1 GBP = 97.50 INR                       

BREAKING NEWS

മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ മട്ടാഞ്ചേരിക്കാരന്‍; കുടുംബം താമസിക്കുന്നത് ആലുവയില്‍ എന്ന് സൂചന; ദുബായില്‍ നിന്ന് ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം അയച്ചത് ഫൈസല്‍ ഫരീദ്; പുറത്തു വരുന്നത് ശരിയായ പേരോണോ എന്നും കസ്റ്റംസിന് സംശയം; ചര്‍ച്ചയാകുന്നത് കണ്ണൂരിലെ സ്വര്‍ണ്ണകടത്ത് ലോബിയുടെ ഒളിച്ചു കളി; നയതന്ത്ര വഴിയില്‍ സ്വര്‍ണം കടത്തിയതിന് പിന്നില്‍ നബീലെന്നും സൂചന; ഒന്നും അറിയില്ലെന്ന് ഷാര്‍ജയിലെ അല്‍ സത്താര്‍ സ്പൈസിസ്; അന്വേഷണത്തിന് ഇന്റര്‍പോള്‍ സഹായം തേടും

Britishmalayali
kz´wteJI³

നെടുമ്പാശ്ശേരി: തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയനായ ഫൈസല്‍ ഫരീദിന്റെ തുടക്കം ദുബായില്‍ മൊബൈല്‍ ഷോപ്പിലെ ജീവനക്കാരനായി. പിന്നീടാണ് ഇയാള്‍ സ്വര്‍ണക്കടത്തിലേക്കു തിരിഞ്ഞത്. മട്ടാഞ്ചേരി സ്വദേശിയായ ഫൈസലിന്റെ കുടുംബം ആലുവയിലാണു താമസിക്കുന്നത്. ഫൈസല്‍ ഫരീദ് എന്നത് ഇയാളുടെ ശരിയായ പേരുതന്നെയാണോ എന്നും സംശയമുണ്ട്. സ്വര്‍ണ്ണ കടത്തിന് നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ലോബിയുടെ ഇടനിലക്കാരനാണ് ഇയാളെന്നും സൂചനയുണ്ട്. ഫയാസ് അടക്കമുള്ള മാഫിയാ തലവന്മാരുടെ കടത്തിലെ കണ്ണിയാണ് ഫൈസല്‍ എന്നാല്‍ സൂചന. കേരളത്തിലേക്കുള്ള സ്വര്‍ണ്ണ കടത്തിനെ നിയന്ത്രിക്കുന്നത് നബീല്‍ എന്ന മാഫിയാ രാജാവാണ്. നബീലിന് വേണ്ടിയാണോ സ്വര്‍ണ്ണ കടത്ത് എന്നതും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

ആദ്യം ചെറിയ രീതിയിലായിരുന്നു ഫൈസല്‍ ഫരീദിന്റെ സ്വര്‍ണ്ണ കടത്ത്. പിന്നീട് ചെന്നൈ ലോബിയുമായി അടുത്തു. ചെന്നൈ ലോബിയാണ് യു.എ.ഇ. കോണ്‍സുലേറ്റിന്റെ നയതന്ത്ര പാഴ്‌സലിന്റെ മറവില്‍ സ്വര്‍ണം കടത്താമെന്ന വിവരം ഫൈസലിനു കൈമാറിയതെന്നാണ് സൂചന. യു.എ.ഇ.യിലെ കസ്റ്റംസ് ഫോര്‍വേഡിങ് ഏജന്റ് യു.എ.ഇ. പൗരനാണ്. ഇദ്ദേഹത്തിന്റെ കീഴില്‍ ജോലിചെയ്യുന്ന ജീവനക്കാരനെ സ്വാധീനിച്ചാണ് ഫൈസല്‍ ഫരീദ് നയതന്ത്ര പാഴ്‌സലിന്റെ മറവില്‍ സ്വര്‍ണം അയച്ചിരുന്നത്. തിരുവനന്തപുരത്തെ കാര്യങ്ങള്‍ നോക്കാന്‍ സരിത്തിനെയും സ്വപ്നയെയും ചുമതലപ്പെടുത്തിയെന്നാണ് വിവരം. ഇതിന് പിന്നില്‍ സ്വര്‍ണ്ണ കടത്തിനെ മലബാറിലെ കടത്തു കാരും സ്വാധീനിച്ചുവെന്നാണ് സൂചന. ഇവാരണ് പ്രധാന ഇടനിലക്കാരാണെന്നാണ് കസ്റ്റംസിന്റെ വിവരം. ഗള്‍ഫിലെ സ്വര്‍ണ്ണ മാഫിയയെ കുടുക്കാന്‍ കസ്റ്റംസ് ഇന്‍ര്‍പോളിന്റെ സഹായം തേടും. സിബിഐയുടെ സഹായത്തോടെയാകും ഇത്.

കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്നത് വിയന്ന കണ്‍വെന്‍ഷനില്‍ ഇന്ത്യയടക്കം അംഗീകരിച്ച നയതന്ത്ര പരിരക്ഷയാണ്. കോണ്‍സുലേറ്റില്‍ പല ജീവനക്കാര്‍ക്കും ഈ മാഫിയയുമായി ബന്ധമുണ്ട്. എന്നാല്‍ കോണ്‍സുലേറ്റിലെ ജീവനക്കാരെ ചോദ്യംചെയ്യുക അസാധ്യമാണ്. കോണ്‍സുലേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കീഴ്ജീവനക്കാരെ ചോദ്യംചെയ്യാന്‍ തടസ്സമില്ല. ഖഷോഗിയുടെ മൃതദേഹം അറുത്തുമുറിക്കാനുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍ അടക്കം തുര്‍ക്കിയിലെത്തിച്ചത് ഡിപ്ലോമാറ്റിക് ബാഗിലായിരുന്നുവെന്നാണ് ഇപ്പോഴും സംശയിക്കുന്നത്. അങ്ങനെ പല കള്ളത്തരങ്ങള്‍ക്കും ഡിപ്ലോമാറ്റിക് ബാഗ് ഉപയോഗിക്കാറുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗം ആയുധമാക്കി നാല് വര്‍ഷം കൊണ്ടാണ് സ്വാധീനത്തിലും സാമ്പത്തികമായും സ്വപ്ന സമാനമായ വളര്‍ച്ച സ്വപ്ന നേടിയത്. ഇതിന് പിന്നില്‍ കള്ളക്കടത്തുണ്ടെന്നാണ് സൂചന. സ്വാധീനം, സൗഹൃദം, സമ്പത്ത്... മൂന്ന് ദിവസം മുന്‍പ് വരെ സ്വപ്നയുടേത് സ്വപ്നസമാനമായ ആര്‍ഭാട ജീവിതമായിരുന്നു.

അതിനിടെ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ പേര് പരാമര്‍ശിക്കപ്പെട്ട ഷാര്‍ജയിലെ അല്‍ സത്താര്‍ സ്പൈസിസ് എന്ന സ്ഥാപനത്തിന് കേസുമായി ബന്ധമില്ലെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട ആരെയും അറിയില്ല. ഫാസില്‍ എന്ന പേരില്‍ ആരും കടയില്‍ ജോലി ചെയ്യുന്നില്ല. ഈന്തപ്പഴം, പലവ്യഞ്ജനം അടക്കമുള്ള സാധനങ്ങളാണ് വില്‍ക്കുന്നത്. ഈ കടയുടെ പേരിലുള്ള ഇന്‍വോയിസിലായിരുന്നു വിമാനത്താവളത്തില്‍ സാധനങ്ങള്‍ എത്തിച്ചതെന്നാണ് പി.എസ്.സരിത്തിന്റെ റിമാന്‍ഡ് അപേക്ഷയില്‍ പറയുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണമെത്തിച്ചത് ഭക്ഷ്യവസ്തുക്കളെന്ന പേരിലാണെന്ന് കസ്റ്റംസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തിരുവനന്തപുരത്തേക്ക് ബാഗേജ് അയച്ചത് യുഎഇയില്‍ ഭക്ഷ്യവസ്തുക്കളുടെ കട നടത്തുന്ന ഫാസില്‍ എന്നയാളാണെന്ന് കസ്റ്റംസും വ്യക്തമാക്കിയിരുന്നു. കാര്‍ഗോ ബുക്ക് ചെയ്തത് ഫാസില്‍ എന്നയാളും ക്ലിയറന്‍സിനുള്ള പണം നല്‍കിയത് സരിത്തുമാണ്.

കേസിലെ ഒന്നാം പ്രതിയായ സരിത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫാസില്‍ കാര്‍ഗോ ബുക്ക് ചെയ്തെന്നും ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാഗേജില്‍ സ്വര്‍ണം വെച്ചത് ഫാസില്‍ തന്നെയാണോ എന്ന് ഉറപ്പിച്ചിട്ടില്ല. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അതിനാല്‍ തന്നെ വിശദമായ അന്വേഷണം ആവശ്യമാണെന്നും കസ്റ്റംസ് പറയുന്നു. തിരുവനന്തപുരത്ത് എത്തുന്ന സ്വര്‍ണം പോകുന്നത് ചെന്നൈയിലെ വന്‍കിട സ്വര്‍ണവ്യാപാരികള്‍ക്കാണ്. സ്വപ്നാ സുരേഷാണ് സ്വര്‍ണം തിരുവനന്തപുരത്തുനിന്ന് കാറില്‍ തമിഴ്നാട്ടില്‍ എത്തിച്ചുനല്‍കുന്നത്. സര്‍ക്കാര്‍ വാഹനമെന്ന ബോര്‍ഡുവെച്ച് തിരുച്ചിറപ്പിള്ളിയിലാണ് പലപ്പോഴും ഇവര്‍ സ്വര്‍ണം എത്തിച്ചിരുന്നത്.

ബോര്‍ഡുകണ്ട് ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്താറില്ല. ചോദിച്ചാല്‍ത്തന്നെ തമിഴ്നാട്ടിലുള്ള കേരള സര്‍ക്കാരിന്റെ ഏതെങ്കിലും സ്ഥാപനത്തില്‍ ഓഡിറ്റിങ്ങിനും മറ്റുമായി പോകുന്നതാണെന്നാണ് പറയാറുള്ളത്. ദുബായിലുള്ള ഫൈസല്‍ ഫരീദ് അവിടെനിന്നു സ്വര്‍ണം കടത്തുന്നത് ചെന്നൈ ലോബിക്കുവേണ്ടിയാണ്. കോവിഡ് കാലത്ത് മാത്രം യു.എ.ഇ.യില്‍നിന്ന് തിരുവനന്തപുരത്തേക്ക് 160 കിലോ സ്വര്‍ണം കടത്തിയതായി കസ്റ്റംസിനു വിവരം ലഭിച്ചിട്ടുണ്ട്. ആദ്യം കടത്തിയത് അഞ്ചുകിലോ സ്വര്‍ണമാണ്. പിന്നീട് പടിപടിയായി അത് 30 കിലോവരെയെത്തി. 160 കിലോ സ്വര്‍ണവും എത്തിച്ചിരിക്കുന്നത് തമിഴ്നാട്ടിലേക്കാണ്.

ചെന്നൈ ലോബി തിരുവനന്തപുരം മാതൃകയില്‍ സിങ്കപ്പൂരില്‍നിന്നും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നു സൂചന. ചെന്നൈയിലേക്ക് ഇത്തരത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന സൂചന. കൊച്ചിയില്‍നിന്നുള്ള കസ്റ്റംസ് സംഘം തമിഴ്നാട്ടിലെത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category