1 GBP = 97.50 INR                       

BREAKING NEWS

സുഹൃദ് സദസ്സുകളില്‍ പ്രത്യക്ഷപ്പെട്ടത് ലക്ഷങ്ങള്‍ വിലമതിക്കുന്ന ബ്രീറ്റ്ലിങ് വാച്ച് കയ്യില്‍കെട്ടി; വിറ്റഴിക്കാന്‍ ശ്രമിച്ചത് അരലക്ഷത്തിനു മുകളിലുള്ള മൊബൈലുകളും; തലസ്ഥാനത്തെ സുഹൃത്തുക്കള്‍ അകറ്റി നിര്‍ത്തിയപ്പോള്‍ അപ്രത്യക്ഷനായ സന്ദീപ് വീണ്ടും എത്തിയത് സ്വപ്നാ സുരേഷിന്റെ പിന്തുണയോടെയുള്ള മാസ് എന്ട്രിയിലൂടെ; നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ പൊലീസിനോട് പറഞ്ഞതും സന്ദീപിന്റെ പങ്ക്; നെടുമങ്ങാട്ടെ 'കാര്‍ബണ്‍ ഡോക്ടര്‍' കസ്റ്റംസിന്റെ നോട്ടപ്പുള്ളി

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സന്ദീപ് നായര്‍ സ്വര്‍ണം കടത്ത് റാക്കറ്റിന്റെ ഭാഗമെന്നു സൂചന. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വര്‍ണം കടത്ത് മാഫിയയുമായി അടുത്ത ബന്ധമുള്ളയാളാണ് സന്ദീപ് നായര്‍ എന്നാണ് ലഭിക്കുന്ന സൂചന.

നാല് വര്‍ഷം മുന്‍പ് തന്നെ സ്വര്‍ണം കടത്ത് കേസില്‍ സന്ദീപ് പ്രതിയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. നടിയും നര്‍ത്തകിയുമായ ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ സ്വര്‍ണം കടത്ത് കേസുമായി ബന്ധപ്പെട്ടു ചൂണ്ടിക്കാട്ടിയത് സന്ദീപുമായുള്ള ബന്ധമാണ്. പക്ഷെ പൊലീസിന് സന്ദീപിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് സന്ദീപുമായി അടുപ്പമുള്ള സരിതിന് നേര്‍ക്ക് പൊലീസിന്റെ സംശയക്കണ്ണുകള്‍ നീളുന്നത്.

താമസിയാതെ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിവാദ സ്വര്‍ണ്ണക്കടത്ത് കേസില്‍ സരിത് കസ്റ്റംസ് പിടിയിലുമായി. സരിത് പിടിയിലായപ്പോള്‍ ആദ്യം വെളിപ്പെടുത്തിയത് സ്വപ്നയുമായുള്ള തന്റെ ബന്ധമാണ്. ഇതോടൊപ്പം തന്നെയാണ് സരിത് സന്ദീപുമായുള്ള ബന്ധവും വെളിപ്പെടുത്തിയത്. കസ്റ്റംസ് തിരയാന്‍ തുടങ്ങിയതോടെ സ്വപ്നയ്ക്ക് പിന്നാലെ സന്ദീപും അപ്രത്യക്ഷനായി.

തലസ്ഥാന നഗരിയില്‍ പലരുമായും അടുപ്പമുള്ളയാളാണ് സന്ദീപ് നായര്‍. ഈ ബന്ധം വെച്ച് മുന്‍പ് നടന്ന സ്വര്‍ണം കടത്ത് കേസില്‍ നിന്നും തലയൂരാന്‍ ഇയാള്‍ കസ്റ്റംസിനെ സമീപിച്ചിരുന്നു. സന്ദീപ് സഹായം തേടിയതനുസരിച്ച് സന്ദീപുമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അടുത്ത് എത്തിയ വ്യക്തിയോട് കസ്റ്റംസ് അന്ന് പറഞ്ഞത് ഇയാള്‍ പിടികിട്ടാപ്പുള്ളിയാണെന്നാണ്. കസ്റ്റംസിനടുത്ത് എത്തിച്ചതിനാല്‍ തത്കാലം അറസ്റ്റ് ചെയ്യുന്നില്ലെന്നും എന്നാല്‍ പിന്നീട് സന്ദീപിനെ അറസ്റ്റ് ചെയ്യും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

സന്ദീപിനോപ്പം എത്തിയ ആളെ ഞെട്ടിച്ച രീതിയിലുള്ള സംസാരമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയത്. തിരികെ വന്നപ്പോള്‍ സന്ദീപിന്റെ സുഹൃത്തുക്കള്‍ക്ക് ഇയാള്‍ മുന്നറിയിപ്പ് നല്‍കി. കാഞ്ഞപുള്ളിയാണ് സന്ദീപ്. നിങ്ങള്‍ കയ്യൊഴിക്കുകയാണ് നല്ലതെന്നെന്നായിരുന്നു കസ്റ്റംസില്‍ നിന്ന് ലഭിച്ച ഉപദേശം. ഇതോടെയാണ് സന്ദീപിനെ സുഹൃത്തുക്കളില്‍ പലരും അകറ്റി നിര്‍ത്താന്‍ തുടങ്ങിയത്.

തിരുവനന്തപുരം പ്രസ് ക്ലബിനു സമീപമുള്ള ഒരു ഹോട്ടല്‍ പരിസരമായിരുന്നു മുന്‍പ് സന്ദീപിന്റെ ക്യാമ്പ്. ഇവിടെ വച്ചാണ് പലര്‍ക്കും സന്ദീപിനെ അറിയാവുന്നത്. വിലകൂടിയ മൊബൈല്‍ ഹാന്റ് സെറ്റുകള്‍ വിറ്റഴിക്കുകയായിരുന്നു സന്ദീപിന്റെ മുഖ്യ പരിപാടി. അരലക്ഷത്തിനു മുകളില്‍ വില മതിക്കുന്ന മൊബൈലുകളാണ് സന്ദീപ് വിറ്റഴിക്കാന്‍ ശ്രമിച്ചിരുന്നതെന്നു സന്ദീപുമായി അടുപ്പമുണ്ടായിരുന്നവര്‍ മറുനാടനോട് പറഞ്ഞു. അന്ന് തന്നെ സന്ദീപിനെക്കുറിച്ച് പലര്‍ക്കും വശപ്പിശക് തോന്നിയിരുന്നു.

ലക്ഷങ്ങള്‍ വിലമതിക്കുന്ന ബ്രീറ്റ്ലിങ് വാച്ചുകള്‍ ആണ് സന്ദീപ് ധരിച്ചിരുന്നത്. എവിടെ നിന്നാണ് വിലപിടിപ്പുള്ള മൊബൈലുകള്‍ ലഭിക്കുന്നതെന്നു സന്ദീപ് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. അവിടെ നിന്ന് പിന്നെ കണ്ണഞ്ചിക്കുന്ന വേഗതയിലാണ് സന്ദീപിന്റെ വളര്‍ച്ച. സന്ദീപ് സുഹൃദ് സദസുകളില്‍ നിന്നും പിന്നീട് അപ്രത്യക്ഷനായി. സന്ദീപിനെക്കുറിച്ച് പിന്നീട് പലര്‍ക്കും വിവരം ലഭ്യമായിരുന്നില്ല. ആ സമയം തന്നെ സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് പ്രതിചേര്‍ക്കപ്പെട്ടിരുന്നു. സ്വാധീന ശക്തിയുള്ളവരുമായി ബന്ധങ്ങള്‍ ഉണ്ടാക്കുന്നതില്‍ മിടുക്കനായിരുന്നു സന്ദീപ് എന്നാണ് ലഭിക്കുന്ന വിവരം. ഈ ബന്ധങ്ങള്‍ തന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടി സന്ദീപ് മടിച്ചിരുന്നുമില്ല.

സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരില്‍ കസ്റ്റംസ് അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ മുങ്ങിയ സന്ദീപ് എവിടെയുണ്ടെന്ന സൂചനകള്‍ ലഭ്യമല്ല. ഇപ്പോള്‍ കസ്റ്റംസ് പിടിയിലുള്ള സരിത് എല്ലാം വെളിപ്പെടുത്തുമെന്നു സന്ദീപ് ഭയക്കുന്നതായി സൂചനയുണ്ട്. യുഎഇ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പല വിവരങ്ങളും സരിത് കസ്റ്റംസിനോട് വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിക്കുന്നത്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിവാദ സ്വര്‍ണക്കടത്ത് കേസില്‍ സരിത് കസ്റ്റംസ് പിടിയിലാവുകയും സ്വപ്ന ഒളിവിലാകുകയും ചെയ്ത സമയത്ത് തന്നെ സന്ദീപും മുങ്ങിയിരുന്നു. ഇപ്പോള്‍ സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിനൊപ്പം സ്പീക്കര്‍ പങ്കെടുത്ത് ഉദ്ഘാടനം ചെയ്ത കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സന്ദീപ്. കാറുകളുടെ എഞ്ചിനില്‍ നിന്ന് കാര്‍ബണ്‍ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പായ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് അടുത്ത ബന്ധമുണ്ടായിരുന്നു. സ്ഥാപനത്തിന്റെ ഉടമയല്ലാതിരുന്നിട്ടും സ്വപ്നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചത്. ഈ സാഹചര്യത്തിലാണ് സന്ദീപിനെതിരെ അന്വേഷണം നീണ്ടത്. ഇതിനിടെയാണ് സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുക്കുന്നത്.

ഇവര്‍ക്ക് സ്വര്‍ണ്ണകടത്തില്‍ പങ്കുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായര്‍ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല. ഫോണ്‍ ഓഫാണ്. എവിടെയാണെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് അറിയില്ല. സന്ദീപിന് സ്വപ്നയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന സംശയം ശക്തമാണ്. ഈ സാഹചര്യത്തിലാണ് സന്ദീപ് നായര്‍ക്കെതിരെ അന്വേഷണം. സ്വപ്ന ഒളിവില്‍ പോയതിന് പിന്നാലെ സന്ദീപിനെ കാണാതായത് ദുരൂഹമാണ്.

2019 ഡിസംബര്‍ 31-നാണ് നെടുമങ്ങാട്ടുള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടച്ചടങ്ങില്‍ സ്പീക്കര്‍ പങ്കെടുത്തത്. സ്വപ്ന സുരേഷ് സ്പീക്കര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെയും സൗഹൃദ അഭിവാദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് സ്വപ്നയാണെന്ന് സ്പീക്കര്‍ സമ്മതിച്ചു. പക്ഷെ ഇതിന്റെ പേരിലുള്ള വിവാദങ്ങള്‍ എല്ലാം സ്പീക്കര്‍ തള്ളിക്കളയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സന്ദീപിനെ കസ്റ്റംസ് അന്വേഷിക്കാന്‍ തുടങ്ങിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category