രകളും ഇടപാടുകളും വിശദമായി അന്വേഷിക്കുമെന്നു കസ്റ്റംസ് വ്യക്തമാക്കി. സ്വപ്ന കേരളം വിട്ടതായും സൂചനയുണ്ട്. ഉന്നതസഹായമില്ലാതെ ഇവര്‍ക്ക് ഒളിവില്‍ കഴിയാനാവില്ലെന്നു കസ്റ്റംസ് കരുതുന്നു.

യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗം നഷ്ടപ്പെട്ട ഉടന്‍ സംസ്ഥാന ഐടി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്പേസ് പാര്‍ക്കില്‍ സ്വപ്നയ്ക്ക് ജോലി കിട്ടി. ഇതിന് പിന്നില്‍ സ്വര്‍ണക്കടത്തു റാക്കറ്റാണെന്ന് കണ്ടെത്തി കഴിഞ്ഞു. കുറ്റകൃത്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് സംബന്ധിച്ച് സിബിഐയും തെളിവു ശേഖരണം തുടങ്ങി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ പങ്കും അന്വേഷിക്കും. അതിനിടെ ്വര്‍ണക്കടത്ത് കേസിന്റെ തുടരന്വേഷണത്തിന് അനുമതി തേടി വിദേശകാര്യമന്ത്രാലയത്തിനു കസ്റ്റംസ് കത്തു നല്‍കി. കേസിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസും തേടിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയവും ധനകാര്യ മന്ത്രാലയവും സജീവമായി തന്നെ കാര്യങ്ങളില്‍ ഇടപെടും.

യുഎഇ കോണ്‍സുലേറ്റിലെ ഷാര്‍ഷ് ദ് അഫയ്റിന്റെ (കോണ്‍സല്‍ ജനറലിനു പകരം ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍) പേരില്‍ വന്ന പാഴ്സലില്‍ നിന്നു സ്വര്‍ണം പിടിച്ചതു കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്നത്. അതിനിടെ സ്വപ്ന സുരേഷിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഉന്നതരുമായുള്ള ബന്ധം കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തി. സ്വപ്ന ഇപ്പോഴും ഒളിവിലാണ്. അതിനിടെ അവര്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായി കസ്റ്റംസ് അധികൃതര്‍ക്കു വിവരം ലഭിച്ചു. തിരുവനന്തപുരത്തെ കോണ്‍സുലേറ്റിലെയും സംസ്ഥാന സര്‍ക്കാരിലെയും ഉദ്യോഗസ്ഥരെ സ്വപ്ന നിരന്തരം ബന്ധപ്പെട്ടിരുന്നതായാണു വിവരം.

ഭരണപക്ഷത്തെ രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. ചില ഉദ്യോഗസ്ഥരുടെ നമ്പറിലേക്കു പത്തിലേറെ വിളി പോയ ദിവസവുമുണ്ട്. ഇതെല്ലാം കേന്ദ്ര ഏജന്‍സികളും കസ്റ്റംസും വിശദമായി പരിശോധിക്കും. 2019 മെയ് 13ന് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയ സംഭവത്തിലെ പ്രതികള്‍ക്ക് ഇപ്പോള്‍ പിടിയിലായ സരിത്തുമായും സ്വപ്നയുമായും ബന്ധമുണ്ടോയെന്ന കാര്യം ഡിആര്‍ഐ പരിശോധിക്കും. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടന്ന വിരുന്നുകളില്‍ ഇവര്‍ ഒരുമിച്ച് പങ്കെടുത്തതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം.

കോണ്‍സുലേറ്റില്‍ നിന്ന് പുറത്തായിട്ടും സരിത്തിനു കോണ്‍സുലേറ്റിലെ നയതന്ത്ര ബാഗേജ് കൈപ്പറ്റാന്‍ കരാര്‍ എങ്ങനെ ലഭിച്ചുവെന്നു കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. ഇതും അന്വേഷണത്തില്‍ നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തല്‍. കേസില്‍ ഉള്‍പ്പെട്ടവര്‍ എത്ര ഉന്നതരായാലും പിടികൂടാന്‍ വിദേശകാര്യമന്ത്രാലയം കസ്റ്റംസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന സംഭവത്തെ ഗൗരവത്തോടെയാണു കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. സംഭവത്തെക്കുറിച്ചു ന്യൂഡല്‍ഹിയിലെ യു.എ.ഇ. എംബസിയും അന്വേഷണമാരംഭിച്ചു. ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിനു പേരുദോഷമുണ്ടാക്കിയവരെ വെറുതേവിടില്ലെന്ന് എംബസിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

കേരളത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അന്വേഷണം ഏകോപിപ്പിക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ. അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന ദുബായില്‍ മാധ്യമങ്ങളോടു പറഞ്ഞു. കുറ്റകൃത്യത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണവുമായി സഹകരിക്കുമെന്ന് എംബസിയും വ്യക്തമാക്കി. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയുന്ന ആരോ നയതന്ത്ര ചാനലില്‍ സ്വര്‍ണം കടത്തി. തിരുവനന്തപുരത്തെ കോണ്‍സുലേറ്റിന് അതുമായി ബന്ധമില്ല. പ്രതിസ്ഥാനത്തുള്ളയാളെ തെറ്റിന്റെ പേരില്‍ പണ്ടേ പുറത്താക്കിയതാണെന്നും എംബസി വ്യക്തമാക്കി.

സരിത്തിനെയും സ്വപ്നയേയും ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഓഫീസറെയും വിളിച്ചവരുടെ വിശദാംശങ്ങള്‍ ശേഖരിച്ചു. ഇവരെയെല്ലാം വിളിപ്പിക്കുമെന്നും അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ എന്തുചെയ്യണമെന്ന് അറിയാമെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. മുന്‍കൂര്‍ജാമ്യത്തിനായി സ്വപ്ന നിരന്തരം ഹൈക്കോടതി അഭിഭാഷകരെ ബന്ധപ്പെടുന്നുണ്ട്. മുന്‍കൂര്‍ജാമ്യം ലഭിച്ചില്ലെങ്കില്‍ കീഴടങ്ങാനാണു നീക്കം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category