1 GBP = 97.50 INR                       

BREAKING NEWS

അതി വിശ്വസ്തനായതു കൊണ്ട് ജപ്പാന്‍ യാത്രയില്‍ ഒപ്പം കൂട്ടി; കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ മനസറിഞ്ഞ് പ്രവര്‍ത്തിച്ചതോടെ വീട്ടിലും പ്രിയപ്പെട്ടവനായി; മഹാപ്രളയത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി താങ്ങു തണലുമായ സൂപ്പര്‍ ഹീറോ; ഇനി ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടേണ്ടത് തീരെ ജൂനിയറായ മീര്‍ മുഹമ്മദിനെ; മുതിര്‍ന്ന ഐഎഎസുകാരും ഐപിഎസുകാരും കട്ടകലിപ്പില്‍; മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ മീര്‍ മുഹമ്മദിനെ കാത്തിരിക്കുന്നത് കല്ലു മുള്ളും നിറഞ്ഞ പാത

Britishmalayali
പ്രവീണ്‍ സുകുമാരന്‍

തിരുവനന്തപുരം. നയതന്ത്ര സ്വര്‍ണകടത്തിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷുമായി അടുത്ത് ബന്ധം ഉണ്ടെന്ന് തെളിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഒഴിവാക്കപ്പെട്ട ശിവശങ്കര്‍ ഐ എഎസിന് പകരം എത്തിയത് കണ്ണൂരുകാരുടെ ഹീറോ ആയിരുന്ന മീര്‍ മുഹമ്മദ് ഐ എ എസ്. നിലവില്‍ ശുചിത്വ മിഷന്‍ ഡയറക്ടര്‍ ആയ മീര്‍ മുഹമ്മദിന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പിള്‍ സെക്രട്ടറിയുടെ ചുമതലയാണ് ഇപ്പോള്‍ നല്കിയിരിക്കുന്നത്.

മന്ത്രിസഭായോഗത്തില്‍ വെച്ച് ശുചിത്വമിഷനില്‍ നിന്നും ഒഴിവാക്കി പൂര്‍ണ ചുമതലയില്‍ മീര്‍ മുഹമ്മദിനെ എത്തിക്കും. ശിവശങ്കര്‍ ഐ എ എസിനെ ഒഴിവാക്കാന്‍ തീരുമാനിച്ചപ്പോള്‍ പകരം ആര് എന്ന ചര്‍ച്ച മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തമ്മില്‍ നടത്തിയിരുന്നു. മുതിര്‍ന്ന ഏതെങ്കിലും ഐ എ എസുകാരെ നിശ്ചയിക്കാനായിരുന്നു ചീഫ് സെക്രട്ടറിക്ക് താല്പര്യം എന്നാല്‍ ഒരു ശങ്കയും കൂടാതെ ശുചിത്വമിഷന്‍ ഡയറക്ടരെ തീരുമാനിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു. പൊതുവെ ജൂനിയറായ ഒരു ഉദ്യോഗസ്ഥനെ നിര്‍ണായക ചുമതല ഏല്‍പ്പിച്ചാല്‍ എങ്ങനെ എന്ന സംശയം ചീഫ് സെക്രട്ടറി പ്രകടിപ്പിച്ചെങ്കിലും സീനിയോറിട്ടി അല്ല ആത്മാര്‍ത്ഥയും ജോലിയുമാണ് നോക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നാണ് അറിയുന്നത്.

ഇതോടെയാണ് മീര്‍ മുഹമ്മദ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകുന്നത്. നിലവില്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സിവില്‍ സര്‍വ്വീസുകാര്‍ കൂടുതലായി ബന്ധപ്പെട്ടിരുന്നത് ശിവശങ്കറിനെയാണ്. ശിവശങ്കറിന് പകരക്കാരനായി മീര്‍ മുഹമ്മദ് എത്തുമ്പോള്‍ ഇനി എല്ലാവരും സമീപിക്കേണ്ടത് മീറിനെയെന്ന സന്ദേശമാണ് മുഖ്യമന്ത്രി നല്‍കുന്നത്. ഇത് മുതിര്‍ന്ന സിവില്‍ സര്‍വ്വീസുകാരെ അലോസരപ്പെടുത്തുന്നുണ്ട്. താരതമ്യേന ജൂനിയറായ മീറിനെ അംഗീകരിക്കാന്‍ ഐപിഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മടിയുണ്ട്.

നവംബര്‍ 23 മുതല്‍ ഡിസംബര്‍ നാലു വരെ 12 ദിവസത്തെ യാത്ര ജപ്പാനിലും ദക്ഷിണകൊറിയയിലും മുഖ്യമന്ത്രി നടത്തിയിരുന്നു. മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, വ്യവസായ സെക്രട്ടറി ഡോ. ഇളങ്കോവന്‍, ഗതാഗത സെക്രട്ടറി കെ. ജ്യോതിലാല്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍ മീര്‍ മുഹമ്മദ് എന്നിവരുമുണ്ടായിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ഭാര്യ കമല, മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര, മന്ത്രി ശശീന്ദ്രന്റെ ഭാര്യ അനിത, ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഭാര്യ സോജ ജോസ് എന്നിവരും യാത്ര സംഘത്തിലുണ്ടായിരുന്നു. ഈ യാത്രയോടെ മീറും മുഖ്യമന്ത്രിയും കൂടുതല്‍ അടുത്തു.

2011 ബാച്ചു കാരനായ മീര്‍ മുഹമ്മദ് ഐ എ എസ് മുഖ്യമന്ത്രിയുമായി അടുക്കുന്നത് കണ്ണൂര്‍ കളക്ടര്‍ ആയിരിക്കുമ്പോഴാണ്. കണ്ണൂരില്‍ മുഖ്യമന്ത്രി മനസില്‍ കാണുന്നത് നടപ്പിലാക്കി കാണിച്ചാണ് മീര്‍ മുഹമ്മദ് പിണറായിയുടെ ഗുഡ്ബുക്കില്‍ ഇടം നേടിയത്. ജില്ലയുടെ പൊതു പ്രശ്‌നങ്ങള്‍ ജനപ്രതിനിധികളെ വിളിച്ചു ചര്‍ച്ച നടത്തി നടപ്പിലാക്കാവുന്ന പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കി ജില്ലയുടെ ടൂറിസം സാധ്യത മനസിലാക്കി മീര്‍മുഹമ്മദ് തന്നെ എഴുതി സംവിധാനം ചെയ്തു രണ്ടു മിനിട്ട് ദൈര്‍ഘ്യമുള്ള പ്രോമോഷന്‍ വീഡിയോ പുറത്തിറക്കി. ജില്ലയിലെ ആസുത്രണ പദ്ധതികള്‍ക്ക് ദിശാ ബോധം നല്കി.

കണ്ണൂരിനെ വെറും അഞ്ചു മാസം കൊണ്ടു പ്ലാസ്റ്റിക് ഫ്രീ ജില്ലയാക്കി. ഹാന്റലൂം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രചാരണം നല്കി അങ്ങനെ കണ്ണൂരില്‍ കൈത്തറി മേഖലയില്‍ ഉണര്‍വ്വ് പ്രകടമായി കൂടാതെ അസംഘടിത മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങളില്‍ കള്കടര്‍ നേരിട്ടു തന്നെ ഇടപെട്ടു. പരമ്പരാഗത ചെറുകിട തൊഴിമേഖലകളിലെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണാന്‍ ശ്രമിച്ചു. ഇതിന് പുറമെ കഴിഞ്ഞ മഹാപ്രളയ സമയത്ത് ഓഫീസില്‍ ഇരുന്ന കാര്യങ്ങള്‍ നിയന്ത്രിക്കേണ്ട കളക്ടര്‍ ജനങ്ങള െസഹായിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഒപ്പം ഇറങ്ങി.ഇങ്ങനെ കണ്ണൂര്‍ കാരുടെ ഹീറോ ആയ ഈ യുവ ഐ എ എസു കാരനോടു മുഖ്യമന്ത്രിക്ക് അന്നേ വാത്സല്യമായിരുന്നു.

കണ്ണൂരില്‍ നടത്തിയ പ്ലാസ്റ്റിക് ഫ്രീ നീക്കങ്ങളാണ് മീര്‍ മുഹമ്മദിനെ ശുചിത്വമിഷന്റെ തലപ്പത്ത് എത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുഖ്യമന്ത്രി ജപ്പാനിലും ദക്ഷിണകൊറിയയിലുമായി നടത്തിയ 12 ദിവസത്തെ സന്ദര്‍ശനത്തിലും മീര്‍ മുഹമ്മദിനെ ഒപ്പം കൂട്ടിയിരുന്നു. യാത്രയുടെ മുഴുവന്‍ ഏകോപനമവും അന്ന് മീര്‍ മുഹമ്മദിനായിരുന്നു. ജൂനിയര്‍ ആയ മീര്‍ മുഹമ്മദ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ണായക ചുമതലയില്‍ എത്തുന്നതില്‍ മുതിര്‍ന്ന ഐ എ എസുകാര്‍ക്കിടയില്‍ അതൃപ്തി ഉണ്ട. മുഖ്യമന്ത്രിയുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന സീനിയേഴ്‌സ് ഉണ്ടായിട്ടും പൊതുവെ ജൂനിയറായ ഒരാളെ പരിഗണിച്ചത് ശരിയായില്ലെന്ന് ഇവരില്‍ ചിലര്‍ ചീഫ് സെക്രട്ടറിയോടു പരിഭവം പറഞ്ഞുവെന്നാണ് വിവരം.

ഇനി എത്ര മുതിര്‍ന്ന ഐ എ എസ് ഓഫീസര്‍ ആയാലും മുഖ്യമന്ത്രിയ കാണാനും വകുപ്പിന്റെ കാര്യങ്ങള്‍ ധരിപ്പിക്കാനും മീര്‍ മുഹമ്മദിന്റെ സഹായം വേണം. ജുനിയറായ ഒരു ഓഫീസറുടെ അടുത്ത് ചെന്ന് പ്ലീസ് ചെയ്തു നില്‍ക്കേണ്ടി വരുമെന്ന ശങ്കയാണ് മുതര്‍ന്ന ഐ എ എസുകാരെ അലട്ടുന്നത്. എന്നാല്‍ മുഖ്യമന്ത്രി കാട്ടിയ പച്ചക്കൊടിയില്‍ കൂടുതല്‍ കര്‍മ്മനിരതനാവാനാണ് ഈ യുവഐ എ എസുകാരന്റെ ശ്രമം.2017ല്‍ ഇന്ത്യയിലെ മികച്ച ഐ എ എസുകാരനായി മീര്‍ മുഹമ്മദിനെ ദി ബെറ്റര്‍ ഇന്ത്യ സ്വതന്ത്ര വെബ്‌സൈറ്റ് തെരെഞ്ഞടുത്തിരുന്നു. മീര്‍ മുഹമ്മദിനെ കൂടാതെ കേരള കേഡറില്‍ നിന്നും പ്രശാന്ത് ഐ എ എസാണ് തെരെഞ്ഞടുക്കപ്പെട്ട മറ്റൊരാള്‍.

2011ല്‍ ഐ എ എസുലഭിച്ച ചെന്നൈ സ്വദേശിയായ മീര്‍ മുഹമ്മദ് കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ , തൃശൂര്‍ സബ്കളക്ടര്‍, സര്‍വ്വേ ഡയറക്ടര്‍, രജിസ്‌ട്രേഷന്‍ ഐ ജി ,എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷ മാണ് കണ്ണൂരില്‍ കളക്ടര്‍ ആയി എത്തിയത്. അവിടന്ന് ശുചിത്വമിഷനില്‍ എത്തിയിട്ട് ഒരു വര്‍ഷം ആകുന്നതേ യുള്ളു. എഞ്ചിനിയറിംഗില്‍ ബിരുദവും രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദവും ഉള്ള മീര്‍ മുഹമ്മദിന്റെ വിഷനും മിഷനുമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category