1 GBP = 97.30 INR                       

BREAKING NEWS

ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്ക് കോവിഡ്; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വന്‍ വിമര്‍ശനം നേരിട്ട ബോള്‍സോനാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് തിങ്കളാഴ്ച: ശനിയാഴ്ച മുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

സവോ പോളോ: ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബോള്‍സോനാരോ തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ചത്. ചൊവ്വാഴ്ചയാണ് തനിക്ക് കോവിഡ് ബാധിച്ചതായി അദ്ദേഹം വ്യക്തമാക്കിയത്. ശനിയാഴ്ച മുതല്‍ അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങള്‍ കണ്ടിരുന്നു. തുടര്‍ന്ന് കോവിഡ് പരിശോധന നടത്തുകയും തിങ്കളാഴ്ച വൈകുന്നേരത്തോടെ പരിശോധനാ ഫലം പുറത്തു വരികയും ചെയ്തു.

കോവിഡ് പോസിറ്റീവായതോടെ അദ്ദേഹം വിശ്രമത്തിലാണ്. 'എന്റെ മുഖത്തേക്ക് നോക്കൂ, ഞാന്‍ സുഖമായിരിക്കുന്നു. ദൈവത്തിന് നന്ദി' ബോള്‍സോനാരോ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങിയ ഭരണാധികാരിയാണ് ജെയിര്‍ ബോള്‍സോനാരോ. ബ്രസീല്‍ എന്ന രാജ്യത്തെ കൂട്ടക്കുരുതി കൊടുത്തത് തന്നെ ബോള്‍സനാരോയുടെ നിലപാടാണ്.

കോവിഡില്‍ ലോകം ലോക്ഡൗണിലേക്ക് പോയപ്പോള്‍ ജനങ്ങളോട് തെരുവിലേക്ക് ഇറങ്ങാനാണ് ബോള്‍സനാരോ ആഹ്വാനം ചെയ്തത്. കോവിഡ് മഹാരോഗമൊന്നുമല്ല എന്നാണ് ബോള്‍സനാരോ പറഞ്ഞത്.കടകളും സ്ഥാപനങ്ങളും അടച്ചിട്ടുള്ള കോവിഡ് പ്രതിരോധം ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും എന്നു ബോള്‍സോനാരോ നേരത്തേ പറഞ്ഞിരുന്നു. വീട്ടില്‍ അടച്ചിട്ടിരിക്കാതെ ജനം ജോലിക്കു പോകണം. ലോക്ഡൗണ്‍ സമ്പദ് വ്യവസ്ഥയുടെ നടുവൊടിക്കും. കോവിഡ് വന്നാല്‍ സംഭവിക്കാന്‍ പോകുന്ന നഷ്ടം അതുമായി താരതമ്യം ചെയ്യുമ്പോള്‍ നിസാരമായിരിക്കുമെന്നും ബോള്‍സോനാരോ പറഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category