1 GBP = 97.30 INR                       

BREAKING NEWS

ഇന്ത്യയ്ക്ക് പിന്നാലെ ചൈനയ്ക്ക് മുട്ടന്‍ പണി കൊടുക്കാന്‍ ഒരുങ്ങി അമേരിക്കയും; ടിക് ടോക്ക് അടക്കമുള്ള ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ അമേരിക്കയിലും നിരോധിക്കാന്‍ നീക്കം

Britishmalayali
kz´wteJI³

വാഷിങ്ടന്‍: ഇന്ത്യയ്ക്ക് പിന്നാലെ ചൈനയ്ക്ക് മുട്ടന്‍ പണി കൊടുക്കാന്‍ അമേരിക്കയും ഒരുങ്ങുന്നു. ടിക്ടോക് അടക്കമുള്ള ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചതുപോലെ അമേരിക്കയിലൂം നിരോധിക്കാനാണ് ആലോചിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് മാധ്യമമായ ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് പോംപെയോ ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനയുടെ സാമ്പത്തിക രംഗത്തിന് മികച്ച നേട്ടമായ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കുക വഴി ചൈനയെ സാമ്പത്തികമായി തകര്‍ക്കുക എന്നതാണ് അമേരിക്ക ലക്ഷ്യം വയ്ക്കുന്നത്. അതേസമയം, ചൈനയെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ വ്യത്യസ്തമായ പാത കൊണ്ടുവരണമെന്നും അദ്ദേഹം വാഷിങ്ടന്‍ വാച്ചിന്റെ ടോണി പെര്‍കിന്‍സുമായുള്ള അഭിമുഖത്തിലും വ്യക്തമാക്കി.

'ചൈനീസ് ജനതയ്ക്ക് കൂടുതല്‍ രാഷ്ട്രീയ സ്വാതന്ത്ര്യവും അവകാശങ്ങളും ലഭ്യമാക്കാനായി അവരുടെ സമ്പദ്വ്യവസ്ഥ കൂടുതല്‍ തുറക്കാനുള്ള നയമായിരുന്നു യുഎസ് ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇതു വിജയിച്ചില്ല. ആരെയും കുറ്റപ്പെടുത്തുകയല്ല. ആ തന്ത്രം വിജയിച്ചില്ലെന്നു ഇപ്പോള്‍ വ്യക്തമാകുന്നുണ്ട്. ഇതിനര്‍ഥം വ്യത്യസ്ത പാത തിരഞ്ഞെടുക്കേണ്ടതുണ്ട്.'

ട്രംപിനു മുന്‍പുള്ള റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് പ്രസിഡന്റുമാര്‍ ചൈനയുമായി വ്യാപാര ബന്ധം ആരംഭിച്ച് അമേരിക്കയിലെ മധ്യവര്‍ഗക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ ഇടയാക്കിയെന്നും പോംപെയോ കുറ്റപ്പെടുത്തി. അവര്‍ യുഎസിന് സാമ്പത്തിക പ്രയാസം ഉണ്ടാക്കിയെന്നു മാത്രമല്ല, സ്വന്തം ജനങ്ങളോടുപോലും ക്രൂരതയോടെയാണ് പെരുമാറുന്നത്, ഹോങ്കോങ്ങിലെ ദേശീയ സുരക്ഷാ നിയമത്തെ പരാമര്‍ശിച്ച് പോംപെയോ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category