1 GBP = 97.50 INR                       

BREAKING NEWS

സോളാര്‍ കേസിനു സമാനമായി സ്വപ്ന മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചത് ഉദ്യോഗസ്ഥ പ്രമുഖര്‍ക്കു പുറമേ ചില രാഷ്ട്രീയ നേതാക്കളുമായും; കോള്‍ ലിസ്റ്റില്‍ നിറയുന്നത് വിവാദങ്ങള്‍ക്കുള്ള സാധ്യത; ചില കോളുകള്‍ ഔദ്യോഗികമെന്നും വിലയിരുത്തല്‍; സരിത്തിന്റെ ഫോണ്‍ കോളുകളില്‍ പൊലീസ് ഉന്നതരുടെ സാന്നിധ്യവും; ഇനി സ്വര്‍ണ്ണ കടത്തില്‍ ഫോണ്‍ ചര്‍ച്ചകളും; അന്ന് സരിത.. ഇന്ന് സ്വപ്ന... ചര്‍ച്ചകള്‍ക്ക് പുതുമാനം നല്‍കാന്‍ കോള്‍ ലിസ്റ്റ് തെളിവുകള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ കുരുക്കിയത് സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുടെ ഫോണ്‍ കോള്‍ ലിസ്റ്റായിരുന്നു. സ്വപ്നാ സുരേഷ് പ്രതിയായ സ്വര്‍ണ്ണ കടത്ത് കേസിലും സമാനമായ തെളിവുകള്‍ കസ്റ്റംസിന് കിട്ടിയെന്ന് സൂചന. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരും സ്വപ്നാ സുരേഷിന്റെ വലയില്‍ കുടുങ്ങിയതയാണ് സൂചന. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സ്വപ്നയുടെ ഉന്നത ബന്ധങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്.

പലമന്ത്രിമാരുടേയും എംഎല്‍എമാരുടേയും നമ്പരുകളില്‍ നിന്നു മണിക്കൂറുകളോളം സരിതയെ വിളിച്ചു എന്നതിന്റെ രേഖകള്‍ പുറത്തു വന്നതാണ് സോളാറിന്റെ ചര്‍ച്ച സജീവമാക്കിയത്. സ്വര്‍ണക്കടത്ത് കേസിലും ഒളിവിലുള്ള മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഫോണ്‍കോള്‍ രേഖകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും കേന്ദ്ര ഏജന്‍സികളും ശേഖരിച്ചു. സോളാര്‍ കേസിനു സമാനമായി ഏതാണ്ട് സംസ്ഥാനത്തെ ഉന്നതരുമായി സ്വപ്ന മണിക്കൂറുകളോളം സംസാരിച്ചു എന്നു കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ പ്രമുഖര്‍ക്കു പുറമേ ചില രാഷ്ട്രീയ നേതാക്കളുമായും ഇവര്‍ നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്.

മൂന്നു ഫോണുകള്‍ ഇവര്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചില കോളുകള്‍ ജോലി സംബന്ധി ആയവ ആണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍, മറ്റു നിരവധി കോളുകളില്‍ വ്യക്തത വരാനുണ്ട്. വരുംദിവസങ്ങളില്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സരിത്തിന്റെ ഫോണ്‍ രേഖകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ സ്വപ്നയ്ക്കായി തെരച്ചില്‍ തുടരുകയാണ്.

വിമാനത്താവളത്തില്‍ ബാഗ് എത്തിയാല്‍ ക്ലിയറിങ് ഏജന്റിന് മുന്നില്‍ വ്യാജ ഐഡി കാര്‍ഡ് കാണിച്ച് സരിത് സ്വര്‍ണം ഏറ്റുവാങ്ങുകയാണ് പതിവ്. ഇതിനെ കുറിച്ച് ഏജന്റിന് അറിവുണ്ടായിരുന്നില്ല .നയതന്ത്ര ബാഗാണ് എന്നതിനുള്ള സാക്ഷിപത്രവും ഒപ്പിട്ട കത്തും സരിത് ഹാജരാക്കുമായിരുന്നു. ഇതുകൊണ്ട് തന്നെ കോണ്‍സുലേറ്റില്‍ ഇനിയും കള്ളന്മാരുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

പ്രതിയായ സരിത്തിന്റെ കൂട്ടാളി സന്ദീപ് നായരുടെ ഭാര്യ കസ്റ്റഡിയില്‍. ഇവരെ നിലവില്‍ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണം കസ്റ്റംസ് പിടിച്ചവിവരം പുറത്തുവന്നതുമുതല്‍ സന്ദീപ് ഒളിവിലാണ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്നാണ് സൂചന. സന്ദീപ് നായരുടെ ഭാര്യ സൗമ്യയെയാണ് കസ്റ്റഡിയിലെടുത്ത് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. വിപുലമായ റാക്കറ്റാണ് സ്വര്‍ണ്ണക്കടത്തിന് പിന്നിലെന്നാണ് കസ്റ്റംസ് കരുതുന്നത്. സന്ദീപ് നായരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്.

കേസിലെ മുഖ്യകണ്ണിയായ സ്വപ്ന സുരേഷ് ഒളിവിലാണ്. സ്വപ്നയെ കണ്ടെത്താന്‍ വിപുലമായ പരിശോധനകള്‍ നടത്തിയിരുന്നു. നേരത്തെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ കസ്റ്റംസ് ഉദ്യോഗസ്ഥനുമായി ഈ സംഘത്തിന് ബന്ധുമുണ്ടെന്ന സംശയവും കസ്റ്റംസ് പങ്കുവെക്കുന്നു സ്വപ്നയുമായി ബന്ധമുള്ള ചില കേന്ദ്രങ്ങള്‍ കൊച്ചിയിലെ അഭിഭാഷകരുമായി ബന്ധപ്പെട്ടു എന്ന വിവരം ലഭിച്ചിട്ടുണ്ട്. കീഴടങ്ങാനുള്ള സൂചനകളാണ് പുറത്തുവരുന്നത്. അമ്പലമുക്കിലെ ഫ്‌ലാറ്റില്‍ ഏതാണ്ട് ആറ് മണിക്കൂര്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ചില രേഖകളും പെന്‍ഡ്രൈവും ലാപ്‌ടോപ്പും കണ്ടെത്തിയിരുന്നു. കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക് ഷോപ്പിന്റെ ഉടമയാണ് സന്ദീപ് നായര്‍. വര്‍ക് ഷോപ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പങ്കെടുത്തത് വിവാദമായിരുന്നു.

ആരും കണ്ടെത്തില്ലെന്ന വിശ്വാസത്തില്‍ ശുചിമുറി ഉപകരണങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം ഉരുക്കി നിറച്ചാണ് 30 കിലോ സ്വര്‍ണം കടത്തിയത്. ഡിപ്ലോമാറ്റിക് ബാഗേജായതിനാല്‍ പരിശോധിക്കാന്‍ കഴിയില്ലെന്ന ബലത്തിലായിരുന്നു കടത്തല്‍. എന്നാല്‍, ചില രേഖകളില്‍ വ്യത്യാസം കണ്ടതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. ബാഗേജ് വിട്ടുനല്‍കാത്തതിനെത്തുടര്‍ന്ന് ഇയാള്‍ വിമാനത്താവളത്തിലെത്തി ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടതോടെ കസ്റ്റംസ് അധികൃതര്‍ കോണ്‍സുലേറ്റില്‍ ബന്ധപ്പെട്ടു.

ഇയാള്‍ പിആര്‍ഒ അല്ലെന്ന് വിവരം ലഭിച്ചതോടെ ബാഗേജ് പരിശോധിക്കാന്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിന്റെയും കോണ്‍സുലേറ്റിന്റെയും അനുമതിയോടെ നടത്തിയ പരിശോധനയിലാണ് 30 കിലോ സ്വര്‍ണം കണ്ടെടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category