1 GBP = 97.30 INR                       

BREAKING NEWS

ആശുപത്രിയില്‍ കിടക്കുന്ന രോഗിയെ കൊണ്ടുപോയാല്‍ കെയര്‍ ഹോമുകള്‍ക്ക് 1000 പൗണ്ട് ഗ്രാന്റ്; കൊറോണയെ നേരിടാന്‍ പുതിയ വഴിയുമായി സിറ്റി കൗണ്‍സില്‍; ഇന്നലെ 126 കൊറോണ മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ പുറത്ത് വരുന്ന ഒരു പ്രതിരോധ വഴി ഇങ്ങനെ

Britishmalayali
kz´wteJI³

സാമ്പത്തിക പ്രതിസന്ധിയിലായ കെയര്‍ ഹോമുകളെ രക്ഷിക്കുന്നതിനായി ആശുപത്രികളില്‍ നിന്നും രോഗികളെ കെയര്‍ ഹോമുകളിലേക്ക് കൊണ്ടുപോവുകയാണെങ്കില്‍, ആ കെയര്‍ ഹോമുകള്‍ക്ക് 1000 പൗണ്ട് വരെ നല്‍കും. ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഇതിനായി അര്‍ഹത നേടുവാന്‍ കൊറോണ ബാധിതരാണെങ്കിലും അല്ലെങ്കിലും രോഗികളെ 24 മണിക്കൂറിനുള്ളില്‍ കെയര്‍ ഹോമുകളില്‍ പ്രവേശിപ്പിക്കണം.ഇതുവരെ പതിനാറ് കെയര്‍ഹോമുകള്‍ ബിര്‍മിംഗ്ഹാം സിറ്റി കൗണ്‍സിലില്‍ നിന്നുള്ള ഈ ഓഫര്‍ സ്വീകരിച്ചിട്ടുണ്ട്.

കോവിഡ് രോഗികളെ പ്രവേശിക്കുമ്പോള്‍ കെയര്‍ ഹോമുകള്‍ക്ക് വരുന്ന അധിക ചെലവ് താങ്ങുവാനാണ് 1000 പൗണ്ട് നല്‍കുന്നത് എന്ന് ബിര്‍മിംഗ്ഹാം കൗണ്‍സില്‍ പറഞ്ഞു. എന്നാല്‍, തന്റെ കെയര്‍ ഹോമിലെ അന്തേവാസികള്‍ക്ക് ആര്‍ക്കും രോഗബാധയില്ലെന്ന കാരണത്താല്‍ ഒരു കെയര്‍ ഹോം മാനേജര്‍ ഈ ഓഫര്‍ നിരസിക്കുകയായിരുന്നു. കൊറോണ രോഗികളെ പ്രവേശിപ്പിക്കുമ്പോള്‍ ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കായാണ് ഈ തുക നല്‍കുന്നത് എന്ന് നേരത്തെ സിറ്റി കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു.

അതേ സമയം ഇന്നലെ ബ്രിട്ടനില്‍ 126 കോവിഡ് മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. മരണ ശരാശരി കഴിഞ്ഞ ബുധനാഴ്ച്ച ഉണ്ടായിരുന്ന 118 ല്‍ നിന്നും 26 ശതമാനത്തോളം കുറന്‍ 87 ല്‍ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ തുടര്‍ച്ചയായ ആറമ്മ് ദിവസവും കോവിഡ് മരണങ്ങള്‍ ഒന്നും തന്നെ രേഖപ്പെടുത്താതെ കടന്നുപോയി. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും ഇന്നലെ മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് കൊറോണയുടെ ആദ്യ വരവിലെ ഇരുണ്ടനാളുകള്‍ കടന്നു പോയിരിക്കുന്നു എന്ന് തന്നെയാണ്.

ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ ബ്രിട്ടനില്‍ 44,157 പേരാണ് കോവിഡ് മൂലം മരണമടഞ്ഞിട്ടുള്ളത്. ഇന്നലെ 630 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതായത് പ്രതിദിന ശരാശരിയില്‍ 39 ശതമാനത്തിന്റെ കുറവ് ദൃശ്യമാകുന്നു. ഇന്നലെ 2,40,000 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉള്ള ആന്റിബോഡി പരിശോധന ഉള്‍പ്പടെയുള്ള കണക്കാണിത്.

ഇന്നലെ എന്‍ എച്ച് എസ് ഇംഗ്ലണ്ടില്‍ 42 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇതില്‍ 22 വയസ്സുള്ള ഒരു വ്യക്തിയും ഉള്‍പ്പെടുന്നു. വെയില്‍സില്‍ നാല് കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ സ്‌കോട്ട്ലാന്‍ഡില്‍ ഒരു മരണം രേഖപ്പെടുത്തി. രോഗവ്യാപനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഉണ്ടായിരുന്ന കാലത്ത് പ്രതിദിനം 1000 പേര്‍ വരെ ബ്രിട്ടനില്‍ മരണമടഞ്ഞിരുന്നു. ഇന്നുവരെ 2,89,349 കോവിഡ് രോഗികളാണ് ബ്രിട്ടനില്‍ ഉള്ളതെന്നും ഔദ്യോഗിക കണക്കുകള്‍ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ കണക്കുകളില്‍ രോഗികളുടെ എണ്ണം ദശലക്ഷങ്ങളില്‍ എത്തുമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category