1 GBP = 97.30 INR                       

BREAKING NEWS

ആരാധനാലയങ്ങളില്‍ പോകുന്നതും ബാറിലോ റെസ്റ്റോറന്റിലോ പോകുന്നതും ഉയര്‍ന്ന രോഗസാധ്യത; കെട്ടിപ്പിടിക്കുന്നതും ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നതും ഇടത്തരം സാധ്യത; കത്തുകള്‍ തുറക്കുന്നതോ പത്രം എടുക്കുന്നതോ സാധനങ്ങള്‍ വാങ്ങുന്നതോ കുറഞ്ഞ സാധ്യത; കൊറോണ പകരാനുള്ള സാധ്യതകള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

രു കത്തു തുറക്കുന്നതിലോ പുറത്തുനിന്ന് സാധനങ്ങളിലോ ഉള്ളതിനേക്കാളേറെ കൊറോണ പടരാന്‍ സാധ്യതയുള്ളത് ഒരു ബാറില്‍ പോയാലോ അഞ്ഞൂറ് പേരിലധികം പങ്കെടുക്കുന്ന ആരാധനകളില്‍ പങ്കെടുക്കുമ്പോഴോ ആണെന്ന് ടെക്സാസിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഏകദേശം 53,000 ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും അംഗങ്ങളായ ടെക്സാസ് മെഡിക്കല്‍ അസ്സോസിയേഷനാണ് കൊറോണ പകരുന്നതിനുള്ള സാധ്യതകളെ അടിസ്ഥാനമാക്കി ഒരു പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഒന്ന് മുതല്‍ പത്ത് വരെ പോയിന്റുകള്‍ നല്‍കിയാണ് ഈീ സാധ്യതകളെ തരംതിരിച്ചിട്ടുള്ളത്.

ഈ പട്ടിക പ്രകാരം ബാറുകള്‍ സന്ദര്‍ശിക്കുന്നത്, 500 പേരോ അതിലധികമോ പങ്കെടുക്കുന്ന ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നത്, വലിയ സംഗീത പരിപാടികള്‍, കായിക പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കുന്നതാണ് കൊറോണ പകരുവാന്‍ ഏറ്റവും സാധ്യതയേറെയുള്ള സാഹചര്യം. അതിന് തൊട്ടു താഴെയായുള്ളത് സിനിമാ ഹാള്‍ സന്ദര്‍ശിക്കുക, അമ്യുസ്മെന്റ് പാര്‍ക്ക്, ജിം ഇവയില്‍ പോവുക, ബുഫെ കഴിക്കുക എന്നിവയാണ്.

ആലിംഗനവും ഹസ്തദാനവും വളരെ സാധാരണ നിലയിലുള്ള സാധ്യതമാത്രമേ ഉയര്‍ത്തുന്നുള്ളു. വിമാന യാത്ര, വിവാഹത്തിലോ ശവസംസ്‌കാര ചടങ്ങിലോ പങ്കെടുക്കുക, ഒരു ഹെയര്‍ സലൂണ്‍ സന്ദര്‍ശിക്കുക റെസ്റ്റോറന്റില്‍ നിന്നുംഭക്ഷണം കഴിക്കുക തുടങ്ങിയവയും സമാനമായ സാധ്യതയുള്ള സാഹചര്യങ്ങളാണ്. ഈ പട്ടികയില്‍ രോഗം പകരുവാന്‍ ഏറ്റവും കുറവ് സാധ്യതമാത്രമുള്ള കാര്യങ്ങള്‍ കത്ത് തുറക്കുക, പുറത്തുനിന്നും സാധനങ്ങള്‍ വാങ്ങുക എന്നിവയ്ക്കാണ്.

പലവ്യഞ്ജനങ്ങള്‍ വാങ്ങുക, ഒരു ഡോക്ടറുടെ വെയിറ്റിംഗ് റൂമില്‍ ഇരിക്കുക, ഒരു കളിസ്ഥലത്ത് ഒരു മണിക്കൂര്‍ ചെലവഴിക്കുക തുടങ്ങിയവ സാധാരണ നിലയിലുള്ള സാധ്യതമുതല്‍ കുറഞ്ഞ സാധ്യത വരെയുള്ള സാഹചര്യങ്ങളാണ്. കൊറോണ ടാസ്‌ക് ഫോഴ്സിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഫിസിഷ്യന്‍ അംഗങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളതെന്ന് ടെക്സാസ് മെഡിക്കല്‍ അസ്സോസിയേഷന്‍ വക്താവ് അറിയിച്ചു.

ടെക്സാസ് ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലും കൊറോണ വ്യാപനത്തിന് ശക്തി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒരൊറ്റ ദിവസം 60,000 ത്തില്‍ അധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുക എന്ന റിക്കോര്‍ഡും അമേരിക്ക ഇന്നലെ കുറിച്ചു. അമേരിക്കയുടെ തന്നെ ഒരൊറ്റ ദിവസം 53,600 രോഗികള്‍ എന്ന റിക്കോര്‍ഡാണ് തകര്‍ത്തത്. നിലവിലെ ഔദ്യോഗിക കണക്കനുസരിച്ച് അമേരിക്കയില്‍ 3 ദശലക്ഷം രോഗികളാണുള്ളത്. 1,31,000 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category