1 GBP = 102.10 INR                       

BREAKING NEWS

അഞ്ചു ലക്ഷം പൗണ്ട് വരെയുള്ള വീടുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്; ഫര്‍ലോ സഹായം ലഭിച്ച തൊഴിലാളികള്‍ ജോലിയില്‍ മടങ്ങിയെത്തിയാല്‍ തൊഴിലുടമക്ക് ഗ്രാന്റ്; ഹോസ്പിറ്റാലിറ്റി സെക്ടറില്‍ വെറും അഞ്ച് ശതമാനം വാറ്റ്; ഡിസ്‌കൗണ്ട് നിരക്കില്‍ ഭക്ഷണം; ബ്രിട്ടനെ രക്ഷിക്കാന്‍ മിനി ബജറ്റുമായി ചാന്‍സലര്‍

Britishmalayali
kz´wteJI³

വീടുകള്‍, ഹോസ്പിറ്റലുകള്‍, സ്‌കൂളുകള്‍ തുടങ്ങിയവ ഊര്‍ജ്ജക്ഷമമാക്കുവാനുള്ള പദ്ധതിക്കായി രണ്ടു ബില്ല്യണ്‍ പൗണ്ടിന്റെ ഗ്രീന്‍ ഹോംസ് ഗ്രാന്റ്, സ്‌കൂളുകള്‍, ജയിലുകള്‍, മിലിറ്ററി ബേസുകള്‍, മറ്റ് പൊതു കെട്ടിടങ്ങള്‍ എന്നിവ ഊര്‍ജ്ജക്ഷമമാക്കുവാനും കാര്‍ബണ്‍ താപനം കുറയ്ക്കുന്നതിനും ആയുള്ള ഒരു ബില്ല്യണ്‍ പദ്ധതി, സോഷ്യല്‍ ഹൗസിംഗില്‍ കാര്‍ബണ്‍ താപനം കുറയ്ക്കുന്നതിനുള്ള 50 മില്ല്യണ്‍ പദ്ധതി, കുറഞ്ഞ വിലയ്ക്കുള്ള ഭക്ഷണം, ഫര്‍ലോയില്‍ ഇരിക്കുന്ന തൊഴിലാളികളെ തിരിച്ചെടുക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് തുടങ്ങിയ പദ്ധതികളോടെ 310 ബില്ല്യണ്‍ പൗണ്ടിന്റെ സാമ്പത്തിക ഉത്തേജന പാക്കേജാണ് കൊറോണയില്‍ തളര്‍ന്ന ബ്രിട്ടന്റെ സമ്പദ്ഘടനയെ പിടിച്ചുയര്‍ത്താന്‍ ചാന്‍സലര്‍ ഋഷി സുനക് തന്റെ മിനി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത്തരമൊരു നിര്‍ണ്ണായക ഘട്ടത്തില്‍, ഈ പ്രതിസന്ധി മറികടക്കുവാന്‍ ചില കടുത്ത തീരുമാനങ്ങളാണ് എടുക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ഋഷി സുനക് തന്റെ ബജറ്റ് അവതരണം ആരംഭിച്ചത്. പ്രമ്പരാഗത ശൈലി ഉപേക്ഷിച്ച് പുതിയ സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തികച്ചും പുതിയ രീതിയിലുള്ള ഒരു പദ്ധതിയാണ്, മീല്‍സ് ഔട്ട് എന്ന പേരില്‍ നടപ്പിലാക്കുന്നത്. ഇതനുസരിച്ച്, ജനങ്ങള്‍ വീടിനു പുറത്ത് റെസ്റ്റോറന്റുകളില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ 50% വരെ (ഒരാള്‍ക്ക് പരമാവധി 10 പൗണ്ട് എന്ന പരിധിയോടെ) സര്‍ക്കാര്‍ വഹിക്കും.

അതുപോലെ ഫര്‍ലോയില്‍ ഇരിക്കുന്ന ഒന്‍പതു മില്ല്യണ്‍ തൊഴിലാളികളില്‍ ഒരാളെയെങ്കിലും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുന്ന സ്ഥാപനത്തിന് 1000 പൗണ്ടിന്റെ ഗ്രാന്റ് ലഭിക്കും. എന്നാല്‍ ഈ തൊഴിലാളികള്‍ക്ക് മാന്യമായ വേതനം നല്‍കണം എന്നും അടുത്ത ജനുവരി വരെയെങ്കിലും ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്നും വ്യവസ്ഥയുണ്ട്. കൊറോണാ വ്യാപനത്തില്‍ ഏതെ ദുരിതമനുഭവിച്ച ഒരു മേഖലയാണ് ഹോസ്പിറ്റാലിറ്റി സെക്ടര്‍. ഈ മേഖലയിലെ വാറ്റ് 20 ശതമാനത്തില്‍ നിന്നും അഞ്ചു ശതമാനമാക്കി കുറച്ച് ഈ മേഖലക്ക് ഒരു പുതുജീവന്‍ പകരാനുള്ള ശ്രമവും ഈ മിനി ബജറ്റിലുണ്ട്.

അതുപോലെ, കൊറോണ വ്യാപനം തകര്‍ത്ത മറ്റൊരു മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. വരുന്ന മാര്‍ച്ച് മാസം വരെ, 5,00,000 പൗണ്ടില്‍ കുറവുള്ള വീടുകളുടെ ക്രയവിക്രയത്തില്‍ സ്റ്റാമ്പ് ഡ്യുട്ടി പൂര്‍ണ്ണമായും ഇല്ലാതെയാക്കിയാണ് ഈ മേഖലക്ക് ഉത്തേജനം നല്‍കാന്‍ ശ്രമിക്കുന്നത്. ഈ സാമ്പത്തിക മാന്ദ്യം തുടര്‍ന്ന് പോയാല്‍ ഒരുപക്ഷെ ഒരു തലമുറ തന്നെ തൊഴില്‍രഹിതരായി ഇവിടെ അവശേഷിക്കാം എന്നതിനാല്‍, യുവാക്കള്‍ക്ക് വേതനം നല്‍കുന്നതിനുള്ള രണ്ടു ബില്ല്യണ്‍ പൗണ്ടിന്റെ കിക്ക് സ്റ്റാര്‍ട്ടര്‍ എന്നൊരു പദ്ധതിയും രൂപീകരിക്കപ്പെട്ടിട്ടുണ്ട്.

മിനി ബജറ്റ് ഒറ്റനോട്ടത്തില്‍
  • ഫര്‍ലോയില്‍ ഉള്ള തൊഴിലാളികളില്‍ ഒരാളെയെങ്കിലും ജോലിയില്‍ പ്രവേശിപ്പിക്കുകയും മാന്യമായ വേതനത്തില്‍ ജനുവരി വരെ തുടരാന്‍ അനുവദിക്കുകയും ചെയ്യുന്ന ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് 1000 പൗണ്ട് ജോബ് റിട്ടന്‍ഷന്‍ ബോണസ്.
  • സ്റ്റാമ്പ് ഡ്യുട്ടി ആവശ്യമില്ലാത്ത വീടുകളുടെ ക്രയവിക്രയ തുകയുടെ പരിധി 1,25,000 പൗണ്ട് എന്നതില്‍ നിന്നും 5,00,000 പൗണ്ടാക്കി ഉയര്‍ത്തി. വരുന്ന മാര്‍ച്ച് 31 വരെയാണ് ഈ ഇളവ്.
  • ഹോസ്പിറ്റാലിറ്റി-ടൂറിസം മേഖലയില്‍ വാറ്റ് 20% എന്നതില്‍ നിന്നും 5% ആക്കി കുറച്ചു.
  • ആഗസ്റ്റില്‍ പുറത്ത് ഭക്ഷണം കഴിക്കുന്നവരുടെ ബില്ലിന്റെ 50% വരെ കാഷ് ബാക്കായി ലഭിക്കും. തിങ്കള്‍ മുതല്‍ ബുധന്‍ വരെയായിരിക്കും ഈ സൗകര്യം ലഭിക്കുക.
  • 16 മുതല്‍ 24 വരെ പ്രായമുള്ളവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി പുതിയ കിക്ക് സ്റ്റാര്‍ട്ട് പദ്ധതി. ആദ്യത്തെ ആറ് മാസക്കാലം ഈ തൊഴിലാളികളുടെ വേതനം സര്‍ക്കാര്‍ നല്‍കും.
  • പുതിയ ട്രെയിനികളെ എടുക്കുന്ന തൊഴില്‍ ദാതാക്കള്‍ക്ക് 1,000 പൗണ്ട്.
  • അടുത്ത ആറ് മാസക്കാലത്തേക്ക് 2,000 പൗണ്ട് വരുന്ന അപ്രന്റീസ്ഷിപ്പ് സൃഷ്ടിക്കാന്‍ തൊഴിലുടമകള്‍ക്ക് ഗ്രാന്റ്.
  • തൊഴില്‍ പരിശീലനങ്ങളുടെ എണ്ണം ഇരട്ടിയാക്കുകയും ജനങ്ങളെ തൊഴിലുകളിലേക്ക് മടക്കി കൊണ്ടുവരുവാനായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സിന് 1 ബില്ല്യണ്‍ പൗണ്ടിന്റെ അധിക തുക നല്‍കുകയും ചെയ്യും.
  • വീടുകള്‍ ഊര്‍ജ്ജക്ഷമമാക്കുവാന്‍ 2 ബില്ല്യണ്‍ പൗണ്ടിന്റെ ഗ്രീന്‍ ഹോം ഗ്രാന്റ്.
  • സ്‌കൂളുകളും ആശുപത്രികളും ഊര്‍ജ്ജക്ഷമമാക്കുവാന്‍ 1 ബില്ല്യണ്‍ പൗണ്ട്.
ഈറ്റ് ഔട്ട് ടു ഹെല്‍പ് ഔട്ട് പദ്ധതി
പുറത്ത് റെസ്റ്റോറന്റുകളില്‍ നിന്നും മറ്റും ഭക്ഷണം കഴിക്കുന്നവര്‍ക്ക് അവരുടെ ബില്ലില്‍ 50% കിഴിവ് (പരമാവധി 10 പൗണ്ട് വരെ) ലഭിക്കുന്ന പദ്ധതിയാണ് ഈറ്റ് ഔട്ട് ടു ഹെല്‍പ് ഔട്ട് പദ്ധതി. ആഗസ്റ്റ് മാസത്തിലെ എല്ലാ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഈ പദ്ധതി നിലവിലുണ്ടായിരിക്കും. ഇതില്‍ പങ്കാളികളാകുന്ന ബിസിനസ്സുകള്‍ക്ക് മാത്രമായിരിക്കും ഇത് ബാധകമാവുക. അമെക്സ് കാര്‍ഡ് ഉടമകള്‍, ഒരു അമെക്സ് യു കെ ഷോപ് സ്മോള്‍ റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചാല്‍ ഈ 10 പൗണ്ടിന് പുറമേ മറ്റൊരു 5 പൗണ്ട് കൂടി കിഴിവായി ലഭിക്കുമെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഈ പദ്ധതി പ്രകാരം കുറച്ച് ഭക്ഷണം കഴിക്കുകയോ അല്ലെങ്കില്‍ കുറഞ്ഞ ചെലവില്‍ ഭക്ഷണം വിളമ്പുന്ന റെസ്റ്റോറന്റുകളില്‍ നിന്നും ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോഴാണ് കൂടുതല്‍ പണം ലാഭിക്കുവാന്‍ കഴിയുക. ഉദാഹരണത്തിന് നിങ്ങള്‍ 20 പൗണ്ടിന്റെ ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ക്ക് 10 പൗണ്ടിന്റെ കിഴിവ് ലഭിക്കും. അതായത് നിങ്ങള്‍ 10 പൗണ്ട് മാത്രമേ ചെലവാക്കുന്നുള്ളു. എന്നാല്‍ 30 പൗണ്ടിന്റെ ഭക്ഷണം കഴിക്കുമ്പോഴും നിങ്ങള്‍ക്ക് ലഭിക്കുന്നത് 10 പൗണ്ടിന്റെ കിഴിവാണ്. ഇവിടെ നിങ്ങള്‍ക്ക് 20 പൗണ്ട് ചെലവാക്കേണ്ടതായി വരുന്നു. അതുപോലെ 40 പൗണ്ടിന്റെ ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് 30 പൗണ്ട് ചെലവാക്കേണ്ടതായി വരും. എന്നാല്‍ ഇത് രണ്ട് തവണയായി 20 പൗണ്ടിന്റെ ഭക്ഷണം വീതം രണ്ട് റെസ്റ്റോറന്റുകളില്‍ നിന്നായി കഴിച്ചാല്‍ നിങ്ങള്‍ക്ക് 20 പൗണ്ട് മാത്രമേ ചെലവ് വരികയുള്ളു.

റെസ്റ്റോറന്റുകള്‍, കഫേകള്‍, പബ്ബുകള്‍, താമസ സൗകര്യത്തോടുകൂടിയ ഹോട്ടലുകള്‍, കാമ്പ്സൈറ്റുകള്‍, കാരവാന്‍ സൈറ്റുകള്‍ സിനിമാ ഹോള്‍, തീം പാര്‍ക്ക്, സൂ എന്നിവിടങ്ങളിലെല്ലാം ഈറ്റ് ഇന്‍, ടേക്ക് എവേ സൗകര്യങ്ങള്‍ക്ക് ഈ കിഴിവ് ബാധകമായിരിക്കും. ഈ പദ്ധതിയില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്ന ബിസിനസ്സുകാര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്നതാണ്. കിഴിവ് നല്‍കുന്ന തുക പിന്നീട് ട്രഷറിയില്‍ നിന്നും ഉടമകള്‍ക്ക് ലഭിക്കും.

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്
വീടു വാങ്ങുകയോ വാങ്ങാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവരില്‍ ഏകദേശം 90% പേര്‍ക്കും അനുഗ്രഹമാകുന്ന ഒരു തീരുമാനമായിരുന്നു ഇന്നലെ മിനി ബജറ്റില്‍ ചാന്‍സലര്‍ ഋഷി സുനക് പ്രഖ്യാപിച്ചത്. 2021 മാര്‍ച്ച് 31 വരെ നടക്കുന്ന ക്രയവിക്രയങ്ങള്‍ക്ക്, 5,00,000 പൗണ്ട് വരെ വിലവരുന്ന വീടുകളെ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ളതായിരുന്നു ഈ പ്രഖ്യാപനം. എന്നാല്‍, വാടകയ്ക്ക് നല്‍കാനായി വീടുകള്‍ വാങ്ങുന്നവര്‍, രണ്ടാമതൊരു വീടുകൂടി വാങ്ങുന്നവര്‍ എന്നിവര്‍ക്ക് ഇപ്പോഴുള്ള സര്‍ച്ചാര്‍ജ്ജ് കൊടുക്കേണ്ടതായി വരും.

സ്റ്റാമ്പ് ഡ്യൂട്ടി ലാന്‍ഡ് ടാക്സ് ഇംഗ്ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ ഉള്ളത്. ഈ ഇളവ് ഈ രണ്ട് രാജ്യങ്ങളിലും പ്രാബല്യത്തില്‍ ഉണ്ടാകും. വെയില്‍സും സ്‌കോട്ട്ലാന്‍ഡും സമാനമായ സമീപനം സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

സ്വന്തമായി വീടു വാങ്ങുന്നവര്‍ക്ക് ഇപ്പോള്‍ 5,00,000 പൗണ്ട് വരെ വിലവരുന്ന വീടുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടതില്ല. അതിന് മുകളില്‍ വിലയ്ക്കനുസരിച്ച് ക്രമമായി ഉയരുന്ന തരത്തില്‍ 5% മുതല്‍ 10% വരെ ടാക്സ് നല്‍കേണ്ടതായി വരും. നേരത്തേ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് 1,25,000 പൗണ്ട് വരെ വിലവരുന്ന വീടുകള്‍ക്ക് മാത്രമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category