1 GBP = 97.30 INR                       

BREAKING NEWS

എല്ലാവര്‍ക്കും 5000പൗണ്ടിന്റെ ഗ്രീന്‍ ഹോം ഗ്രാന്റുമായി ഋഷി സുനക്; കറന്റ് ഉപയോഗം കുറയ്ക്കുന്ന ഇലക്ട്രിക് ഉപകരണം, ലോഫ്റ്റ് ഇന്‍സുലേഷന്‍, ഡബിള്‍ ഗ്ലേസ്ഡ് വിന്റോ, ബോയിലര്‍ മാറ്റം തുടങ്ങി എന്തിനും സര്‍ക്കാര്‍ സഹായം; വീ ട് പുതുക്കി പണിയാന്‍ നല്ല സമയം

Britishmalayali
kz´wteJI³

പാരിസ്ഥിതിക അവബോധം ശക്തിയായി വരുന്ന കാലത്ത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഹരിത ഗൃഹങ്ങള്‍. ഊര്‍ജ്ജോപഭോഗം പരമാവധി കുറച്ച്, പ്രകൃതിയുമായി സംതുലനപ്പെട്ടുപോകുന്ന ഗൃഹങ്ങള്‍, ആഗോള താപനം ഒരു ഭീഷണിയായി ഉയര്‍ന്നുവരുന്ന കാലഘട്ടത്തിന്റെ ഒരു ആവശ്യകതകൂടിയാണ്. അത് കൃത്യമായി മനസ്സിലാക്കി തന്നെയാണ് ചാന്‍സലര്‍ ഋഷി സുനക് തന്റെ മിനി ബജറ്റില്‍, പ്രകൃതിയോട് ചേര്‍ന്നുള്ള ഒരു ഉയര്‍ത്തെഴുന്നേല്പിന് വഴിയൊരുക്കുന്നത്. കൊറോണയുടെ മാരക പ്രഹരത്തില്‍ തകര്‍ന്നടിഞ്ഞ സമ്പദ്ഘടനയെ ഉയര്‍ത്തുന്നതിനോടൊപ്പം, പ്രകൃതിക്ക് വലിയ പ്രഹരമേല്‍ക്കാതെ രക്ഷിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. ന്‍

അതിന്റെ ഭാഗമായിട്ടാണ് ഇന്നലത്തെ മിനി ബജറ്റില്‍ 2 ബില്ല്യണ്‍ പൗണ്ടിന്റെ ഗ്രീന്‍ ഹോംസ് ഗ്രാന്റ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പുതിയ പദ്ധതി അനുസരിച്ച് വീട്ടുടമസ്ഥര്‍ക്കും ഭൂവുടമകള്‍ക്കും ഇന്‍സുലേഷനും മറ്റ് ഊര്‍ജ്ജ സംരക്ഷണ നടപടികള്‍ക്കുമായി 5,000 പൗണ്ട് വരെ ഗ്രാന്റായി ലഭിക്കും. ചില താഴ്ന്ന വരുമാനക്കാര്‍ക്ക്, ഊര്‍ജ്ജ സംരക്ഷണ നടപടികള്‍ക്കായി ചെലവാക്കിയ മുഴുവന്‍ തുകയും തിരികെ ലഭിക്കും. എന്നാല്‍ ഇതിന്റെ പരമാവധി പരിധി 10,000 പൗണ്ടായി നിജപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍, ഈ ആവശ്യത്തിനായി താഴ്ന്ന വരുമാനക്കാരെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ചുമരുകളുടെ ഇന്‍സുലേഷന്‍, ഊര്‍ജ്ജക്ഷമതയുള്ള ബോയിലറുകള്‍, ഡബിള്‍ അല്ലെങ്കില്‍ ട്രിപ്പിള്‍ ഗ്ലേസ്ഡ് ജനലുകള്‍, കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിക്കുന്ന വിളക്കുകള്‍, ഇന്‍സുലേറ്റഡ് വാതിലുകള്‍ തുടങ്ങിയവയാണ് ഈ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സെപ്റ്റംബറിലായിരിക്കും ഈ പദ്ധതി ആരംഭിക്കുക.

ഇതിനായുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി നല്‍കാനാകും. നിങ്ങള്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാം, അത് ചെയ്യുവാനായി പ്രാദേശികമായി ലഭ്യമായ സേവന ദാതാവിന്റെ വിവരം. വീടിന്റെ പുനസജ്ജീകരണത്തിന് ചെലവാകുമെന്ന് പ്രതീക്ഷിക്കുന്ന തുക തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു വേണം അപേക്ഷ തയ്യാറാക്കുവാന്‍. നിങ്ങളുടെ അപേക്ഷ അംഗീകരിക്കപ്പെടുകയാണെങ്കില്‍ വൗച്ചറുകള്‍ നിങ്ങള്‍ക്ക് തപാല്‍ മാര്‍ഗ്ഗം ലഭിക്കും. ഇത് സേവന ദാതാവിനോ ഉദ്പന്ന വിതരണക്കാരനോ നല്‍കാം.

വീട് നവീകരിക്കുവാനോ കേടുപാടുകള്‍ തീര്‍ക്കുവാനോ ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് നല്ലൊരു അവസരമാണ്. 5000 പൗണ്ടിന്റെ ധന സഹായം മാത്രമല്ല, വീടിന് ഊര്‍ജ്ജക്ഷമത കൈവരിക്കാനാവുമെങ്കില്‍ ഭാവിയില്‍ ഇലക്ട്രിക്സിറ്റി ചാര്‍ജ്ജില്‍ ഉള്‍പ്പടെ ധാരാളം ലാഭം പ്രതീക്ഷിക്കുകയും ചെയ്യാം. കൊറോണ വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും തകര്‍ത്ത ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥയെ കൈപിടിച്ചുയര്‍ത്തുവാന്‍ ലാക്കാക്കിയുള്ള മറ്റ് പല പദ്ധതികളും ഈ മിനി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category