1 GBP = 97.50 INR                       

BREAKING NEWS

നെഹ്റു കുടുംബവുമായി ബന്ധപ്പെട്ട മൂന്നു ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണം; സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മന്ത്രിതല സമിതി രൂപീകരിച്ചു; എന്‍ഫോഴ്സ്മന്റ് അന്വേഷണം രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബ്ള്‍ ട്രസ്റ്റ്, ഇന്ദിരഗാന്ധി മെമോറിയല്‍ ട്രസ്റ്റ് എന്നിവക്കെതിരെ; കേന്ദ്ര നടപടി ചൈനീസ് സഹായം കൈപ്പറ്റിയെന്ന ആരോപണത്തില്‍; രാഷ്ട്രീയ പകപ്പോക്കല്‍ ആരോപിച്ചു കോണ്‍ഗ്രസ്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുകളെന്ന് ചൂണ്ടിക്കാട്ടി നെഹ്റു കുടുംബവുമായി ബന്ധപ്പെട്ട മൂന്ന് ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണം. ചൈനീസ് കൈയേറ്റ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന ആരോപണവും അന്വേഷണത്തിലേക്ക് നയിച്ചിട്ടുണ്ട്.

സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മന്ത്രിതല സമിതി രൂപീകരിച്ചു. ആദായനികുതിയുമായും വിദേശത്തുനിന്ന് സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചുവെന്നുമാണ് ആരോപണം. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബ്ള്‍ ട്രസ്റ്റ്, ഇന്ദിരഗാന്ധി മെമോറിയല്‍ ട്രസ്റ്റ് എന്നിവക്കെതിരെയാണ് അന്വേഷണം.

എന്‍ഫോഴ്സ്മന്റെ് ഡയറക്ടറേറ്റിന്റെ സ്പെഷല്‍ ഡയറക്ടറുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. 1991ജൂണിലാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ രൂപീകരിച്ചത്. 2002ല്‍ രാജീവ് ഗാന്ധി ചാരിറ്റബ്ള്‍ ട്രസ്റ്റും രൂപീകരിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയാണ് ഈ ട്രസ്റ്റുകളുടെ മേധാവി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി. ചിദംബരം, മന്മോഹന്‍ സിങ് തുടങ്ങിയവരാണ് ട്രസ്റ്റിലെ ബോര്‍ഡ് അംഗങ്ങള്‍.

അതേസമയം ട്രസ്റ്റുകള്‍ക്കെതിരായ ആരോപണം നിഷേധിച്ച കോണ്‍ഗ്രസ്, അന്വേഷണം രാഷ്ട്രീയ പകപ്പോക്കലാണെന്ന് പറഞ്ഞു. ഇന്ത്യ-ചൈന ആക്രമണവുമായി ബന്ധപ്പെട്ട വിഷയം വഴിതിരിച്ചുവിടുന്നതിനാണ് പുതിയ ആരോപണമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. മന്മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം കൈമാറിയതായാണ് ആരോപണം. മന്മോഹന്‍ സിങ് ധനകാര്യമന്ത്രിയായിരുന്ന കാലത്ത് 100 കോടി രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് നീക്കിവെച്ചതായും ബിജെപി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category