1 GBP = 97.50 INR                       

BREAKING NEWS

യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യവേ വിലസിയത് സര്‍വ്വപ്രതാപിയായി; സല്യൂട്ട് ചെയ്തില്ല എന്ന കാരണത്താല്‍ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്നും ശുപാര്‍ശന നല്‍കി; ഐടി വകുപ്പില്‍ സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ കണ്‍സള്‍ട്ടന്റ് ആയി ജോലിക്ക് അപേക്ഷിച്ചത് 'മികച്ച ഉദ്യോഗസ്ഥ' എന്ന യുഎഇ എംബസിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റോടെ; ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേരില്ലാതെ ബയോഡേറ്റ; ഒരു ലക്ഷം ശമ്പളത്തിന് മുകളില്‍ നിയമിച്ചതും സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധത്തിന് തെളിവായി

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ കുടുങ്ങുന്നതുവരെ സര്‍വ അധികാരങ്ങളോടെയുമാണ് സ്വപ്ന തിരുവനന്തപുരത്ത് വിലസിയത്. മന്ത്രിമാര്‍ അടക്കമുള്ളവരുമായുള്ള ബന്ധങ്ങളാണ് സ്വപ്നയ്ക്ക് തുണയായി മാറിയത്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗം മറയാക്കി നാല് വര്‍ഷം കൊണ്ടാണ് സ്വാധീനത്തിലും സാമ്പത്തികമായും സ്വപ്ന സമാനമായ വളര്‍ച്ച സ്വപ്ന നേടിയത്. തിരുവനന്തപുരത്ത് കോണ്‍സുലേറ്റിന്റെ ഓഫിസ് തുടങ്ങിയതു മുതല്‍ സ്വപ്നയായിരുന്നു പ്രധാന റോളില്‍. കോണ്‍സുലേറ്റിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തിയ സ്വപ്ന മുഖ്യമന്ത്രി വിളിക്കുന്ന ഔദ്യോഗിക യോഗത്തില്‍ പോലും കോണ്‍സുലേറ്റ് പ്രതിനിധിയേപ്പോലെ പങ്കെടുത്തിരുന്നു.

ഒരിക്കല്‍ സ്വപ്നയെ സല്യൂട്ട് ചെയ്തില്ലെന്ന പേരില്‍ കോണ്‍സുലേറ്റ് ഓഫിസില്‍ ഗാര്‍ഡായ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശ പോലും കോണ്‍സുലേറ്റില്‍ നിന്ന് കമ്മിഷണര്‍ ഓഫീസിലെത്തി. ആറ് മാസം മുന്‍പ് കോണ്‍സുലേറ്റിലെ ജോലി ഇല്ലാതായെങ്കിലും പലരോടും ഇക്കാര്യം മറച്ചുവച്ചുകൊണ്ടാണ് സ്വപ്ന ഇടപെട്ടിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് യുഎഇ എംബസിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. ഈ സര്‍ട്ടിഫിക്കറ്റോടെയാണ് അവര്‍ ഐടി വകുപ്പില്‍ ജോലിക്ക് അപേക്,ിച്ചത്. സ്വപ്ന മികച്ച ഉദ്യോഗസ്ഥയെന്നാണ് എംബസിയുടെ സര്‍ട്ടിഫിക്കറ്റ്.

2016 ഒക്ടോബര്‍ മുതല്‍ 2019 ഓഗസ്റ്റ് വരെ ഇവര്‍ ജോലി ചെയ്തിരുന്നുവെന്നും മികച്ച ഉദ്യോഗസ്ഥയാണെന്നുമാണ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നത്. പിരിച്ചുവിട്ട ഒരു ഉദ്യോഗസ്ഥയ്ക്ക് എങ്ങനെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നതാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. അതേ സമയം സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ കണ്‍സല്‍റ്റന്റ് ആയി എത്തിയ സ്വപ്ന സുരേഷ് 2016ല്‍ തൊഴില്‍ പോര്‍ട്ടലുകളില്‍ നല്‍കിയ ബയോഡേറ്റ ഫയലില്‍ ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേരില്ല. മറ്റു ഡിപ്ലോമ കോഴ്സുകള്‍ ചെയ്തത് എവിടെയെന്നും വ്യക്തമല്ല. മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ സര്‍വകലാശാലയില്‍ നിന്ന് 2011ല്‍ ബികോം എടുത്തുവെന്ന രേഖയാണ് കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി ബന്ധപ്പെട്ട് റിക്രൂട്മെന്റില്‍ നല്‍കിയിരിക്കുന്നത്.

അതേസമയം, തൊഴില്‍ പോര്‍ട്ടലിലെ ഹോം പേജില്‍ ബികോം കോഴ്സ് ഇല്ലാത്ത ജലന്തര്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ എന്‍ഐടിയില്‍ നിന്ന് ബികോം എടുത്തതായാണു രേഖപ്പെടുത്തിയിരുന്നത്. ബിരുദം മാത്രമുള്ള സ്വപ്നയ്ക്ക് ഒരു ലക്ഷം രൂപയ്ക്കു മുകളിലാണ് സ്പേസ് പാര്‍ക്കിലെ ശമ്പളം. എയര്‍ ഇന്ത്യ സാറ്റ്സില്‍ ആയിരുന്നപ്പോള്‍ ഇത് ഏകദേശം 25,000 രൂപയായിരുന്നു. ബിരുദമെടുക്കുന്നതിനു മുന്‍പ് ഇത്തിഹാദ് എയര്‍വേയ്സ്, സൗത്ത് ആഫ്രിക്കന്‍ എയര്‍വേയ്സ്, കുവൈത്ത് എയര്‍വേയ്സ് എന്നിവയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നു. 2005 മുതല്‍ 2016 വരെ മാത്രം 7 സ്ഥാപനങ്ങളിലാണു ജോലി നോക്കിയത്. 2012 മുതല്‍ 2014 വരെ തിരുവനന്തപുരത്തെ വിവിധ എച്ച്ആര്‍ കമ്പനികളിലായിരുന്നു ജോലി.

അന്വേഷണ ഏജന്‍സികളും ഇക്കാര്യം പരിശോധിക്കാനുള്ള ശ്രമം ആരംഭിച്ചു. രാജ്യം തന്നെ ശ്രദ്ധിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്ന ഇപ്പോഴും ഒളിവിലാണ്. പല സ്ഥലത്തും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും സ്വപ്നയെ കുറിച്ചുള്ള സൂചകള്‍ കിട്ടിയില്ല. തിരുവനന്തപുരത്തെ സ്വപ്നയുടെ ഫ്ളാറ്റില്‍ രണ്ടാം ദിവസവും പരിശോധന നടത്തി. ശാന്തിഗിരി ആശ്രമത്തില്‍ സ്വപ്നയുണ്ടെന്ന ചില പ്രചാരണങ്ങളെ തുടര്‍ന്ന് ആശ്രമത്തിലും പരിശോധിച്ചു. തലസ്ഥാനത്ത് തന്നെ സ്വപ്ന ഉണ്ടെന്നാണ് കസ്റ്റംസിനുള്ള വിവരം. അതിനിടെയാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

നേരത്തെ തിരുവനന്തപുുരം വിമാനത്താവളം വഴി സ്വര്‍ണ്ണ കടത്തിയ കേസിലെ പ്രതിയായ അഭിഭാഷന്‍കന്‍ മുഖേനെയാണ് നീക്കമെന്നാണ് അറിയുന്നത്. സ്വപ്നയുടെ ഫ്ളാറ്റില്‍ നിന്നും കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുന്നുണ്ട്. സ്വപ്നയെ കണ്ടെത്തിയാല്‍ മാത്രമേ സ്വര്‍ണം കടത്തിയത് ആര്‍ക്ക് വേണ്ടിയാണ് എന്നതടക്കമുള്ള കൃത്യമായ വിവരങ്ങള്‍ അറിയാന്‍ കഴിയൂ.

സ്വര്‍ണക്കടത്തു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി പി.എസ്. സരിത്തിനെ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം നിരീക്ഷണ സെല്ലിലേക്കു മാറ്റി. പരിശോധനാ ഫലം വന്നതിനു ശേഷം കസ്റ്റംസ് സരിത്തിനെ കസ്റ്റഡിയില്‍ വാങ്ങും. അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോടു സംസാരിക്കരുതെന്ന് ഉന്നതര്‍ നിര്‍ദ്ദേശം നല്‍കി. കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നാരും ഫോണില്‍ വിളിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിലെ ഒരാള്‍ ചില മാധ്യമങ്ങളോടു പറഞ്ഞതിനെതിരെ വിമര്‍ശനമുയര്‍ന്നു. ഇതും നിയന്ത്രണത്തിനു കാരണമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category