1 GBP = 97.50 INR                       

BREAKING NEWS

ചേട്ടന്‍ തേവര വാര്‍ഡിലെ പഴയ കൗണ്‍സിലര്‍; പാര്‍ട്ടി ഏര്യാ കമ്മറ്റി അംഗം; പോരാത്തതിന് പിആര്‍ റെനീഷ് ഡിടിപിസി അംഗവും; മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റവിമുക്തനാക്കിയത് കേന്ദ്ര ഏജന്‍സിയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കുടുംബം നവോത്ഥാന മതിലില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ചതും ചര്‍ച്ചകളില്‍; സ്വപ്നാ സുരേഷിന് വേണ്ടിയുള്ള ഫോണ്‍ വിളിയില്‍ കോണ്‍ഗ്രസും ബിജെപിയും ആരോപണം തുടരും; ജോയിന്റ് കമ്മീഷ്ണര്‍ അനീഷ് ബി രാജ് കസ്റ്റംസിനുള്ളിലെ സഖാവോ?

Britishmalayali
ആര്‍ പീയൂഷ്

കൊച്ചി: സ്വര്‍ണ്ണ കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന് വരുത്തി തീര്‍ക്കാനായി സിപിഎം അനുഭാവമുള്ള കസ്റ്റംസ് ഓഫീസര്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി ബിജെപിയും കോണ്‍ഗ്രസും സജീവമാകുന്നതിന് കാരണം ചില കുടുംബ ബന്ധങ്ങള്‍.

കൊച്ചി കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണര്‍ അനീഷ് ബി രാജിനെതിരെയാണ് ആരോപണവുമായി പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരെങ്കിലും ഈ കേസുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ആരും വിളിച്ചില്ല എന്നും കേസ് അന്വേഷണ ഘട്ടത്തിലായതിനാല്‍ മറ്റൊന്നും വെളിപ്പെടുത്താനാവില്ല എന്നും അനീഷ് രാജ് പറഞ്ഞിരുന്നു. ഈ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി തള്ളികളഞ്ഞത്. ഇതോടെയാണ് ഉദ്യോഗസ്ഥന്റെ സിപിഎം ബന്ധം ഇരു പാര്‍ട്ടികളും വെളിച്ചത്തുകൊണ്ടുവന്നത്.

അനീഷ് ബി രാജിന്റെ സഹോദരന്‍ പി.ആര്‍ റെനീഷ് മുന്‍ സിപിഎം വാര്‍ഡ് കൗണ്‍സിലറും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അംഗവുമാണ്. 2010 - 2015 കാലയളവിലാണ് പി.ആര്‍ റെനീഷ് കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറായിരുന്നത്. തേവര വാര്‍ഡിലാണ് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചത്. ഏറെ ജനസമ്മതനായ വാര്‍ഡ് മെമ്പര്‍ കൂടിയായിരുന്നു. അനീഷും കടുത്ത പാര്‍ട്ടീ അനുഭാവിയുമാണ്.

അദ്ദേഹത്തിന്റെ ചില ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കുടുംബം നവോത്ഥാന മതിലില്‍ പങ്കെടുത്തതിന്റെ ചിത്രവും പാര്‍ട്ടീ അനുഭാവം പുലര്‍ത്തുന്ന മറ്റ് പോസ്റ്റുകളും പങ്കു വച്ചിട്ടുണ്ട്. അതിനാല്‍ പാര്‍ട്ടി അനുഭാവിയായ അനീഷിനെ കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും വിളിച്ചിട്ടില്ല എന്ന് പറയിപ്പിച്ചതാണ് എന്നാണ് ആരോപിക്കുന്നത്. ഇതോടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ വിവാദം ആളിപ്പടരുകയാണ്.

ജോയിന്റ് കമ്മീഷ്ണര്‍ മാധ്യമങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു പ്രസ്താവന നല്‍കിയത് അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് കമ്മീഷ്ണര്‍ സുമിത് കുമാറിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് യാതോരുവിധ പ്രസ്താവനകളും അനുമതി ഇല്ലാതെ നല്‍കരുതെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് അനീഷ് മാധ്യമങ്ങള്‍ക്ക് പ്രസ്താവന നല്‍കിയത്. കഴിഞ്ഞ ദിവസം കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുമായി കമ്മീഷ്ണര്‍ പങ്കു വയ്ക്കുമെന്ന് പറഞ്ഞിരുന്നു. ജോയിന്റ് കമ്മീഷ്ണറുടെ പ്രസ്താവനമൂലം പ്രകോപിതനായ കമ്മീഷ്ണര്‍ പിന്നീട് മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കിയില്ല.

അനീഷ് ബി രാജിന്റെ സിപിഎം ബന്ധം പ്രതിപക്ഷവും ബിജെപിയും ആയുധമായി എടുത്തിരിക്കുകയാണ്. അന്വേഷണ സംഘത്തില്‍ നിന്നും അനീഷിനെ മാറ്റി നിര്‍ത്തണമെന്നാണ് ഇരുകൂട്ടരുടെയും ആവിശ്യം. അതേ സമയം അനീഷ് ബി രാജിന് സര്‍വ്വീസില്‍ മികച്ച ഉദ്യോഗസ്ഥനാണെന്ന പേരുണ്ട്. അന്വേഷണ മികവും സത്യസന്ധതയുള്ളയാളുമാണെന്ന് സഹ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ സിപിഎം ബന്ധം ഈ കേസില്‍ അനീഷിനെ കൂടുതല്‍ കുഴപ്പിക്കാനുള്ള സാധ്യതയാണുള്ളത്.

കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് അനീഷ് ബി രാജിനെതിരെ ഫെയ്‌സ് ബുക്കില്‍ കുറിച്ചിതിങ്ങനെ; 'ഇന്ന് മുഖ്യമന്ത്രി പത്രക്കാര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ കൂട്ടുപിടിച്ചിരിക്കുന്നത്, അനീഷ് ബി രാജ് എന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണറെയാണു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് കസ്റ്റംസ് പറഞ്ഞു, എന്ന വാദമാണു മുഖ്യമന്ത്രി ഉയര്‍ത്തിയത്. അനീഷ് ബി രാജിന്റേതാണു ആ വാക്കുകള്‍. അനീഷ് രാജിന്റെ വാക്കുകളില്‍ മുഖ്യമന്ത്രി തൂങ്ങി നില്‍ക്കുകയാണെങ്കില്‍ ചിലത് പറയാനുണ്ട്.

ആരാണു ഈ അനീഷ് ബി രാജ്? എറണാകുളം കോര്‍പറേഷനിലെ 2010-15 കാലഘട്ടത്തിലെ സിപിഎമ്മിന്റെ കൗണ്‍സിലറായിരുന്ന പിആര്‍ റനീഷിന്റെ നേരെ സഹോദരനാണു. എറണാകുളം ഏരിയ കമ്മിറ്റി മെമ്പര്‍ കൂടിയാണു പിആര്‍ റനീഷ്. നഗരത്തിലെ അറിയപ്പെടുന്ന സിപിഐഎം പ്രവര്‍ത്തകന്‍ കൂടിയാണു. അദ്ദേഹത്തിന്റെ സ്വന്തംസഹോദരനാണെന്ന് മാത്രമല്ല; ഒരേ വീട്ടിലാണു അവര്‍ താമസിക്കുന്നതും. അനീഷ് രാജിനെ ഉപയോഗിച്ച് തെളിവുകള്‍ മായ്ച്ച് കളഞ്ഞ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണു മുഖ്യമന്ത്രി നടത്തുന്നത്. എത്രയും വേഗം കേസ് സിബിഐക്ക് കൈമാറിയാല്‍ അല്ലാതെ ഈ കേസ് മുന്നോട്ട് പോവില്ല.'

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category