1 GBP = 97.50 INR                       

BREAKING NEWS

സ്വപ്നയുടെ വക എല്ലാ ദിവസവും നിശാ പാര്‍ട്ടി; ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒരിക്കല്‍ ഞാനും പോയി; കുടിച്ചു കൂത്താടിയ ഐടി സെക്രട്ടറി ശിവശങ്കറെ അവിടെ കണ്ടു; സ്വപ്നയുമായുള്ള കറക്കം എതിര്‍ത്തപ്പോള്‍ പീഡനം തുടങ്ങി; 80 പവന്റെ സ്വര്‍ണം അടിച്ചു മാറ്റിയതില്‍ കൈരളി ടിവി മുന്‍ വാര്‍ത്താ അവതാരകയായിരുന്ന സഹോദരിക്കും പങ്ക്; കേസ് കൊടുത്താല്‍ തീര്‍ക്കുമെന്ന് പറഞ്ഞ ഭര്‍ത്താവിന്റെ അച്ഛന്‍ സാദന കുമാറും; സ്വര്‍ണ്ണ കടത്തില്‍ ജീവിതം പോയ യുവതിയുടെ കഥ; പാച്ചല്ലൂരിലെ കുടുംബവും ചില്ലറക്കാരല്ല

Britishmalayali
പ്രവീണ്‍ സുകുമാരന്‍

തിരുവനന്തപുരം. യു എ ഇ കോണ്‍സുലേറ്റില്‍ തന്റെ ഭര്‍ത്താവ് ജോലിക്കു കയറിയതു മുതല്‍ തന്റെ കുടംബ ജീവിതത്തില്‍ താളം തെറ്റല്‍ തുടങ്ങിയെന്ന് സ്വര്‍ണ കള്ളക്കടത്തു കേസില്‍ പിടിയിലായ സരിതിന്റെ ഭാര്യ. സ്വപ്ന എന്ന സ്ത്രീയുമായി അടുത്തു തുടങ്ങിയപ്പോള്‍ തന്നെ താന്‍ വിലക്കി. എന്നാല്‍ സരിത്തിന്റെ സഹോദരിയും മുന്‍ ചാനല്‍ അവതാരകയുമായ സ്ത്രീയും ബിസിനസുകാരന്‍ അളിയനും എല്ലാ പിന്തുണയും നല്കിയെന്നും ഭാര്യ പറയുന്നു. കൈരളി ടിവിയില്‍ ആയിരുന്നു സരിതിന്റെ സഹോദരി മുമ്പ് ജോലി ചെയ്തിരുന്നത്. ജീവന്‍ ടിവിയിലും ഇവര്‍ ജോലി ചെയ്തിട്ടുണ്ട്. അവര്‍ പറയുന്നത് ഞെട്ടിക്കുന്ന വിരവങ്ങളാണ്. തിരുവനന്തപുരത്ത് പാച്ചല്ലൂരിലാണ് സരിതിന്റെ വീട്. ഇവിടെ സരിതിന്റെ ഭാര്യയ്ക്ക് നേരിടേണ്ടി വന്നതുകൊടിയ പീഡനങ്ങളാണ്.

സ്വപ്നയുടെ വകയായി എല്ലാ ദിവസവും നിശാ പാര്‍ട്ടി ഉണ്ടാവും. ഒരു ദിവസം സരിത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി താനും നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തു ... പി ടി പി നഗറില്‍ വച്ചായിരുന്നു പാര്‍ട്ടി. കുടിച്ചു കൂത്താടിയ ഐടി സെക്രട്ടറി ശിവ ശങ്കറെ അവിടെ വെച്ചു കണ്ടു.... സ്വപ്നയും മദ്യപിച്ചിരുന്നു. സ്വപ്നക്ക് ശിവശങ്കറുമായി നല്ല ബന്ധമുണ്ടെന്ന് സരിത്ത് പറഞ്ഞ് അറിയാം. പക്ഷേ അന്നാണ് അടുത്ത് കണ്ടത്. ശിവശങ്കറെ കൂടാതെ വേറെയും ചില വി ഐ പി കള്‍ ഉണ്ടായിരുന്നു. പേര് അറിയില്ല. ശിവശങ്കര്‍ ഇവരുടെ ദൈനംദിന കാര്യങ്ങളില്‍ പോലും ഇടപെടുന്ന ആളാണ് കോണ്‍സുലേറ്റിലെ ജോലി പോയപ്പോള്‍ സ്വപ്നക്ക് ശിവശങ്കര്‍ സാര്‍ ഐ.ടി വകുപ്പില്‍ ജോലി നല്‍കിയെന്ന് അറിഞ്ഞിരുന്നു. ഒരു ലക്ഷം ശമ്പളം ഉണ്ടെന്നും കേട്ടിരുന്നു-ഇതാണ് സരിതിന്റെ ഭാര്യയ്ക്ക് പറയാനുള്ളത്.

സ്വപ്ന ജോലി ചെയ്തിരുന്ന സ്ഥാപനങ്ങിള്‍ എല്ലാം പ്രശ്‌നക്കാരി ആയിരുന്നുവെന്ന് സരിത് അന്നു പറയുമായിരുന്നു. അവരെ പിണക്കാന്‍ കഴിയില്ലെന്നും ഗുണം ഉണ്ടെന്നും പറഞ്ഞിരുന്നു. അന്നേ ഞാന്‍ വിലക്കി ഈ ബന്ധം വേണ്ട .. പക്ഷേ എന്റെ വാക്കിന് വില കല്‍പ്പിക്കാതെ അവര്‍ അടുത്തു. സ്വപ്ന് തന്നെ കോണ്‍സുലേറ്റിന്റെ കാറില്‍ സരിത്തുമായി കറക്കം തുടങ്ങി. കൊച്ചിയിലും കോഴിക്കോടും ഒക്കെ ഇവര്‍ രണ്ടുപേരും മാത്രം ഒരുമിച്ചു യാത്ര തുടങ്ങി ..ദിവസങ്ങള്‍ കഴിഞ്ഞാണ് മടങ്ങി വന്നിരുന്നത്. ചോദിക്കുമ്പോള്‍ ഡിപ്‌ളോമാറ്റിക് കണ്‍സയെന്റ്‌മെന്റിനാണ് പോയത് എന്നാണ് പറഞ്ഞത്. രണ്ടു പേരുടെയും ബന്ധം വഴി വിട്ടതാണന്നു മനസിലാക്കിയതോടെ ഞാന്‍ കൂടുതല്‍ എതിര്‍ത്തു.

അങ്ങനെ വീട്ടില്‍ എന്നും പ്രശ്‌നങ്ങളായി സരിത്തിന്റെ അമ്മയും അച്ഛനും പോലും ഈ വിഷയത്തില്‍ എന്നെ മാനസികമായി പീഡിപ്പിച്ചു. അവര്‍ക്ക് വേണ്ടിയിരുന്നത് പണവും സ്വര്‍ണവുമായിരുന്നു. എന്റെ 80 പവന്റെ സ്വര്‍ണം അവര്‍ തട്ടിയെടുത്തു. കല്യാണം കഴിഞ്ഞു വന്നയുടന്‍ ഊരി വാങ്ങിയ ആഭരണങ്ങള്‍ പിന്നീട് ഞാന്‍ കണ്ടിട്ടില്ല, സ്വപ്ന ബന്ധത്തെ എതിര്‍ത്തതു മുതല്‍ തൊട്ടതിനും പിടിച്ചതിനും പീഡനമായിരുന്നു . പീഡനം സഹിക്കാന്‍ വയ്യാതായപ്പോഴാണ് ഞാന്‍ അച്ഛനെ വിളിച്ചു പറഞ്ഞശേഷം അവരുടെ തിരുവല്ലത്തെ വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് കേസു കൊടുത്താല്‍ തീര്‍ത്തു കളയുമെന്ന് സരിത്തിന്റെ പിതാവ് സാദനകുമാര്‍ ഭീക്ഷണപ്പെടുത്തി.

എല്ലാം സഹിച്ചു ക്ഷമിച്ചുമാണ് ഞാന്‍ കഴിഞ്ഞത്. കോണ്‍സുലേറ്റില്‍ സരിത്തിന്റെ ബോസ് ആയിരുന്നു സ്വപ്ന. ,സ്വപ്നയ്ക്ക് കോണ്‍സുലേറ്റില്‍ തന്നെ വഴി വിട്ട ബന്ധങ്ങള്‍ ഉണ്ടായിരുന്നു ഇതറിഞ്ഞിട്ടും സരിത് അവരുമായി അടുത്തു. സരിത്തും സ്വപ്നയു ചേര്‍ന്ന് നടത്തിയ ചില സാമ്പത്തിക തട്ടിപ്പുകളാണ് ഇവര്‍ അവിടെ നിന്നും പുറത്താവാന്‍ കാരണമെന്നും സരിത്തിന്റെ ഭാര്യ പറയുന്നു. ഏത് അന്വേഷണ ഏജന്‍സി വന്ന് ചോദിച്ചാലും എന്നിക്കറിയാവുന്നത് പറയുമെന്നും സരിത്തിന്റെ ഭാര്യ വെളിപ്പെടുത്തി. . കസ്റ്റംസും എന്‍ ഐ എ അടക്കമുള്ള ഏജന്‍സികളും സരിത്തിന്റെ ഭാര്യയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് സൂചന.

അതേ സമയം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കസ്റ്റംസ് നടപടി തുടങ്ങി. അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുക. അറ്റാഷെയ്ക്ക് നയതന്ത്ര പരിരക്ഷ നിലനില്‍ക്കുന്നതുകൊണ്ട് കേന്ദ്രത്തിന്റെ അനുമതിക്കായി കസ്റ്റംസ് കത്ത് നല്‍കിയിട്ടുണ്ട്. കസ്റ്റംസ് പ്രിവന്റീവ് കമീഷണര്‍ കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡിനാണ് കത്ത് നല്‍കിയിരിക്കുന്നത്. കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് ഈ അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറും. അറ്റാഷെയുടെ പേരിലാണ് സ്വര്‍ണം ഉള്‍പ്പെട്ട ബഗേജ് എത്തിയത്.

ഭക്ഷ്യ വസ്തുക്കള്‍ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നാണ് അറ്റാഷെ പറയുന്നത്. സ്വര്‍ണം കൊണ്ടു വന്നതില്‍ ബന്ധമില്ലെന്നാണ് അറ്റാഷെയുടെ വിശദീകരണം. അറ്റാഷെ ഒപ്പിട്ട കത്തുമായാണ് സരിത് ബാഗേജ് എടുക്കാന്‍ എത്തിയത്. കത്ത് വ്യാജമാണോ എന്നും അന്വേഷിക്കുന്നുണ്ട്. വ്യക്തത വരുത്താനാണ് അറ്റാഷെയില്‍ നിന്ന് വിശദാംശങ്ങള്‍ ചേദിച്ചറിയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത്തരത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കേസില്‍ യുഎഇ കോണ്‍സുലേറ്റിന്റെ ഭാഗത്ത് ഗുരുതര വീഴ്ച വന്നതായി കസ്റ്റംസ് കണ്ടെത്തി. കോണ്‍സുലേറ്റില്‍ വരുന്ന ചില പാഴ്‌സലുകള്‍ എടുത്തിരുന്നത് സരിത്താണെന്നാണ് കണ്ടെത്തല്‍.

കോണ്‍സുലേറ്റിലെത്തുന്ന പാഴ്‌സലിന് പണം അടയ്‌ക്കേണ്ടത് കോണ്‍സുലേറ്റ് തന്നെയാണ്. എന്നാല്‍ ഈ ചട്ടം മറികടന്ന് ചില പാര്‍സലിന്റെ പണമടയ്ക്കുന്നത് സരിത്താണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പാര്‍സല്‍ കൊണ്ടുപോകുന്നത് സരിത്തിന്റെ വാഹനത്തില്‍ തന്നെയാണ്. കോണ്‍സുലേറ്റ് വാഹനത്തില്‍ കൊണ്ടു പോകണമെന്ന നിയമം മറികടന്നാണ് ഈ ഇടപെടല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category