1 GBP = 97.30 INR                       

BREAKING NEWS

മരുന്നുകള്‍ കൊണ്ട് ലോകത്തിലാദ്യമായി ഒരു എയ്ഡ്സ് രോഗിയുടെ രോഗം മാറി; രോഗിക്ക് നല്‍കിയത് ഒരു കൂട്ടം മരുന്നുകളുടെ മിശ്രിതം; ഇത്രനാള്‍ പ്രതിവിധിയില്ലാത്ത രോഗമായിരുന്ന എയ്ഡ്സ് ചികിത്സിച്ച് ഭേദമാക്കാമെന്ന് ബ്രസീലില്‍ നിന്നുള്ള റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

ബ്രസീല്‍ സ്വദേശിയായ ഒരു 34 കാരന്‍, എയ്ഡ്സിനുള്ള വിവിധ മരുന്നുകളുടെ മിശ്രിതം തുടര്‍ച്ചയായി കഴിച്ച് രോഗത്തില്‍ നിന്നും മുക്തി നേടിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. ലോകത്തിലിതാദ്യമായാണ് മരുന്നുകള്‍ കൊണ്ട് ഒരു എയ്ഡ്സ് രോഗി രോഗമുക്തി നേടുന്നത്. ലോകാസകലമുള്ള ലക്ഷക്കണക്കിന് എയ്ഡ്സ് രോഗികള്‍ക്ക് ആശ്വാസമാവുകയാണ് ഈ വാര്‍ത്ത.

ആന്റി വൈറല്‍ തെറാപി ഉള്‍പ്പടെ വിവിധ എയ്ഡ്സ് മരുന്നുകള്‍ ഒന്നിച്ച് ചേത്തായിരുന്നു സാവോപോളോ രോഗി എന്ന് നാമകരണം ചെയ്ത ഈ എയ്ഡ്സ് രോഗിക്ക് നല്‍കിയിരുന്നതെന്ന് അയാളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനു പുറമെ ആന്റിറിട്രോ വൈറലുകള്‍, നിക്കോടിനാമൈഡ് എന്ന വിറ്റാമിന്‍ ബി 3 എന്നിവയും നല്‍കിയിരുന്നതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.

മറ്റ് രണ്ടുപേര്‍ക്ക് കൂടി എയ്ഡ്സ് ഭേദമായിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും അവര്‍ അത്യന്തം അപകടം പിടിച്ച അസ്ഥികളിലെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. സവോപോളൊ രോഗിക്ക് 2012 ലാണ് എയ്ഡ്സ് സ്ഥിരീകരിക്കുന്നത്. അതിനുശേഷം തുടര്‍ച്ചയായ 48 ആഴ്ച്ചകളാണ് ഇയാള്‍ ഈ പുതിയ രീതിയിലുള്ള ചികിത്സക്ക് വിധേയനായത്. ചികിത്സ കഴിഞ്ഞ് ഏകദേശം ഒരു വര്‍ഷത്തിനു ശേഷം ഈ രോഗിയുടെ ഡി എന്‍ എ യും കോശങ്ങളും പരിശോധിച്ചപ്പോള്‍ നെഗറ്റീവ് റിസള്‍ട്ടാണ് ലഭിച്ചത്.

ശരീരം മുഴുവനുമായി പരിശോധിച്ചില്ലെങ്കിലും, ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും പ്രേധാനപ്പെട്ട തെളിവുകള്‍ അനുസരിച്ച് രോഗബാധയുള്ള കോശങ്ങള്‍ ഒന്നുംതന്നെ ആ ശരീരത്തിലില്ല എന്നാണ് ഈ ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോ. റിക്കാര്‍ഡോ ഡയസ് പറയുന്നത്.ഇത് വളരെയധികം താതപര്യം ജനിപ്പിക്കുന്ന ഒരു കേസാണെന്നും എച്ച് ഐ വി ക്ക് മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിന് ഇത് കൂടുതല്‍ സഹായകരമാകുമെന്നാണ് ഇറ്റലിയിലെ ഇസ്റ്റിറ്റിയുട്ട് ഓഫ് ഹെല്‍ത്തിലെ ഡോ. ആന്‍ഡ്രിയ സവേറിനോ പറഞ്ഞത്.

എന്നാല്‍ ഈ രോഗിക്കൊപ്പം ഇതേ മരുന്നുകളുടെ മിശ്രിതം നല്‍കി ചികിത്സിച്ച മറ്റ് നാല് പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടില്ലെന്നും ഗവേഷകര്‍ അറിയിച്ചു. ഇത് പരീക്ഷണത്തിന്റെ ആദ്യപടി മാത്രമാണെന്നും എന്തെങ്കിലും അനുമാനത്തില്‍ എത്താന്‍ സാധിക്കില്ലെന്നും അവര്‍ പറയുന്നു. 1980 കളില്‍ പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ലോകത്താകമാനം ഏകദേശം 75 മില്ല്യണ്‍ ആളുകളെ ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. 33 ദശലക്ഷം പേര്‍ ഇതുമൂലം മരണമടഞ്ഞിട്ടുമുണ്ട്. ഏകദേശം 37 ദശലക്ഷം പേര്‍ ഈ രോഗവുമായി ജീവിക്കുന്നുമുണ്ട്. അവരില്‍ ഏറിയ പങ്കും ആഫ്രിക്കയിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category